സാമ്പത്തിക വിഹ്വലതകള്‍ക്കൊരു ഉത്തമ ഗീതം
ആധുനികലോകം ഇന്ന് ഏറ്റം പ്രാധാന്യത്തോടെ അന്വേഷിച്ചുപോകുന്നതും വ്യയസാധ്യമത്രയും മുതലിറക്കുന്നതും അവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും അങ്ങനെ സുഭിക്ഷ സുസ്ഥിതി എന്നെന്നേക്കുമായി ഭദ്രപ്പെടുത്താനുമാണ്. ആദിസമൂഹങ്ങളിലെ ജീവിതാവശ്യങ്ങള്‍ അതിലളിതവും വിഭവങ്ങള്‍ സുലഭ സമൃദ്ധവുമായിരുന്ന കാലം കിഴിച്ച് മനുഷ്യ ജീവിത പ്രവാഹഗതിയില്‍ സമൃദ്ധ വിഭവ സമാഹരണത്തിന്റെ പെരുംത്വര എന്നും ഉത്ക്കണ്ഠകളായിരുന്നു. ജനങ്ങളുടെ എണ്ണം പെരുക്കുകയും അവരൊക്കെ തന്റെ പങ്ക് അപഹരിച്ചേക്കുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്തതോടെ സമ്പന്നതയും കരുതിവെപ്പും തേടി മനുഷ്യ ജീവിത സംഘാതങ്ങള്‍ പരക്കം പാഞ്ഞുതുടങ്ങി. പിന്നീടു വന്ന ഓരോ നാഗരിക സംഘങ്ങളിലെ പ്രതിലോമപരതകളും അന്വേഷിച്ചത് ഇതുതന്നെയാണ്. യഥാര്‍ഥ പുരോഗതിയെന്നാല്‍ വെറും സാമ്പത്തിക സമൃദ്ധി മാത്രമാണെന്നു അതോടെ തീര്‍ച്ചപ്പെട്ടു. ഉല്‍പ്പാദന വിതരണ മേഖലയിലെ നാഗരിക വളര്‍ച്ചാ ഘട്ടങ്ങളില്‍ പ്രയോഗിച്ച ഉപകരണ സാമഗ്രികളില്‍ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവയുടെയൊക്കെ പരമലക്ഷ്യം ഇതുതന്നെയായി. ഈ ലക്ഷ്യപ്രാപ്തിക്കായുള്ള കുതറല്‍ സാമ്പത്തിക മണ്ഡലങ്ങളില്‍ ഇരമ്പുന്ന അന്വേഷണങ്ങള്‍ക്കു കാരണമായി. പഠനങ്ങള്‍ സിദ്ധാന്തങ്ങളെ ഉല്‍പ്പാദിപ്പിച്ചു. അത് കമ്പോള പ്രവണതകളെ സംബോധന ചെയ്യുന്ന വ്യവഹാര സംജ്ഞകള്‍ കൊണ്ടുവന്നു. സാമ്പത്തിക മേഖലയെ പ്രതിപാദിക്കുന്ന ഗമണ്ടന്‍ പുസ്തകങ്ങള്‍ നിറഞ്ഞു. മനുഷ്യ ജീവിതത്തിലെ ക്ഷേമമന്വേഷിച്ചുകൊണ്ട് ഉല്‍പ്പാദന വിതരണ മേഖലയില്‍ പുതിയ പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങള്‍ ലോകനാടുകളിലൊക്കെ പരീക്ഷിക്കപ്പെട്ടു. ഇതിന്റെ ചുവടു പിടിച്ച് പ്രയോഗരീതിയുടെ സ്ഥാപനരഥ്യയില്‍ ഒരുപാടു പോരാട്ടങ്ങളും ബലിദാനങ്ങളുമുണ്ടായി. ഇത്തരം പോര്‍നിലങ്ങളിലേക്ക് ചാവേറുകളെ എത്തിക്കാന്‍ പ്രാപ്തമായ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്ര സ്ഥാപനങ്ങളും അരങ്ങത്തെത്തി.
ഇത്തരം അതിവെപ്രാളങ്ങളും വേവലാതികളും പൊതുമണ്ഡലത്തിലേക്ക് പ്രക്ഷേപിച്ച വിശ്വാസ പ്രസരം സാമ്പത്തികം മാത്രമാണ് മനുഷ്യ ജീവിതത്തിലെ ഒരേയൊരു പ്രശ്‌നം എന്ന തീര്‍ത്തും അപായകരമായ ബോധ്യമാണ്. കാലങ്ങളായി സമൂഹത്തില്‍ ജ്വലിച്ചുനിന്ന ഈയൊരു വിശ്വാസവും തദനുസാരം സംഘാടനം ചെയ്ത പ്രയോഗങ്ങളും പക്ഷേ ലോക സാമ്പത്തിക മണ്ഡലത്തിലെ ഒരു പ്രതിസന്ധിയെയും ധനാത്മകമായി സംബോധന ചെയ്തില്ലെന്നു മാത്രമല്ല, പ്രസ്തുത സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ഉല്‍പ്പാദന സംഭരണ വിതരണ മണ്ഡലങ്ങളില്‍ സങ്കീര്‍ണവും അഗാധവുമായ ചുഴിമലരികള്‍ സൃഷ്ടിക്കുകയും ചെയ്തു. അതിലൂടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത വ്യവഹാരങ്ങളിലെ ശാദ്വലതകളത്രയും കടലെടുത്തുപോവുകയും ചെയ്തു. മനുഷ്യജീവിതം കൂടുതല്‍ സംഘര്‍ഷങ്ങളോടെ ഇന്നെവിടെയും ഗതിമുട്ടി നില്‍ക്കുകയാണ്. ജീവിത പ്രാരാബ്ധങ്ങള്‍ നായാടുന്ന സാധാരണക്കാരനും എല്ലാം തികഞ്ഞവനെന്നു മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന സമ്പന്നനും ഒരുപോലെ സാമ്പത്തിക സംഘര്‍ഷങ്ങളില്‍ മുങ്ങി നില്‍ക്കുന്നു. സാമാന്യേന ജീവിതം ആസ്വദിക്കുന്ന മധ്യവര്‍ഗങ്ങളാവട്ടെ സമ്പന്നനോടുള്ള അമര്‍ഷവും ദരിദ്രനോടുള്ള പുഛവും ജീവിത നിയോഗമാക്കുകയും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ജീവിത വ്യാകുലതകള്‍ കുടുംബസമേതം പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ അഴിക്കും തോറും കുരുങ്ങുന്ന ഒരു കള്ളക്കുരുക്കായി ലോകത്തെവിടെയും സാമ്പത്തികക്രമം നമ്മെ വേട്ടയാടുന്നു. സമ്പത്തിനോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി സംരംഭകത്വവും വിതരണശൃംഖലയിലെ കള്ളത്താപ്പുകളും പിഴപ്പലിശയുമായി നമ്മെ ഭയപ്പെടുത്തുന്നു.
ഇതിനൊക്കെ പരിഹാരം തേടിയുള്ള ആധുനിക ലോകത്തിന്റെ വിഹ്വലയാത്രയില്‍ ഭൗതികലോകവും സിദ്ധാന്തങ്ങളും നിര്‍ദയം അവനെ കൈവിട്ടുകളഞ്ഞു. ബദലുകള്‍ തെരഞ്ഞുള്ള അവരുടെ അന്വേഷണത്തില്‍ അവര്‍ പലിശ വിമുക്തവും മനുഷ്യക്ഷേമോന്മുഖവുമായ ഇസ്‌ലാമിക സാമ്പത്തികാധ്യാപനങ്ങളുടെ സമക്ഷത്തിലാണ് ഇന്നെത്തിനില്‍ക്കുന്നത്. ഇത് ഇന്നിന്റെ അതിശയമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ആഡംസ്മിത്തിന്റെയും മാല്‍ത്തൂസിന്റെയും കാള്‍ മാര്‍ക്‌സിന്റെയും നെടുനായകത്വങ്ങളില്‍ തുള്ളിത്തുളുമ്പി വന്ന ധനശാസ്ത്ര സിദ്ധാന്തങ്ങള്‍ അവരുടെ സ്വന്തം കേദാര മേടകളില്‍ തന്നെ ദൈന്യ പരാജയം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അങ്ങനെ ഭൗതികലോകം കൈനീട്ടി വാങ്ങിയ പെരും സാമ്പത്തിക തോല്‍വിയാണ് ഇസ്‌ലാമിക ബദലിനെപ്പറ്റിയുള്ള അന്വേഷണ വിനയങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ നാമ്പെടുക്കാന്‍ കാരണം. ഇസ്‌ലാം പക്ഷേ മനുഷ്യ ജീവിതത്തിന്റെ ആത്മീയ പ്രതിസന്ധികള്‍ മാത്രമല്ല ആകാശീയ പാഠങ്ങളുടെ തിണ്ണശേഷിയില്‍ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സംഘര്‍ഷങ്ങള്‍ കൂടി എളുപ്പത്തില്‍ പരിഹാരമാക്കിയതു ചരിത്രത്തിന്റെ നറും വെളിച്ചത്തില്‍ വിസ്മയത്തോടെ അവര്‍ നോക്കി നില്‍ക്കുന്നു. ഭൗതികതയുടെ ഉപകരണ സാമഗ്രികളും ഉത്തോലകവും കൊണ്ട് മറിച്ചിടാന്‍ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധിയുടെ മഹാസമുദ്രത്തെയാണ് ഇസ്‌ലാം ചെറുകാലം കൊണ്ട് തേവി വറ്റിച്ചു സാമൂഹികനീതിയുടെ മുത്തുകള്‍ വാരിയത്. ഇത്തരമൊരു സമുദ്ര പര്യവേക്ഷണത്തിന്റെ നവീന സാധ്യത ആധുനിക ലോകത്തോടു മാപ്പു സാക്ഷിയുടെ ദൈന്യതകളില്ലാതെ എന്നും സംസാരിച്ച ചിലരുണ്ട്. ശഹീദ് സയ്യിദ് ഖുത്വ്ബും ശഹീദ് ഹസനുല്‍ ബന്നായും ഇമാം ഖുമൈനിയും സയ്യിദ് മൗദൂദിയും അലീ ശരീഅത്തിയും സയ്യിദ് നൂര്‍സിയും അടങ്ങുന്ന ഇസ്‌ലാമിക പ്രബുദ്ധതയുടെ ഉജ്ജ്വല സമര്‍പ്പണമാണ് ഈയൊരു സാമ്പത്തിക ബദല്‍ എന്ന അന്വേഷണത്തെ പുതുകാലത്ത് എളുപ്പമാക്കിയത്. ഇങ്ങനെ സാമൂഹിക ജീവിതമിരമ്പുന്ന ഭൂമിയില്‍ സാമ്പത്തിക ചോദനകളെയും ഭൗതിക ക്ഷേമ ഐശ്വര്യങ്ങളെയും തെരഞ്ഞ് മനുഷ്യ പക്ഷത്തുനിന്ന് ശ്രദ്ധേയമായ അന്വേഷണ നടത്തങ്ങള്‍ പുതുകാലത്ത് സംഭവിച്ചിട്ടുണ്ട്. അവിടങ്ങളിലെ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങളുടെ മുന്‍കൈയുകളില്‍ ഉദയം ചെയ്തതാണ് ഇത്. ഇത്തരം നിരവധി പ്രമാണബദ്ധമായ സാമ്പത്തികാന്വേഷണം മഹാഗ്രന്ഥങ്ങളായി നമ്മുടെ മുന്നിലുണ്ട്. മലയാളത്തില്‍ ഇസ്‌ലാമിന്റെ സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ നിന്നുണ്ടായ ആദ്യത്തെ അന്വേഷണം സി.എന്‍ അഹ്മദ് മൗലവിയുടെ 'ഇസ്‌ലാമിലെ ധനവിതരണ പദ്ധതി'യാണ്. ആദ്യ സംരംഭമെന്ന നിലയില്‍ അത്ര അഗാധമായ ഗവേഷണപരത പ്രകടിപ്പിക്കുന്നില്ലെങ്കിലും, പ്രസ്തുത പരിശ്രമത്തിന് മലയാളത്തില്‍ തീര്‍ച്ചയായും അതിന്റേതായ പ്രാധാന്യമുണ്ട്. അവിടുന്നിങ്ങോട്ട് നിരവധി പുസ്തകങ്ങള്‍ വിവിധ മുസ്‌ലിം പ്രസ്ഥാനങ്ങളുടെയും സംരംഭകത്വത്തിന്റെയും കീഴില്‍ പ്രകാശിതമായിട്ടുണ്ട്. ഇതില്‍ പലതും പക്ഷേ തീര്‍ത്തും കര്‍മശാസ്ത്ര പരിസരത്തുനിന്നുള്ളവയാണ്. സൈദ്ധാന്തിക പ്രമാണങ്ങളുടെ ആഴങ്ങളിലേക്ക് പോകാത്ത അന്വേഷണ ലഘുത്വങ്ങള്‍. അതുകൊണ്ടുതന്നെ മലയാള വായനക്കാര്‍ക്ക് ഇസ്‌ലാമിക സാമ്പത്തിക ബദല്‍ ഇന്നും രാപ്രസംഗങ്ങളിലും ഖുര്‍ആന്‍ ക്ലാസ്സുകളിലും സംഭവിക്കുന്ന കാല്‍പ്പനികധാരണകള്‍ മാത്രമാണ്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈയിടെ മാത്രം മലയാളത്തില്‍ പ്രസാധനം ചെയ്ത സയ്യിദ് മൗദൂദിയുടെ ധനതത്വശാസ്ത്ര ചിന്തകള്‍ എന്ന പുസ്തകം. മാനവ ജീവിതത്തിലെ സാമ്പത്തിക വ്യവഹാരങ്ങളെ ഇസ്‌ലാമിക പ്രമാണോപകരണങ്ങളുടെ പ്രൗഢശേഷിയില്‍ നിന്നുകൊണ്ടുള്ള ധീരമായ ഒരന്വേഷണം. