IISER അഡ്മിഷൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ & റിസർച്ച് (IISER) നൽകുന്ന അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എസ്-എം.എസ്, നാല് വർഷത്തെ ബി.എസ് ഇൻ എഞ്ചിനീയറിംഗ് സയൻസസ് & ഇക്കണോമിക്സ് സയൻസസ് (ഭോപ്പാൽ ക്യാമ്പസ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 2024 ജൂൺ 9-ന് നടക്കുന്ന ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT) അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷകർ 60% മാർക്കോടെ (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് 55%) ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു യോഗ്യത നേടിയിരിക്കണം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. പ്ലസ്ടുവിന് ബയോളജി, മാത്‍സ്, കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. അപേക്ഷാ ഫീസ് 2000 രൂപ. തിരുവനന്തപുരം, തിരുപ്പതി, പൂനെ, മൊഹാലി, ഭോപ്പാൽ, ബെർഹാം പൂർ, കൊൽക്കത്ത എന്നീ ക്യാമ്പസുകളിലായി ആകെ 1933 സീറ്റുകളിലേക്കാണ് പ്രവേശനം നൽകുന്നത്. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: http://www.iiseradmission.in/
last date: 2024 May 13 (info)
പോപുലേഷൻ സയൻസ് പഠിക്കാം
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് (IIPS) വിവിധ പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ / എം.എസ്.സി ഇൻ പോപുലേഷൻ സ്റ്റഡീസ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ ബയോ-സ്റ്റാറ്റിസ്റ്റിക്‌സ് & ഡെമോഗ്രഫി, മാസ്റ്റർ ഓഫ് സയൻസ് ഇൻ സർവേ റിസർച്ച് & ഡാറ്റ അനലിറ്റിക്‌സ്, പി.എച്ച്.ഡി ഇൻ പോപുലേഷൻ സ്റ്റഡീസ്, പാർട്ട് ടൈം പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 50% മാർക്കോടെ ഡിഗ്രിയാണ് പോപുലേഷൻ സ്റ്റഡീസ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. 2024 ജൂൺ 30-നാണ് പ്രവേശന പരീക്ഷ. പി.ജി പ്രോഗ്രാമുകൾക്ക് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. അപേക്ഷാ ഫീസ് 1000 രൂപ. ഒ.ബി.സി വിഭാഗങ്ങൾക്ക് 500 രൂപ. ഹെൽപ്പ് ഡെസ്ക്: +91 8595904407, ഇ-മെയിൽ: [email protected]. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://www.iipsindia.ac.in/
last date: 2024 April 30 (info)
ISDB സ്കോളർഷിപ്പ്
ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് ഡെവലപ്പ്മെന്റ് ബാങ്ക് (ഐ.ഡി.ബി) നൽകിവരുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ മികച്ച ഗ്രേഡുകളോടെ 10 +2 കോഴ്‌സ് പൂർത്തിയാക്കിയിരിക്കണം, അംഗീകൃത സർവകലാശാലയിൽ ഈ അധ്യയന വർഷത്തിൽ പ്രവേശനം നേടിയിരിക്കണം, മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാവരുത്, പഠന ശേഷം അവരുടെ സമൂഹത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ന്യൂ ദൽഹിയിലെ മുസ്‌ലിം എജുക്കേഷൻ ട്രസ്റ്റുമായി (MET) ബന്ധപ്പെടാവുന്നതാണ്. ഫോൺ: 011-41015286/89291 45725. ഇമെയിൽ: [email protected] , [email protected]
info website: https://www.isdb.org/scholarships
last date: 2024 April 30 (info)
മാരിടൈം യൂനിവേഴ്‌സിറ്റി പ്രവേശനം
മാരിടൈം യൂനിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് നോട്ടിക്കൽ സ്റ്റഡീസ്, സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ് & ടെക്നോളജി, സ്കൂൾ ഓഫ് നവൽ ആർക്കിടെക്ച്ചർ & ഓഷ്യൻ എഞ്ചിനീയറിംഗ്, സ്കൂൾ ഓഫ് മാരിടൈം മാനേജ്മെന്റിന് കീഴിൽ വിവിധ ക്യാമ്പസുകളിലായിട്ടാണ് കോഴ്സുകൾ നൽകുന്നത്. സ്പെഷ്യലൈസേഷനുകൾ സംബന്ധിച്ച വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. 2024 ജൂൺ 8-ന് നടക്കുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോട്ടയം, തിരുവനന്തപുരം, തൃശൂർ, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങൾ പരീക്ഷാ കേന്ദ്രങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://www.imu.edu.in/
last date: 2024 May 05 (info)
എസ്.എസ്.സി റിക്രൂട്ട്മെന്റ്
സ്റ്റാഫ് സെലക്്ഷൻ കമീഷൻ (എസ്.എസ്.സി) കംബൈൻഡ് ഹയർ സെക്കണ്ടറി ലെവൽ (സി.എച്ച്.എസ്.എൽ) പരീക്ഷക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ അവസരം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാവുന്നതാണ്. 3712 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ സമർപ്പണം, ഒഴിവുകൾ, സിലബസ്, പ്രായപരിധി, മാതൃകാ ചോദ്യങ്ങൾ തുടങ്ങിയ വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://ssc.gov.in
last date: 2024 May 07 (info)
പ്രഫഷനൽ കോഴ്സുകൾ ചെയ്യാം
2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (BHMCT), ബാച്ചിലർ ഓഫ് ഡിസൈൻ (B.Des), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) തുടങ്ങിയ പ്രഫഷനൽ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളൂ. ഫോൺ: 0471-2324396, 2560327. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
info website: https://lbscentre.kerala.gov.in/
Comments