Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

'കര്‍ണാടക മുസ്ലിംസ്' ഇംഗ്ളീഷ് ദ്വൈവാരപത്രം ആരംഭിച്ചു

'കര്‍ണാടക മുസ്ലിംസ്' ഇംഗ്ളീഷ് ദ്വൈവാരപത്രം ആരംഭിച്ചു
'കര്‍ണാടക മുസ്ലിംസ്' എന്ന പേരില്‍ ഇംഗ്ളീഷില്‍ ദ്വൈവാരപത്രം ആരംഭിച്ചു. കര്‍ണാടക മുസ്ലിംസ് ഡോട്ട് കോം എന്ന വെബ്സൈറ്റ് കുടുംബത്തില്‍ നിന്നാണ് പത്രത്തിന്റെ പിറവി. ഉര്‍ദു, കന്നഡ തുടങ്ങിയ ഭാഷകള്‍ അറിയാത്ത പുതുതലമുറയെയാണ് പത്രം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ബാംഗ്ളൂരില്‍ നടന്ന പ്രകാശന ചടങ്ങില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍, മില്ലി കൌണ്‍സില്‍ ജന. സെക്രട്ടറി മുഹമ്മദ് മന്‍സൂര്‍ ആലം, വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം കണ്‍വീനര്‍ ഷീമ മുഹ്സിന്‍, മൌലവി റിയാസുര്‍റഹ്മാന്‍ റശാദി, ശാഹ് ഖാദ്രി സയ്യിദ് മുസ്ത്വഫ രിഫായി ജീലാനി, ആഗ സുല്‍ത്താന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അമീനാബാദില്‍ സ്റുഡന്റ്സ് സെന്റര്‍
ഉത്തര്‍പ്രദേശിലെ അമീനാബാദില്‍ എസ്.ഐ.ഒ സ്റുഡന്റ്സ് സെന്റര്‍ ആരംഭിച്ചു. ദേശീയ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഒരുവശത്ത് കരിയര്‍ സമ്മര്‍ദങ്ങളാല്‍ ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ഥികളും മറുവശത്ത് തൊഴിലെടുക്കാന്‍ വേണ്ടി പഠനം ഉപേക്ഷിക്കുന്നവരുമാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജന. സെക്രട്ടറി പി.എം സ്വാലിഹ്, സെക്രട്ടറി ശാരിഖ് അന്‍സാര്‍, ജ.ഇ കേന്ദ്ര ശൂറാംഗം ഡോ. ഹസന്‍ റസ, ജ.ഇ യു.പി ഈസ്റ് അമീര്‍ വലിയുല്ലാഹ് സഈദി, എസ്.ഐ.ഒ മുന്‍ കേന്ദ്ര സമിതി അംഗങ്ങളായ ജാവേദ് സഫര്‍, ആമിര്‍ ഇഖ്ബാല്‍, സോണല്‍ പ്രസിഡന്റ് മസീഹുസ്സമാന്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഫോര്‍ബിസ്ഗഞ്ച് വെടിവെപ്പ്
സി.ബി.ഐ അന്വേഷണത്തിന് ആവശ്യമുയരുന്നു

ബീഹാറിലെ അരരിയ ജില്ലയിലെ ഫോര്‍ബിസ്ഗഞ്ചില്‍ ജൂണ്‍ 3-ന് പോലീസ് നിരപരാധികളായ ഗ്രാമീണര്‍ക്കെതിരെ നടത്തിയ കൂട്ടവെടിവെപ്പില്‍ 4 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശക്തമായ ആവശ്യമുയരുന്നു. വിവിധ സംഘടനാ പ്രതിനിധികളും ആക്ടിവിസ്റുകളും ഗ്രാമം സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ ഉലമ, ബീഹാര്‍ റാബിത്വ കമ്മിറ്റി, മുഅ്മിന്‍ കോണ്‍ഫ്രന്‍സ്, വെല്‍ഫെയര്‍ പാര്‍ട്ടി, കോസി ഉലമ കൌണ്‍സില്‍, എസ്.ഐ.ഒ, യൂത്ത് ഫ്രണ്ട്സ് ക്ളബ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് സംഭവസ്ഥലം സന്ദര്‍ശിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പ്രഹസനമാണെന്നും സി.ബി.ഐ അന്വേഷണത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഗ്രാമീണര്‍ക്കെതിരായ കേസ് പിന്‍വലിക്കുക, ഇരകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുക, ഇരകളുടെ കുടുംബങ്ങളില്‍ നിന്നൊരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. നയ്യര്‍ ഫാത്മി, ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്, നയ്യറുസ്സമാന്‍, സഫര്‍ ഇമാം, മുഹമ്മദ് ആരിഫ് അന്‍സാരി, മൌലാനാ മുഹമ്മദ് നാസിം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വെടിവെപ്പ് സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദല്‍ഹിയിലെ ബീഹാര്‍ ഭവനിലേക്ക് വിവിധ സംഘടനകള്‍ ചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. എ.പി.സി.ആര്‍, എസ്.ഐ.ഒ, ജമാഅത്തെ ഇസ്ലാമി, മുസ്ലിം മജ്ലിസെ മുശാവറ, എ.എം.യു സ്റുഡന്റ്സ് യൂനിയന്‍, റിസര്‍ച്ച് സ്കോളേഴ്സ് ഫോറം ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
മുഹമ്മദ് അസ്ഹറുദ്ദീന്‍, സയ്യിദ് അഖ്ലാഖ് അഹ്മദ്, ഇന്‍തിസാര്‍ നഈം, നവേദ് ഹാമിദ്, ശാരിഖ് അന്‍സാര്‍, അബൂ അഫ്നാന്‍, ജാവേദ് സഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments