Prabodhanm Weekly

Pages

Search

2012 ജൂലൈ 28

വേനല്‍ചൂടില്‍ കുളിര്‍മ പകര്‍ന്ന് നീന്തല്‍ മത്സരം

മൂസക്കുട്ടി വെട്ടിക്കാട്ടിരി

കുവൈത്ത് സിറ്റി: പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച നീന്തല്‍ മത്സരം വേനല്‍ ചൂടില്‍ വെന്തുരുകുന്ന പ്രവാസികള്‍ക്ക് കുളിര്‍മ പകര്‍ന്ന അനുഭവമായി. അബ്ബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍ എന്നീ സോണല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സാല്‍മിയ സോണ്‍ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയപ്പോള്‍ ഫര്‍വാനിയ സോണ്‍ റണ്ണേഴ്സ് അപ് ആയി.
25 മീറ്റര്‍ ഫ്രീ സ്റൈല്‍ മത്സരത്തില്‍ സാല്‍മിയ സോണിലെ അന്‍വര്‍ ഒന്നാം സ്ഥാനം നേടി. ഫര്‍വാനിയ സോണിലെ സലീശ് ശങ്കര്‍, യൂനുസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 25 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഇനത്തില്‍ ഫഹാഹീല്‍ സോണിലെ ശ്രീരാജ് ചാമ്പ്യനായി. സാല്‍മിയ സോണിലെ ഫെബ്സ്, ഫഹാഹീല്‍ സോണിലെ ഷബീര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
റിലേ മത്സരത്തില്‍ ഫര്‍വാനിയ ടീം ഒന്നാം സ്ഥാനവും സാല്‍മിയ ടീം രണ്ടാം സ്ഥാനവും നേടി. ഫഹാഹീല്‍ ടീം മൂന്നാമതെത്തി. വാട്ടര്‍പോളോ മത്സരത്തില്‍ അബ്ബാസിയ ഒന്നാം സ്ഥാനക്കാരായി. കുവൈത്ത് സ്പോര്‍ടിംഗ് ക്ളബ് സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ ടൈസ് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ദുഐജ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അര്‍ഷദ്, ജനറല്‍ സെക്രട്ടറി പി.ടി ഷാഫി സംബന്ധിച്ചു. റിഷ്ദിന്‍ അമീര്‍ ഡോക്യുമെന്റേഷന്‍ നിയന്ത്രിച്ചു. കുവൈത്ത് സ്പോര്‍ടിംഗ് ക്ളബ് മാനേജര്‍ ക്യാപ്റ്റന്‍ മുഹ്തസിം മുഹമ്മദ്, കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങല്‍ വിതരണം ചെയ്തു.
എ.സി സാജിദ്, വി.എസ് നജീബ്, അന്‍വര്‍ ഷാജി, അനീസ് അബ്ദുസ്സലാം, മുഹമ്മദ് സലീം, ലായിക് , നിസാര്‍ കെ. റഷീദ്, ഹമീദ്, ഹാറൂന്‍, പി.ടി ഷരീഫ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. യൂത്ത് ഇന്ത്യ കലാകായിക വിഭാഗം കണ്‍വീനര്‍ റഫീഖ് ബാബു നേതൃത്വം നല്‍കി.