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രമെന്നാല്‍ പലിശരഹിത ബാങ്കിംഗ് ആണെന്നു ന്യൂനീകരിക്കപ്പെട്ടുപോയ കാലമാണിന്ന്. ഇത്തരം ഭാഗികമോ കേവലമോ ആയ നിരീക്ഷണമല്ല ഇസ്‌ലാമിക സാമ്പത്തിക അന്വേഷണമെന്നു പ്രഖ്യാപിക്കുക. അതിനെ സര്‍വസമഗ്രതയില്‍ ഏതു രാഷ്ട്ര സമൂഹത്തിലും സര്‍ഗാത്മകമായി ആവിഷ്‌കരിക്കാന്‍ അതിന്റെ സിദ്ധാന്തങ്ങള്‍ക്കു ശേഷിയുണ്ടെന്നും വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക പ്രമാണങ്ങളുടെയും നേര്‍മുഖത്തു നിന്നുകൊണ്ടുള്ള ആത്മവിശ്വാസം തുളുമ്പുന്ന വിളംബരമാണീ പുസ്തകം.
ഇസ്‌ലാമിക വിശ്വാസപ്രമാണ പ്രകാരം ഭൂമിയും അതിലെ സമസ്ത വിഭവങ്ങളും ദൈവം മനുഷ്യര്‍ക്കുവേണ്ടി സംഭരിച്ചതാണ്. അതുകൊണ്ട് ജീവിതായോധനത്തിനുള്ളത് അതില്‍ നിന്ന് എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ട്. ഇത് ഇസ്‌ലാമിന്റെ സാമൂഹിക നീതിബോധമാണ്. ഇസ്‌ലാമില്‍ സാമൂഹിക നീതിയേയുള്ളൂ. വിഭവങ്ങളത്രയും ഭൂമിയില്‍ ഉള്ളതായതുകൊണ്ടും അതിന്റെ ഉടമ സ്രഷ്ടാവായ അല്ലാഹു ആയതുകൊണ്ടും അവന്റെ സൃഷ്ടികള്‍ക്കിടയില്‍ അവസരങ്ങളും വിഭവങ്ങളും ന്യായയുക്തമായി വിതരണമാകണം. എന്നാല്‍, ഒരാള്‍ ന്യായവും വിഹിതവുമായ അധ്വാനത്താല്‍ സമാഹരിക്കുന്ന വിഭവങ്ങളുടെ ഉടമ അയാള്‍ തന്നെയാണ്. അത്തരം സമാഹരണം സാമൂഹിക താല്‍പ്പര്യത്തിന് എതിരാകരുത്. സമ്പത്തില്‍ സമൂഹത്തിനു നല്‍കേണ്ട വിഹിതം നിര്‍ബന്ധമായും പൊതുഖജനാവിനു നല്‍കുകയും വേണം. ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കൊത്തു കൂടുതല്‍ നല്‍കേണ്ടിവരും. ഭൗതികലോകത്തെ കര്‍മകാണ്ഡ പെരുമകളത്രയും വിചാരണക്കെടുക്കുന്ന ഒടുവു നാള്‍ വരുമെന്നും ജീവിത പ്രയോഗങ്ങള്‍ ഉചിതവിധമായില്ലെങ്കില്‍ സഫലമോക്ഷം എളുപ്പമല്ലെന്നും ഈ ക്ഷേമരാഷ്ട്രത്തിലെ പൗരനറിയാം. എന്നിട്ടും വന്നുപോകാവുന്ന ജീവിത സ്ഖലിതങ്ങളെ തിരുത്തുന്ന ശാസനാശേഷിയും സുസ്ഥിര നിയമവ്യവസ്ഥയും ഇസ്‌ലാമിക ക്ഷേമരാഷ്ട്രത്തില്‍ നിര്‍ഭയമായും വിവേചനരഹിതമായും പ്രവര്‍ത്തിക്കുന്നതാണ്.
മനുഷ്യനൊരിക്കലും ഒരു ഭൗതിക സാന്നിധ്യം മാത്രമല്ല. അതുകൊണ്ടുതന്നെ ഭൗതിക സമവാക്യങ്ങള്‍ കൊണ്ടു ജീവിതവ്യാപാരത്തെ സമസ്തം നിര്‍വഹിക്കാന്‍ മനുഷ്യര്‍ക്കു സാധ്യമല്ല. അവന്‍ ലൈംഗിക തൃഷ്ണയുള്ളവനാണ്. അവന്റെ പ്രശ്‌നങ്ങള്‍ ലൈംഗികതയിലൂടെ മാത്രം പരിഹരിക്കപ്പെടുകയില്ല. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ ഏകാകിയാണ്. നാളെ ദൈവത്തിനുമുന്നില്‍ വന്നു നില്‍ക്കേണ്ടതും അങ്ങനെ. ഓരോ വ്യക്തിക്കും ധാര്‍മികവും ആധ്യാത്മികവുമായ ഒരടിത്തറയുണ്ട്. ഈ മണ്ഡലങ്ങളെ ഭൗതികലോകത്തിന്റെ ഉപകരണങ്ങള്‍ കൊണ്ടുമാത്രം അളക്കാവതല്ല. അതു തിട്ടപ്പെടുത്താന്‍ അഭൗതികതയുടെ യുക്തിപ്രമാണങ്ങള്‍ വേണം. സര്‍വോപരി മനുഷ്യന്‍ ഈ പ്രപഞ്ച ഘടനയുടെ ഭാഗമാണ്. അപ്പോള്‍ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്താണെന്നു നിര്‍വചിക്കപ്പെടണം. ഭൂമിയില്‍ മനുഷ്യന്‍ ഏറ്റെടുത്ത ഒരു നിയോഗ ദൗത്യമുണ്ട്. ഗിരിനിരകളുടെ ഉത്തുംഗതകള്‍ക്കോ സപ്ത സമുദ്രങ്ങളുടെ അഗാധ വിസ്മയങ്ങള്‍ക്കോ തരുനിരകളുടെ ഹരിത സുഭഗതകള്‍ക്കോ ഏല്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല ആ മഹത്തായ ദൗത്യം. അത്രക്ക് അഗാധമായ ആകാശ ദൗത്യമാണത്. ഈയൊരു നിയോഗ ദൗത്യത്തിന്റെ പ്രമാണശേഷിക്കകത്തുനിന്നാണ് ഭൂമിയില്‍ മനുഷ്യ മഹാസംഘാതങ്ങളുടെ സാമ്പത്തിക ജീവിതത്തെ സാമൂഹിക ക്ഷേമത്തിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് പുനരാവിഷ്‌കരിക്കാനാകുമെന്ന് സയ്യിദ് മൗദൂദി നിരീക്ഷിക്കുന്നത്.
