Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ പി.ജി ഡിപ്ലോമ

റഹീം ​േചന്ദമംഗല്ലൂർ

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI) കൊൽക്കത്ത ഒരു വർഷത്തെ പി.ജി ഡിപ്ലോമ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈനായാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഡിഗ്രിയാണ് അടിസ്‌ഥാന യോഗ്യത. അഡ്മിഷൻ ആഗ്രഹിക്കുന്നവർക്കാവശ്യമായ അടിസ്ഥാന ഗണിതശാസ്ത്ര പരിശീലനവും നൽകുന്നുണ്ട്. ഡാറ്റാ അനലിറ്റിക്‌സ്, പോളിസി മേക്കിംഗ്, അപ്ലൈഡ്/ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ, മറ്റ് ഡാറ്റാ അധിഷ്ഠിത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകൾക്ക് അനുയോജ്യമായ പ്രോഗ്രാമാണ്. കോഴ്‌സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ: [email protected].
    info    website: https://www.isical.ac.in/
last date: 2024 February 18 (info)


സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഡോ. അംബേദ്ക്കർ സെന്റർ ഫോർ എക്‌സലൻസി (DACE) എസ്.സി, ഒ.ബി.സി വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു. ഒരു വർഷത്തെ പരിശീലന കോഴ്സിലേക്ക് 100 പേർക്കാണ് അഡ്മിഷൻ നൽകുന്നത്. 30% സീറ്റുകൾ പെൺകുട്ടികൾക്കായി മാറ്റിവെച്ചതാണ്. 50% മാർക്കോടെ ബിരുദമാണ് യോഗ്യത. പ്രായ പരിധി 35 വയസ്സ് (എസ്.സി), 32 വയസ്സ് (ഒ.ബി.സി) എന്നിങ്ങനെയാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴിയാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപന്റും ലഭിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
    info    website: https://www.cukerala.ac.in/
last date: 2024 February 08 (info)


എം.എ ഇൻ സൊസൈറ്റി & കൾച്ചർ

ഐ.ഐ.ടി ഗാന്ധിനഗർ എം.എ ഇൻ സൊസൈറ്റി & കൾച്ചർ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 55% മാർക്കോടെ ബിരുദമാണ് അടിസ്‌ഥാന യോഗ്യത. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. 2024 മാർച്ച് 9,10 തീയതികളിലായി ഗാന്ധിനഗർ ക്യാമ്പസ്സിൽ വെച്ച് പ്രവേശന പരീക്ഷയും, ഇന്റർവ്യൂവും നടക്കും. ബാച്ചിലേഴ്സ് പ്രോഗ്രാമിലെ മാർക്ക്, അക്കാദമിക് നേട്ടങ്ങൾ, സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാനുള്ള അഭിരുചി തുടങ്ങിയവ മൊത്തത്തിൽ പരിഗണിച്ചാണ് അപേക്ഷകളുടെ ഷോർട്ട്‌ലിസ്റ്റിംഗ് നടത്തുക. വിവരങ്ങൾക്ക് ഇ-മെയിൽ: [email protected] .
    info    website: https://www.iitgn.ac.in/
last date: 2024 February 10 (info)


ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റ് (FET)

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ വിവിധ ഫെലോഷിപ്പ് (FNB) കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ-റാങ്കിംഗ് പരീക്ഷയായ ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റിന് (FET) ഇപ്പോൾ അപേക്ഷ നൽകാം. മാർച്ച് 3-ന് നടക്കുന്ന പരീക്ഷക്ക് എറണാകുളത്ത് സെന്ററുണ്ട്. വിവരങ്ങൾക്ക് ഫോൺ: +91-7996165333
    info    website: https://natboard.edu.in/
last date: 2024 February 08 (info)


അസിസ്റ്റൻറ് ലോക്കോ പൈലറ്റ്

വിവിധ റെയിൽവേ ബോർഡുകൾ അസിസ്റ്റൻറ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  5696 ഒഴിവുകളിലേക്കാണ് നിയമനം. നിശ്ചിത ട്രേഡുകളിൽ എസ്.സി.വി.ടി/എൻ.സി.വി.ടി അംഗീകൃത ഐ.ടി.ഐ/അപ്രന്റിസ്‌ഷിപ്പും പൂർത്തിയാക്കിയവർക്ക് അപേക്ഷ നൽകാം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്. മെഡിക്കൽ പരിശോധനയും ഉണ്ടാവും. പ്രായപരിധി 18-30 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, അഹമ്മദാബാദ് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റുകൾ കാണുക.
    info    website: https://www.rrbthiruvananthapuram.gov.in/
last date: 2024 February 19 (info)


അസി. പ്രഫസർ

കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലും, കുട്ടനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിലുമായി 49 അസി. പ്രഫസർ ഒഴിവിലേക്ക് കരാറടിസ്‌ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, സിവിൽ, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഐ.ടി, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് എന്നീ വകുപ്പുകളിലേക്കാണ് നിയമനം. AICTE ചട്ടപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം.
    info    website: https://recruit.cusat.ac.in/
last date: 2024 February 08 (info)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്