യൂത്ത് ഇന്ത്യ
ക്ളബ് അല്‍ഖൂസ്
ഷട്ടില്‍ ടൂര്‍ണമെന്റ്
ദുബൈ: യൂത്ത് ഇന്ത്യ ക്ളബ് അല്‍ഖൂസ് ഏരിയ നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റില്‍ സ്വിഫ്റ്റ് അല്‍ ഖിസൈസ് ജേതാക്കളും യോനെക്സ് വൈ.ഐ.സി ദുബൈ റണ്ണര്‍ അപ്പുമായി. യൂത്ത് ഇന്ത്യ മേഖലാ പ്രസിഡന്റ് സബീര്‍ ഖാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ക്ളബ് കേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ സാബു ഹുസൈന്‍ സമ്മാനം വിതരണം ചെയ്തു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ യു.കെ അമീന്‍ സ്വാഗതം പറഞ്ഞു. അഷ്റഫ്, നമീല്‍, ഷബീര്‍, മുഹ്നിസ്, ഗഫൂര്‍ കാളാച്ചാല്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു.
സ്വീകരണം നല്‍കി
ദോഹ: പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ പുത്രന്‍ അനീസ് ബഷീറിന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം നല്‍കി. പിതാവൊന്നിച്ചുള്ള ജീവിതത്തിന്റെ ഏടുകള്‍ ഓര്‍ത്തെടുത്ത് ബേപ്പൂര്‍ സുല്‍ത്താന്റെയും കുടുംബത്തിന്റെയും രേഖപ്പെടുത്താത്ത ജീവിത നിമിഷങ്ങള്‍ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു. ബഷീറിന്റെ പുസ്തകങ്ങള്‍ അനീസ് എഫ്.സി.സി ലൈബ്രറിക്ക് നല്‍കി. എഫ്.സി.സി വായനക്കൂട്ടം അംഗം സുരേഷ് ഏറ്റുവാങ്ങി. എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി പ്രതിനിധി ചന്ദ്രന്‍ സംസാരിച്ചു. വായനക്കൂട്ടം അംഗങ്ങളായ സുനില്‍ പെരുമ്പാവൂര്‍, റഫീഖ് മേച്ചേരി, നവാസ് മുക്രിയകത്ത്, ജലീല്‍ കുറ്റ്യാടി, അന്‍വര്‍ ബാബു, ശംസുദ്ദീന്‍, വി.കെ.എം കുട്ടി, അനസ് കണിയാപുരം, തന്‍സീം എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
മുഖ്യധാര വിദ്യാര്‍ഥി രാഷ്ട്രീയം സാമൂഹിക
യാഥാര്‍ഥ്യങ്ങളെ അവഗണിക്കുന്നു
മലപ്പുറം: ഇന്ത്യയിലെ മുഖ്യധാര വിദ്യാര്‍ഥി രാഷ്ട്രീയം ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ അവഗണിക്കുകയാണെന്ന് പ്രമുഖ ദലിത് ആക്ടിവിസ്റും ദലിത് കാമറ യൂട്യൂബ് ചാനല്‍ ഡയറക്ടറുമായ രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ചെറുപ്പത്തിന്റെ വസന്തം തെരുവില്‍ തന്നെയുണ്ട്' എന്ന പ്രമേയത്തില്‍ നടന്ന ജില്ലാ കാമ്പസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം, ദലിത് പ്രശ്നങ്ങളെ കാമ്പസുകളില്‍ അഭിമുഖീകരിക്കുന്നതില്‍ ഇടതുപക്ഷ രാഷ്ട്രീയം പരാജയപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി റുക്സാന കാമ്പസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. 'ഇന്ത്യന്‍ വിദ്യാര്‍ഥി രാഷ്ട്രീയം' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഉത്തരകാലം എഡിറ്റര്‍ എസ്. ചന്ദ്രമോഹന്‍, ദലിത് ആക്ടിവിസ്റ് ജയിംസ് മൈക്കിള്‍, ദല്‍ഹി യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥി ടി.കെ നദ, സാദിഖ് മമ്പാട് എന്നിവര്‍ സംസാരിച്ചു. 'വിക്ടിംസ് ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി' എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സി. ദാവൂദ് സംസാരിച്ചു. ബാസിത്ത് മലപ്പുറം സമ്മേളന പ്രമേയം അവതരിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ സമാപനം നിര്‍വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ജസീം പുറത്തൂര്‍ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹബീബാ റസാഖ് സ്വാഗതവും തൌഫീഖ് മമ്പാട് നന്ദിയും പറഞ്ഞു.
ജനസേവന കേന്ദ്രം ആരംഭിച്ചു
എടവിലങ്ങ്: ജമാഅത്തെ ഇസ്ലാമി എടവിലങ്ങ് കാര്‍ക്കൂന്‍ ഹല്‍ഖയുടെ കീഴില്‍ ആരംഭിക്കുന്ന എടവിലങ്ങ് ഐഡിയല്‍ ജനസേവന കേന്ദ്രം ജമാഅത്തെ ഇസ്ലാമി ജനസേവന വിഭാഗം സംസ്ഥാന പ്രസിഡന്റ് എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എം പ്രേമാനന്ദന്‍, കൃഷി ഓഫീസര്‍ വിദ്യാ ഗോപിനാഥ്, മഹല്ല് പ്രസിഡന്റ് പി.എം അബ്ദുല്‍ സലാം, ഖത്തീബ് അബ്ദുല്‍ ഹമീദ് മൌലവി, പഞ്ചായത്തംഗം സുഹറാബി ടീച്ചര്‍, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി. ശാക്കിര്‍ വേളം എന്നിവര്‍ സംസാരിച്ചു. ഇ.എ മുഹമ്മദ് ഷഫീഖ് ഖിറാഅത്തും ഇ.എസ് അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
ഞെളിയന്‍പറമ്പ് ജനത അന്യവല്‍ക്കരിക്കപ്പെടുന്നു