ഭൂമി, അധ്വാനം, മൂലധനം, കാര്യസ്ഥത, കമ്പോളം, ഉല്‍പ്പാദനം, സംഭരണം, വിതരണം, പലിശ, വില, ചോദനം, ക്ഷേമം തുടങ്ങി സാമ്പത്തിക വ്യവഹാരത്തിലെ മിക്ക പൊതു സംജ്ഞകളെയും ഇസ്‌ലാമിന്റെ പ്രമാണപക്ഷത്തുനിന്ന് ഗ്രന്ഥകാരന്‍ നിഷ്‌കൃഷ്ടമായി വിശകലനം ചെയ്യുന്നു. സമ്പത്തിനെ സംബന്ധിച്ച ഇസ്‌ലാമിക ചിന്തയുടെ മൗലികതയില്‍ നിന്ന് ഒരു ക്ഷേമ ധനശാസ്ത്രം (Welfare Economy) വികസിപ്പിക്കുകയാണ് പ്രമാണ പിന്‍ബലത്തോടെ എഴുത്തുകാരന്‍ ചെയ്യുന്നത്. അദ്ദേഹം നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്ന ഇസ്‌ലാമികാടിത്തറയില്‍ നിന്ന് ഏതുതരം സാമ്പത്തിക ആവിഷ്‌കാരങ്ങളും വിശദാംശങ്ങളില്‍ നിര്‍മിക്കാന്‍ സമൂഹത്തിനു സ്വാതന്ത്ര്യമുണ്ട്. അടിസ്ഥാനങ്ങള്‍ പക്ഷേ മാറരുതെന്നു മാത്രം. കാലത്തിന്റെ ചോദനകള്‍ക്കൊത്ത് നവീനതകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ ഇലാസ്തികത ഇസ്‌ലാമിലുണ്ട്.
വികസന വിരുദ്ധവും മനുഷ്യ വിരുദ്ധവും അതുകൊണ്ടുതന്നെ ദൈവവിരുദ്ധവുമായ പലിശയെപ്പറ്റി പ്രൗഢമായൊരു പഠനമുണ്ടിതില്‍. അപരന്റെ ദാരിദ്ര്യത്തെപ്പോലും ചൂഷണം ചെയ്ത് ധനാര്‍ജനം നടത്തുന്ന ക്ഷുദ്രമായ ഒരാശയാവലി. മുതലാളിത്തപരമായ മനോഘടനയെയും അതിന്റെ പരഭാഗമായ സ്വാര്‍ഥതയെയും വ്യക്തി കുടിലതകളെയും പടികടത്തി സഹജാനുഭൂതികളെയും ഉദാരമനസ്സിനെയും പകരം വെക്കുന്ന സുഭദ്രമായൊരു സാമൂഹിക സന്നാഹമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. തൊഴില്‍ പ്രശ്‌നങ്ങള്‍, ദേശസാത്കരണം, വ്യാപാര വായ്പകള്‍, അന്താരാഷ്ട്ര കടങ്ങള്‍, ഉല്‍പ്പാദനപരമല്ലാത്ത സര്‍ക്കാര്‍ സംരംഭങ്ങള്‍, പലിശരഹിത സാമ്പത്തിക ഘടനയിലെ കടം, പുരാവസ്തുക്കളുടെ മൂല്യം, ഇന്‍ഷുറന്‍സ് തുടങ്ങി പുതുകാലത്തിന്റെ ധനമണ്ഡലങ്ങളെ സംബന്ധിക്കുന്ന ഇസ്‌ലാമിക ഊന്നലുകള്‍ പുസ്തകത്തിന്റെ പ്രസക്തിയാണ്. ഈ അവതരണങ്ങളത്രയും കേവലമായ കര്‍മശാസ്ത്ര നിരീക്ഷണത്തിന്റെ വിരസ ചര്‍ച്ചകളിലല്ല മറിച്ച്, ധൈഷണിക ധീരതയോടെയുള്ള പുതു അന്വേഷണമാണീ പുസ്തകത്തില്‍. മനുഷ്യ വിരോധികള്‍ മാത്രം ഉല്‍പ്പാദിപ്പിച്ച ഉപകരണ സാമഗ്രികള്‍ കൊണ്ട് ഉഴുതു മറിച്ച് വിത്തെറിഞ്ഞിട്ടും പതിരു മാത്രം കൊയ്യാന്‍ കഴിഞ്ഞ നമ്മുടെ സാമ്പത്തികാന്വേഷണത്തെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ നൂറു മേനി കറ്റകള്‍ വിളയിച്ച ഒരു പ്രയോഗദര്‍ശനത്തോട് ചേര്‍ത്തു നിര്‍ത്തുന്ന എഴുത്തു രീതി പ്രൗഢവും ഉജ്ജ്വലവുമാണ്. അശ്‌റഫ് കീഴുപറമ്പിന്റേതാണ് പുസ്തകത്തിന്റെ ലളിത മലയാള പരിഭാഷ. പാരായണത്തെ വെല്ലുവിളിക്കുന്ന ആശയഗരിമ പരിഭാഷയുടെ ലാളിത്യംകൊണ്ടാണ് എളുപ്പം അഴിഞ്ഞു കിട്ടുക. കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഈ പ്രആധുനികലോകം ഇന്ന് ഏറ്റം പ്രാധാന്യത്തോടെ അന്വേഷിച്ചുപോകുന്നതും വ്യയസാധ്യമത്രയും മുതലിറക്കുന്നതും അവരുടെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനും അങ്ങനെ സുഭിക്ഷ സുസ്ഥിതി എന്നെന്നേക്കുമായി ഭദ്രപ്പെടുത്താനുമാണ്. ആദിസമൂഹങ്ങളിലെ ജീവിതാവശ്യങ്ങള്‍ അതിലളിതവും വിഭവങ്ങള്‍ സുലഭ സമൃദ്ധവുമായിരുന്ന കാലം കിഴിച്ച് മനുഷ്യ ജീവിത പ്രവാഹഗതിയില്‍ സമൃദ്ധ വിഭവ സമാഹരണത്തിന്റെ പെരുംത്വര എന്നും ഉത്ക്കണ്ഠകളായിരുന്നു. ജനങ്ങളുടെ എണ്ണം പെരുക്കുകയും അവരൊക്കെ തന്റെ പങ്ക് അപഹരിച്ചേക്കുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്തതോടെ സമ്പന്നതയും കരുതിവെപ്പും തേടി മനുഷ്യ ജീവിത സംഘാതങ്ങള്‍ പരക്കം പാഞ്ഞുതുടങ്ങി. പിന്നീടു വന്ന ഓരോ നാഗരിക സംഘങ്ങളിലെ പ്രതിലോമപരതകളും അന്വേഷിച്ചത് ഇതുതന്നെയാണ്. യഥാര്‍ഥ പുരോഗതിയെന്നാല്‍ വെറും സാമ്പത്തിക സമൃദ്ധി മാത്രമാണെന്നു അതോടെ തീര്‍ച്ചപ്പെട്ടു. ഉല്‍പ്പാദന വിതരണ മേഖലയിലെ നാഗരിക വളര്‍ച്ചാ ഘട്ടങ്ങളില്‍ പ്രയോഗിച്ച ഉപകരണ സാമഗ്രികളില്‍ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവയുടെയൊക്കെ പരമലക്ഷ്യം ഇതുതന്നെയായി. ഈ ലക്ഷ്യപ്രാപ്തിക്കായുള്ള കുതറല്‍ സാമ്പത്തിക മണ്ഡലങ്ങളില്‍ ഇരമ്പുന്ന അന്വേഷണങ്ങള്‍ക്കു കാരണമായി. പഠനങ്ങള്‍ സിദ്ധാന്തങ്ങളെ ഉല്‍പ്പാദിപ്പിച്ചു. അത് കമ്പോള പ്രവണതകളെ സംബോധന ചെയ്യുന്ന വ്യവഹാര സംജ്ഞകള്‍ കൊണ്ടുവന്നു. സാമ്പത്തിക മേഖലയെ പ്രതിപാദിക്കുന്ന ഗമണ്ടന്‍ പുസ്തകങ്ങള്‍ നിറഞ്ഞു. മനുഷ്യ ജീവിതത്തിലെ ക്ഷേമമന്വേഷിച്ചുകൊണ്ട് ഉല്‍പ്പാദന വിതരണ മേഖലയില്‍ പുതിയ പ്രത്യയശാസ്ത്ര സിദ്ധാന്തങ്ങള്‍ ലോകനാടുകളിലൊക്കെ പരീക്ഷിക്കപ്പെട്ടു. ഇതിന്റെ ചുവടു പിടിച്ച് പ്രയോഗരീതിയുടെ സ്ഥാപനരഥ്യയില്‍ ഒരുപാടു പോരാട്ടങ്ങളും ബലിദാനങ്ങളുമുണ്ടായി. ഇത്തരം പോര്‍നിലങ്ങളിലേക്ക് ചാവേറുകളെ എത്തിക്കാന്‍ പ്രാപ്തമായ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്ര സ്ഥാപനങ്ങളും അരങ്ങത്തെത്തി.
ഇത്തരം അതിവെപ്രാളങ്ങളും വേവലാതികളും പൊതുമണ്ഡലത്തിലേക്ക് പ്രക്ഷേപിച്ച വിശ്വാസ പ്രസരം സാമ്പത്തികം മാത്രമാണ് മനുഷ്യ ജീവിതത്തിലെ ഒരേയൊരു പ്രശ്‌നം എന്ന തീര്‍ത്തും അപായകരമായ ബോധ്യമാണ്. കാലങ്ങളായി സമൂഹത്തില്‍ ജ്വലിച്ചുനിന്ന ഈയൊരു വിശ്വാസവും തദനുസാരം സംഘാടനം ചെയ്ത പ്രയോഗങ്ങളും പക്ഷേ ലോക സാമ്പത്തിക മണ്ഡലത്തിലെ ഒരു പ്രതിസന്ധിയെയും ധനാത്മകമായി സംബോധന ചെയ്തില്ലെന്നു മാത്രമല്ല, പ്രസ്തുത സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ഉല്‍പ്പാദന സംഭരണ വിതരണ മണ്ഡലങ്ങളില്‍ സങ്കീര്‍ണവും അഗാധവുമായ ചുഴിമലരികള്‍ സൃഷ്ടിക്കുകയും ചെയ്തു. അതിലൂടെ സാമ്പത്തികവും സാമൂഹികവുമായ ജീവിത വ്യവഹാരങ്ങളിലെ ശാദ്വലതകളത്രയും കടലെടുത്തുപോവുകയും ചെയ്തു. മനുഷ്യജീവിതം കൂടുതല്‍ സംഘര്‍ഷങ്ങളോടെ ഇന്നെവിടെയും ഗതിമുട്ടി നില്‍ക്കുകയാണ്. ജീവിത പ്രാരാബ്ധങ്ങള്‍ നായാടുന്ന സാധാരണക്കാരനും എല്ലാം തികഞ്ഞവനെന്നു മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുന്ന സമ്പന്നനും ഒരുപോലെ സാമ്പത്തിക സംഘര്‍ഷങ്ങളില്‍ മുങ്ങി നില്‍ക്കുന്നു. സാമാന്യേന ജീവിതം ആസ്വദിക്കുന്ന മധ്യവര്‍ഗങ്ങളാവട്ടെ സമ്പന്നനോടുള്ള അമര്‍ഷവും ദരിദ്രനോടുള്ള പുഛവും ജീവിത നിയോഗമാക്കുകയും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ജീവിത വ്യാകുലതകള്‍ കുടുംബസമേതം പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ അഴിക്കും തോറും കുരുങ്ങുന്ന ഒരു കള്ളക്കുരുക്കായി ലോകത്തെവിടെയും സാമ്പത്തികക്രമം നമ്മെ വേട്ടയാടുന്നു. സമ്പത്തിനോടുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി സംരംഭകത്വവും വിതരണശൃംഖലയിലെ കള്ളത്താപ്പുകളും പിഴപ്പലിശയുമായി നമ്മെ ഭയപ്പെടുത്തുന്നു.
