Prabodhanm Weekly

Pages

Search

2012 ജൂലൈ 28

ലാമിനേറ്റ് ചെയ്യാത്ത സ്വപ്നങ്ങള്‍

ബിജു വളയന്നൂര്‍

അടച്ചിട്ട
റേഷന്‍ഷോപ്പിന്:
മലയാളിയുടെ ഉള്ളില്‍
എരിയുന്ന അരിയുടെ
മണമാണ്.
50 ദിവസം
പൂര്‍ത്തിയാക്കിയ
തൊഴിലുറപ്പ്
പ്രവര്‍ത്തകരുടെ
വിയര്‍പ്പിന്റെ
ഗന്ധമാണ്.
കരഞ്ഞ് കരഞ്ഞ്
തളര്‍ന്നുറങ്ങിപ്പോയ
കുഞ്ഞുങ്ങളുടെ
കരുവാളിച്ച
മുഖമാണ്.
വാലന്‍ മൂട്ട തിന്ന്
തീരാറായ
തടിയന്‍ പുസ്തകത്തിന്റെ
ഒടുങ്ങാത്ത
നൊമ്പരമാണ്.
മണ്ണെണ്ണക്കുവേണ്ടി
ക്യൂനിന്ന്
നിരാശരായിതീര്‍ന്ന
അമ്മമാരുടെ തുറിച്ച
നോട്ടമാണ്.
എപിഎല്‍, ബിപിഎല്‍
കള്ളികളില്‍ വേര്‍തിരിക്കപ്പെട്ട
കുടുംബങ്ങളുടെ
നിര്‍ത്താത്ത
കരച്ചിലാണ്.
ഒടുവില്‍,
ജീവിതത്തില്‍
നിന്നും
പടിയിറങ്ങിപ്പോയ
ഒരു കുടുംബത്തിന്റെ
ലാമിനേറ്റ് ചെയ്യാത്ത
സ്വപ്നങ്ങളാണ്...

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