കോഴിക്കോട്: ഒരു ജനതയെ ഭരണകൂടവും അധികാരികളും അന്യവല്‍ക്കരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞെളിയന്‍പറമ്പെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കഥാകൃത്ത് പി.കെ പാറക്കടവ് അഭിപ്രായപ്പെട്ടു. മാലിന്യമുക്ത ഗ്രാമത്തിനായി ശ്രമിക്കുന്ന ജനതയെ ഭീകരവാദികളും തീവ്രവാദികളുമാക്കാന്‍ അധികാരികള്‍ ശ്രമിക്കുകയാണ്. യഥാര്‍ഥത്തില്‍ ഞെളിയന്‍പറമ്പ് പ്രശ്നത്തിന് പരിഹാരമുണ്ട്- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമര സഖാക്കളായ ജോര്‍ജ് മാസ്റര്‍, രാജീവ്, അബ്ദുന്നാസര്‍, വി.പി ബഷീര്‍, ടി. ശംനാസ്, റസാഖ് പാലേരി സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ ഖയ്യൂം സ്വാഗതവും വി.പി സദറുദ്ദീന്‍ നന്ദിയും പറഞ്ഞു.

അല്‍ജാമിഅഃ അലുംനി പ്രവാസി കുടുംബ സംഗമം
ശാന്തപുരം: ആഗസ്റ് 23 ന് നടക്കുന്ന അല്‍ജാമിഅ അലുംനി അസോസിയേഷന്‍ പ്രവാസി കുടുംബസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. എം.ടി മൊയ്തീന്‍ മൌലവി (ചെയര്‍മാന്‍), എ.ഫാറൂഖ് (ജനറല്‍ കണ്‍വീനര്‍), എ.കെ ഖാലിദ് (കണ്‍വീനര്‍), എം. കുഞ്ഞലവി (സ്വീകരണം), കെ.പി സലീം (രജിസ്ട്രേഷന്‍), എ. ശുഐബ് (വളണ്ടിയര്‍), എം.ഇ ബാസിം (പബ്ളിസിറ്റി & പ്രസ്), കെ.വി മൊയ്തുട്ടിമാന്‍ (സ്റേജ് & ഹാള്‍), ടി.കെ സലാഹുദ്ദീന്‍ (ലൈറ്റ് & സൌണ്ട്), കെ.വി ശമീം അലി (വെള്ളം), എ. ത്വല്‍ഹത്ത് (ഭക്ഷണം), എം.ടി ഇസ്മാഈല്‍ (റിക്കാര്‍ഡിംഗ്), എം.ഇ ഹമീദ് (ട്രാഫിക്).
എം.ടി മൊയ്തീന്‍ മൌലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അസോസിയേഷന്‍ സെന്‍ട്രല്‍ പ്രസിഡന്റ് ഹൈദരലി ശാന്തപുരം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി, അസി.അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, അല്‍ജാമിഅ റെക്ടര്‍ അബ്ദുല്ലാ മന്‍ഹാം, ഡോ.അബ്ദുസ്സലാം വാണിയമ്പലം, വി.കെ അലി തുടങ്ങിയവര്‍ പങ്കെടുക്കുന്ന പ്രസ്തുത സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ് 15 ന് മുമ്പ് പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍: 9947553803, 9847662026
മഹല്ല്
കോ-ഓര്‍ഡിനേഷന്‍
തൃപ്പനച്ചി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്, വിവാഹ രംഗത്തെ അനാചാരങ്ങള്‍ എന്നിവക്കെതിരെ പത്തു മഹല്ലുകളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തൃപ്പനച്ചി കേന്ദ്രീകരിച്ച് നിലവില്‍ വന്നു. മഹല്ല് നേതൃത്വത്തോടൊപ്പം വിവിധ സംഘടനാ പ്രതിനിധികള്‍ സംയുക്ത കമ്മിറ്റിയില്‍ അംഗങ്ങളാണ്. പ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടമായി ഖാദിമാരുടെ നേതൃത്വത്തില്‍ മഹല്ലുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ റമദാനില്‍ നടത്താനും തീരുമാനിച്ചു.
കിണര്‍ നിര്‍മിച്ചു കൊടുത്തു
കുഞ്ചത്തൂര്‍: ജമാഅത്തെ ഇസ്ലാമി കുഞ്ചത്തൂര്‍ യൂനിറ്റിന്റെ കീഴില്‍ കുഞ്ചത്തൂറിലെ ചക്രത്തീര്‍ത്ത കോളനി നിവാസികള്‍ക്ക് കിണര്‍ നിര്‍മിച്ചു കൊടുത്തു. ജമാഅത്തെ ഇസ്ലാമി കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് യു.പി സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകനായ രഘു ശെട്ടി ആശംസാ പ്രസംഗം നടത്തി. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തക വിതരണം നടത്തി. അബ്ദുല്‍ ഹകീം നന്ദി പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