ഇതിനൊക്കെ പരിഹാരം തേടിയുള്ള ആധുനിക ലോകത്തിന്റെ വിഹ്വലയാത്രയില്‍ ഭൗതികലോകവും സിദ്ധാന്തങ്ങളും നിര്‍ദയം അവനെ കൈവിട്ടുകളഞ്ഞു. ബദലുകള്‍ തെരഞ്ഞുള്ള അവരുടെ അന്വേഷണത്തില്‍ അവര്‍ പലിശ വിമുക്തവും മനുഷ്യക്ഷേമോന്മുഖവുമായ ഇസ്‌ലാമിക സാമ്പത്തികാധ്യാപനങ്ങളുടെ സമക്ഷത്തിലാണ് ഇന്നെത്തിനില്‍ക്കുന്നത്. ഇത് ഇന്നിന്റെ അതിശയമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ആഡംസ്മിത്തിന്റെയും മാല്‍ത്തൂസിന്റെയും കാള്‍ മാര്‍ക്‌സിന്റെയും നെടുനായകത്വങ്ങളില്‍ തുള്ളിത്തുളുമ്പി വന്ന ധനശാസ്ത്ര സിദ്ധാന്തങ്ങള്‍ അവരുടെ സ്വന്തം കേദാര മേടകളില്‍ തന്നെ ദൈന്യ പരാജയം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അങ്ങനെ ഭൗതികലോകം കൈനീട്ടി വാങ്ങിയ പെരും സാമ്പത്തിക തോല്‍വിയാണ് ഇസ്‌ലാമിക ബദലിനെപ്പറ്റിയുള്ള അന്വേഷണ വിനയങ്ങള്‍ പടിഞ്ഞാറന്‍ നാടുകളില്‍ നാമ്പെടുക്കാന്‍ കാരണം. ഇസ്‌ലാം പക്ഷേ മനുഷ്യ ജീവിതത്തിന്റെ ആത്മീയ പ്രതിസന്ധികള്‍ മാത്രമല്ല ആകാശീയ പാഠങ്ങളുടെ തിണ്ണശേഷിയില്‍ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സംഘര്‍ഷങ്ങള്‍ കൂടി എളുപ്പത്തില്‍ പരിഹാരമാക്കിയതു ചരിത്രത്തിന്റെ നറും വെളിച്ചത്തില്‍ വിസ്മയത്തോടെ അവര്‍ നോക്കി നില്‍ക്കുന്നു. ഭൗതികതയുടെ ഉപകരണ സാമഗ്രികളും ഉത്തോലകവും കൊണ്ട് മറിച്ചിടാന്‍ സാധിക്കാത്ത സാമ്പത്തിക പ്രതിസന്ധിയുടെ മഹാസമുദ്രത്തെയാണ് ഇസ്‌ലാം ചെറുകാലം കൊണ്ട് തേവി വറ്റിച്ചു സാമൂഹികനീതിയുടെ മുത്തുകള്‍ വാരിയത്. ഇത്തരമൊരു സമുദ്ര പര്യവേക്ഷണത്തിന്റെ നവീന സാധ്യത ആധുനിക ലോകത്തോടു മാപ്പു സാക്ഷിയുടെ ദൈന്യതകളില്ലാതെ എന്നും സംസാരിച്ച ചിലരുണ്ട്. ശഹീദ് സയ്യിദ് ഖുത്വ്ബും ശഹീദ് ഹസനുല്‍ ബന്നായും ഇമാം ഖുമൈനിയും സയ്യിദ് മൗദൂദിയും അലീ ശരീഅത്തിയും സയ്യിദ് നൂര്‍സിയും അടങ്ങുന്ന ഇസ്‌ലാമിക പ്രബുദ്ധതയുടെ ഉജ്ജ്വല സമര്‍പ്പണമാണ് ഈയൊരു സാമ്പത്തിക ബദല്‍ എന്ന അന്വേഷണത്തെ പുതുകാലത്ത് എളുപ്പമാക്കിയത്. ഇങ്ങനെ സാമൂഹിക ജീവിതമിരമ്പുന്ന ഭൂമിയില്‍ സാമ്പത്തിക ചോദനകളെയും ഭൗതിക ക്ഷേമ ഐശ്വര്യങ്ങളെയും തെരഞ്ഞ് മനുഷ്യ പക്ഷത്തുനിന്ന് ശ്രദ്ധേയമായ അന്വേഷണ നടത്തങ്ങള്‍ പുതുകാലത്ത് സംഭവിച്ചിട്ടുണ്ട്. അവിടങ്ങളിലെ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനങ്ങളുടെ മുന്‍കൈയുകളില്‍ ഉദയം ചെയ്തതാണ് ഇത്. ഇത്തരം നിരവധി പ്രമാണബദ്ധമായ സാമ്പത്തികാന്വേഷണം മഹാഗ്രന്ഥങ്ങളായി നമ്മുടെ മുന്നിലുണ്ട്. മലയാളത്തില്‍ ഇസ്‌ലാമിന്റെ സാമ്പത്തിക പരിപ്രേക്ഷ്യത്തില്‍ നിന്നുണ്ടായ ആദ്യത്തെ അന്വേഷണം സി.എന്‍ അഹ്മദ് മൗലവിയുടെ 'ഇസ്‌ലാമിലെ ധനവിതരണ പദ്ധതി'യാണ്. ആദ്യ സംരംഭമെന്ന നിലയില്‍ അത്ര അഗാധമായ ഗവേഷണപരത പ്രകടിപ്പിക്കുന്നില്ലെങ്കിലും, പ്രസ്തുത പരിശ്രമത്തിന് മലയാളത്തില്‍ തീര്‍ച്ചയായും അതിന്റേതായ പ്രാധാന്യമുണ്ട്. അവിടുന്നിങ്ങോട്ട് നിരവധി പുസ്തകങ്ങള്‍ വിവിധ മുസ്‌ലിം പ്രസ്ഥാനങ്ങളുടെയും സംരംഭകത്വത്തിന്റെയും കീഴില്‍ പ്രകാശിതമായിട്ടുണ്ട്. ഇതില്‍ പലതും പക്ഷേ തീര്‍ത്തും കര്‍മശാസ്ത്ര പരിസരത്തുനിന്നുള്ളവയാണ്. സൈദ്ധാന്തിക പ്രമാണങ്ങളുടെ ആഴങ്ങളിലേക്ക് പോകാത്ത അന്വേഷണ ലഘുത്വങ്ങള്‍. അതുകൊണ്ടുതന്നെ മലയാള വായനക്കാര്‍ക്ക് ഇസ്‌ലാമിക സാമ്പത്തിക ബദല്‍ ഇന്നും രാപ്രസംഗങ്ങളിലും ഖുര്‍ആന്‍ ക്ലാസ്സുകളിലും സംഭവിക്കുന്ന കാല്‍പ്പനികധാരണകള്‍ മാത്രമാണ്. ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഈയിടെ മാത്രം മലയാളത്തില്‍ പ്രസാധനം ചെയ്ത സയ്യിദ് മൗദൂദിയുടെ ധനതത്വശാസ്ത്ര ചിന്തകള്‍ എന്ന പുസ്തകം. മാനവ ജീവിതത്തിലെ സാമ്പത്തിക വ്യവഹാരങ്ങളെ ഇസ്‌ലാമിക പ്രമാണോപകരണങ്ങളുടെ പ്രൗഢശേഷിയില്‍ നിന്നുകൊണ്ടുള്ള ധീരമായ ഒരന്വേഷണം. ഇസ്‌ലാമിക സാമ്പത്തികശാസ്ത്രമെന്നാല്‍ പലിശരഹിത ബാങ്കിംഗ് ആണെന്നു ന്യൂനീകരിക്കപ്പെട്ടുപോയ കാലമാണിന്ന്. ഇത്തരം ഭാഗികമോ കേവലമോ ആയ നിരീക്ഷണമല്ല ഇസ്‌ലാമിക സാമ്പത്തിക അന്വേഷണമെന്നു പ്രഖ്യാപിക്കുക. അതിനെ സര്‍വസമഗ്രതയില്‍ ഏതു രാഷ്ട്ര സമൂഹത്തിലും സര്‍ഗാത്മകമായി ആവിഷ്‌കരിക്കാന്‍ അതിന്റെ സിദ്ധാന്തങ്ങള്‍ക്കു ശേഷിയുണ്ടെന്നും വിശുദ്ധ ഖുര്‍ആന്റെയും പ്രവാചക പ്രമാണങ്ങളുടെയും നേര്‍മുഖത്തു നിന്നുകൊണ്ടുള്ള ആത്മവിശ്വാസം തുളുമ്പുന്ന വിളംബരമാണീ പുസ്തകം.
ഇസ്‌ലാമിക വിശ്വാസപ്രമാണ പ്രകാരം ഭൂമിയും അതിലെ സമസ്ത വിഭവങ്ങളും ദൈവം മനുഷ്യര്‍ക്കുവേണ്ടി സംഭരിച്ചതാണ്. അതുകൊണ്ട് ജീവിതായോധനത്തിനുള്ളത് അതില്‍ നിന്ന് എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ട്. ഇത് ഇസ്‌ലാമിന്റെ സാമൂഹിക നീതിബോധമാണ്. ഇസ്‌ലാമില്‍ സാമൂഹിക നീതിയേയുള്ളൂ. വിഭവങ്ങളത്രയും ഭൂമിയില്‍ ഉള്ളതായതുകൊണ്ടും അതിന്റെ ഉടമ സ്രഷ്ടാവായ അല്ലാഹു ആയതുകൊണ്ടും അവന്റെ സൃഷ്ടികള്‍ക്കിടയില്‍ അവസരങ്ങളും വിഭവങ്ങളും ന്യായയുക്തമായി വിതരണമാകണം. എന്നാല്‍, ഒരാള്‍ ന്യായവും വിഹിതവുമായ അധ്വാനത്താല്‍ സമാഹരിക്കുന്ന വിഭവങ്ങളുടെ ഉടമ അയാള്‍ തന്നെയാണ്. അത്തരം സമാഹരണം സാമൂഹിക താല്‍പ്പര്യത്തിന് എതിരാകരുത്. സമ്പത്തില്‍ സമൂഹത്തിനു നല്‍കേണ്ട വിഹിതം നിര്‍ബന്ധമായും പൊതുഖജനാവിനു നല്‍കുകയും വേണം. ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കൊത്തു കൂടുതല്‍ നല്‍കേണ്ടിവരും. ഭൗതികലോകത്തെ കര്‍മകാണ്ഡ പെരുമകളത്രയും വിചാരണക്കെടുക്കുന്ന ഒടുവു നാള്‍ വരുമെന്നും ജീവിത പ്രയോഗങ്ങള്‍ ഉചിതവിധമായില്ലെങ്കില്‍ സഫലമോക്ഷം എളുപ്പമല്ലെന്നും ഈ ക്ഷേമരാഷ്ട്രത്തിലെ പൗരനറിയാം. എന്നിട്ടും വന്നുപോകാവുന്ന ജീവിത സ്ഖലിതങ്ങളെ തിരുത്തുന്ന ശാസനാശേഷിയും സുസ്ഥിര നിയമവ്യവസ്ഥയും ഇസ്‌ലാമിക ക്ഷേമരാഷ്ട്രത്തില്‍ നിര്‍ഭയമായും വിവേചനരഹിതമായും പ്രവര്‍ത്തിക്കുന്നതാണ്.
മനുഷ്യനൊരിക്കലും ഒരു ഭൗതിക സാന്നിധ്യം മാത്രമല്ല. അതുകൊണ്ടുതന്നെ ഭൗതിക സമവാക്യങ്ങള്‍ കൊണ്ടു ജീവിതവ്യാപാരത്തെ സമസ്തം നിര്‍വഹിക്കാന്‍ മനുഷ്യര്‍ക്കു സാധ്യമല്ല. അവന്‍ ലൈംഗിക തൃഷ്ണയുള്ളവനാണ്. അവന്റെ പ്രശ്‌നങ്ങള്‍ ലൈംഗികതയിലൂടെ മാത്രം പരിഹരിക്കപ്പെടുകയില്ല. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെങ്കിലും ഒരു വ്യക്തിയെന്ന നിലയില്‍ ഏകാകിയാണ്. നാളെ ദൈവത്തിനുമുന്നില്‍ വന്നു നില്‍ക്കേണ്ടതും അങ്ങനെ. ഓരോ വ്യക്തിക്കും ധാര്‍മികവും ആധ്യാത്മികവുമായ ഒരടിത്തറയുണ്ട്. ഈ മണ്ഡലങ്ങളെ ഭൗതികലോകത്തിന്റെ ഉപകരണങ്ങള്‍ കൊണ്ടുമാത്രം അളക്കാവതല്ല. അതു തിട്ടപ്പെടുത്താന്‍ അഭൗതികതയുടെ യുക്തിപ്രമാണങ്ങള്‍ വേണം. സര്‍വോപരി മനുഷ്യന്‍ ഈ പ്രപഞ്ച ഘടനയുടെ ഭാഗമാണ്. അപ്പോള്‍ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്താണെന്നു നിര്‍വചിക്കപ്പെടണം. ഭൂമിയില്‍ മനുഷ്യന്‍ ഏറ്റെടുത്ത ഒരു നിയോഗ ദൗത്യമുണ്ട്. ഗിരിനിരകളുടെ ഉത്തുംഗതകള്‍ക്കോ സപ്ത സമുദ്രങ്ങളുടെ അഗാധ വിസ്മയങ്ങള്‍ക്കോ തരുനിരകളുടെ ഹരിത സുഭഗതകള്‍ക്കോ ഏല്‍ക്കാന്‍ പറ്റുന്നതായിരുന്നില്ല ആ മഹത്തായ ദൗത്യം. അത്രക്ക് അഗാധമായ ആകാശ ദൗത്യമാണത്. ഈയൊരു നിയോഗ ദൗത്യത്തിന്റെ പ്രമാണശേഷിക്കകത്തുനിന്നാണ് ഭൂമിയില്‍ മനുഷ്യ മഹാസംഘാതങ്ങളുടെ സാമ്പത്തിക ജീവിതത്തെ സാമൂഹിക ക്ഷേമത്തിന്റെ പ്രതലത്തില്‍ നിന്നുകൊണ്ട് പുനരാവിഷ്‌കരിക്കാനാകുമെന്ന് സയ്യിദ് മൗദൂദി നിരീക്ഷിക്കുന്നത്.
ഭൂമി, അധ്വാനം, മൂലധനം, കാര്യസ്ഥത, കമ്പോളം, ഉല്‍പ്പാദനം, സംഭരണം, വിതരണം, പലിശ, വില, ചോദനം, ക്ഷേമം തുടങ്ങി സാമ്പത്തിക വ്യവഹാരത്തിലെ മിക്ക പൊതു സംജ്ഞകളെയും ഇസ്‌ലാമിന്റെ പ്രമാണപക്ഷത്തുനിന്ന് ഗ്രന്ഥകാരന്‍ നിഷ്‌കൃഷ്ടമായി വിശകലനം ചെയ്യുന്നു. സമ്പത്തിനെ സംബന്ധിച്ച ഇസ്‌ലാമിക ചിന്തയുടെ മൗലികതയില്‍ നിന്ന് ഒരു ക്ഷേമ ധനശാസ്ത്രം (Welfare Economy) വികസിപ്പിക്കുകയാണ് പ്രമാണ പിന്‍ബലത്തോടെ എഴുത്തുകാരന്‍ ചെയ്യുന്നത്. അദ്ദേഹം നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്ന ഇസ്‌ലാമികാടിത്തറയില്‍ നിന്ന് ഏതുതരം സാമ്പത്തിക ആവിഷ്‌കാരങ്ങളും വിശദാംശങ്ങളില്‍ നിര്‍മിക്കാന്‍ സമൂഹത്തിനു സ്വാതന്ത്ര്യമുണ്ട്. അടിസ്ഥാനങ്ങള്‍ പക്ഷേ മാറരുതെന്നു മാത്രം. കാലത്തിന്റെ ചോദനകള്‍ക്കൊത്ത് നവീനതകള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ ഇലാസ്തികത ഇസ്‌ലാമിലുണ്ട്.
വികസന വിരുദ്ധവും മനുഷ്യ വിരുദ്ധവും അതുകൊണ്ടുതന്നെ ദൈവവിരുദ്ധവുമായ പലിശയെപ്പറ്റി പ്രൗഢമായൊരു പഠനമുണ്ടിതില്‍. അപരന്റെ ദാരിദ്ര്യത്തെപ്പോലും ചൂഷണം ചെയ്ത് ധനാര്‍ജനം നടത്തുന്ന ക്ഷുദ്രമായ ഒരാശയാവലി. മുതലാളിത്തപരമായ മനോഘടനയെയും അതിന്റെ പരഭാഗമായ സ്വാര്‍ഥതയെയും വ്യക്തി കുടിലതകളെയും പടികടത്തി സഹജാനുഭൂതികളെയും ഉദാരമനസ്സിനെയും പകരം വെക്കുന്ന സുഭദ്രമായൊരു സാമൂഹിക സന്നാഹമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. തൊഴില്‍ പ്രശ്‌നങ്ങള്‍, ദേശസാത്കരണം, വ്യാപാര വായ്പകള്‍, അന്താരാഷ്ട്ര കടങ്ങള്‍, ഉല്‍പ്പാദനപരമല്ലാത്ത സര്‍ക്കാര്‍ സംരംഭങ്ങള്‍, പലിശരഹിത സാമ്പത്തിക ഘടനയിലെ കടം, പുരാവസ്തുക്കളുടെ മൂല്യം, ഇന്‍ഷുറന്‍സ് തുടങ്ങി പുതുകാലത്തിന്റെ ധനമണ്ഡലങ്ങളെ സംബന്ധിക്കുന്ന ഇസ്‌ലാമിക ഊന്നലുകള്‍ പുസ്തകത്തിന്റെ പ്രസക്തിയാണ്. ഈ അവതരണങ്ങളത്രയും കേവലമായ കര്‍മശാസ്ത്ര നിരീക്ഷണത്തിന്റെ വിരസ ചര്‍ച്ചകളിലല്ല മറിച്ച്, ധൈഷണിക ധീരതയോടെയുള്ള പുതു അന്വേഷണമാണീ പുസ്തകത്തില്‍. മനുഷ്യ വിരോധികള്‍ മാത്രം ഉല്‍പ്പാദിപ്പിച്ച ഉപകരണ സാമഗ്രികള്‍ കൊണ്ട് ഉഴുതു മറിച്ച് വിത്തെറിഞ്ഞിട്ടും പതിരു മാത്രം കൊയ്യാന്‍ കഴിഞ്ഞ നമ്മുടെ സാമ്പത്തികാന്വേഷണത്തെ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ നൂറു മേനി കറ്റകള്‍ വിളയിച്ച ഒരു പ്രയോഗദര്‍ശനത്തോട് ചേര്‍ത്തു നിര്‍ത്തുന്ന എഴുത്തു രീതി പ്രൗഢവും ഉജ്ജ്വലവുമാണ്. അശ്‌റഫ് കീഴുപറമ്പിന്റേതാണ് പുസ്തകത്തിന്റെ ലളിത മലയാള പരിഭാഷ. പാരായണത്തെ വെല്ലുവിളിക്കുന്ന ആശയഗരിമ പരിഭാഷയുടെ ലാളിത്യംകൊണ്ടാണ് എളുപ്പം അഴിഞ്ഞു കിട്ടുക. കോഴിക്കോട്ടെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ ഈ പ്രസിദ്ധീകരണം ആകര്‍ഷകമായി തന്നെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സിദ്ധീകരണം ആകര്‍ഷകമായി തന്നെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
Comments