Prabodhanm Weekly

Pages

Search

2024 ജനുവരി 12

3335

1445 ജമാദുൽ ആഖിർ 30

ധൈഷണിക പോരാട്ടങ്ങളുടെ കരുത്തറിയിച്ച് ഡിസ്കേർസോ മുസ്്ലിമ

നിദ ലുലു

"വിശ്വാസത്തെ മുറുകെപ്പിടിക്കുക, ആത്മാഭിമാനത്തെ ഉയർത്തുക"(UPHOLD IMAN, UPLIFT IZZAH)എന്ന തലക്കെട്ടിൽ, പുതിയ കാലത്തെ പെൺകുട്ടികളുടെ വ്യവഹാരങ്ങളെ പുനരാഖ്യാനിച്ച് അവരുടെ ഭാവനയെ, നൈപുണിയെ, പ്രായത്തെ, ഊർജത്തെ ഒക്കെ ക്രിയാത്മകവും സർഗാത്മകവുമായി അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു ജി. ഐ.ഒ കേരള, പത്തിരിപ്പാല മൗണ്ട് സീന കാസിൽ ഡിസംബർ 25, 26 ദിവസങ്ങളിൽ സംഘടിപ്പിച്ച 'ഡിസ്കേർസോ മുസ്്ലിമ' ദ്വിദിന ക്യാമ്പസ് കോൺഫറൻസ്. 'അൽ അഖ്സ സ്ക്വയർ'  എന്ന് നാമകരണം ചെയ്ത നഗരിയിൽ ഒത് വേദികളിൽ ഇരുപത്തിമൂന്നിലധികം സെഷനുകളിലായി എൺപത്തിയാറാളേം പ്രഗൽഭ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

രാജ്യത്തുടനീളം സഞ്ചരിക്കുകയും വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഇന്ത്യയിലെ ഏറ്റവും  വൈബ്രന്റായ, രാജ്യത്തിന്റെ പുനർനിർമാണത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന സംഘമായി കേരളത്തിലെ മുസ്്ലിം പെൺകുട്ടികൾക്ക് മാറാൻ സാധിച്ചതായി അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ടെന്ന് ഇന്ത്യൻ ജമാഅത്തെ ഇസ്്ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലി ഉദ്ഘാടന സെഷനിൽ സദസ്സിനെ അഭിനന്ദിച്ചു.

കർണാടകയിലെ ഗുൽബർഗ ജില്ലയിൽനിന്നുള്ള എം.എൽ.എ ഖനീസ് ഫാത്തിമ, ഉത്തർ പ്രദേശിലെ രാഷ്ട്രീയ പ്രവർത്തക ഇഖ്റ ഹസൻ, ജമാഅത്തെ ഇസ്്ലാമി ഹിന്ദ്‌ ദേശീയ കമ്മിറ്റി അംഗം ഡോ. താഹ മതീൻ, നാഷണൽ ഫെഡറേഷൻ ഓഫ്  പ്രസിഡൻറ് സുമയ്യ റോഷൻ, ജനറൽ സെക്രട്ടറി സമർ അലി, മീഡിയാ വൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, സീനിയർ എഡിറ്റർ നിഷാദ് റാവുത്തർ, സി.എ.എ -എൻ.ആർ.സി പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളും വിദ്യാർഥി നേതാക്കളുമായ അഫ്രീൻ ഫാത്തിമ, ഷർജീൽ ഉസ്മാനി, റാനിയാ സുലൈഖ, നിദാ പർവീൻ, ഗായകരായ ദാനാ റാസിക്, സമീർ ബിൻസി, ഇമാം മജ്ബൂർ, മജിസ്ട്രേറ്റ് എം. താഹ, ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈൻ, മക്്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് വടകര, മക്തൂബ് സി.ഇ.ഒ ഷംസീർ ഇബ്രാഹീം, മാധ്യമപ്രവർത്തക ഗസാല അഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്രിൻ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, സ്റ്റുഡന്റ്സ് ഇസ്്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ടി. കെ മുഹമ്മദ് സഈദ്, ജമാഅത്തെ ഇസ്്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം, ജമാഅത്തെ ഇസ്്ലാമി വനിതാ വിഭാഗം പ്രസിഡന്റ് പി.ടി.പി സാജിത തുടങ്ങിയവർ സംസാരിച്ചു. ഗസ്സയിലെ പോരാളികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട്‌ വേദികൾക്ക് ഫലസ്ത്വീനുമായി ബന്ധപ്പെട്ട നാമങ്ങളാണ് നൽകിയത്.

'ഉറച്ച ശബ്ദങ്ങൾ പ്രതിരോധത്തിന്റെ കഥകൾ' എന്ന സെഷനിൽ, അന്യായമായി തുറുങ്കിലടക്കപ്പെടുകയും കടുത്ത നീതിനിഷേധത്തിന്റെ  അതിജീവനപ്പോരാളികളായി എഴുന്നേറ്റു നിൽക്കുകയും ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും വേദിയിൽ അണിനിരത്തി. കോൺഫറൻസിലെ, രണ്ടായിരത്തിലധികമുള്ള  പെൺകുട്ടികളുടെ പങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ഷർജീൽ ഉസ്മാനി പറഞ്ഞു. സിദ്ദീഖ് കാപ്പൻ, മുഹമ്മദ് റാബിയത്ത്, റാസിഖ് റഹീം, പി.എസ്  അബ്ദുൽ കരീം, റൈഹാന കാപ്പൻ, വി.എച്ച് നജീബ, അഡ്വ. സുബീർ നഹ, അലൻ ഷുഹൈബ് എന്നിവർ നീതിനിഷേധിക്കപ്പെട്ടവരുടെ പ്രതിനിധാന സ്വരങ്ങളായി ഐക്യദാർഢ്യ സെഷനിൽ അണിനിരന്നു.

ജമാഅത്തെ ഇസ് ലാമി കേരള ഹൽഖാ അമീർ പി. മുജീബുർറഹ്മാൻ രണ്ട് ദിവസം നീണ്ടുനിന്ന പ്രോഗ്രാമിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ് ലാമിക പ്രമാണങ്ങളും ചരിത്രവും ലിംഗ നീതിയെക്കുറിച്ചാണ് പറയുന്നത്. തട്ടമിട്ടവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെയും ഭീകരവാദികളായി ചിത്രീകരിക്കുന്നു. എന്നാൽ, അന്താരാഷ്ട്ര സർവകലാശാലകളിൽനിന്നടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന, രാജ്യത്തെ പ്രമുഖ കലാലയങ്ങളിൽനിന്ന് പൗരത്വ പ്രക്ഷോഭമടക്കമുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മുസ് ലിം പെൺകുട്ടികളെല്ലാം തട്ടമിട്ടു കൊണ്ടുതന്നെയാണ് എല്ലാം സാധിച്ചെടുക്കുന്നത്- അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ് ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ഡോ. ത്വാഹ മതീൻ വിശിഷ്ടാതിഥിയായി. ജമാഅത്തെ ഇസ്്ലാമി കേരള ശൂറാ അംഗം പി. റുഖ്‌സാന സംസാരിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ്, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഫസീല ടീച്ചർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് നവാഫ് പത്തിരിപ്പാല, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അനീസ് തിരുവിഴാംകുന്ന്, ഡിസ്കേർസോ മുസ്്ലിമ ജനറൽ കൺവീനർ  ഷിഫാന എടയൂർ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഹനാൻ. പി. നസ്റിൻ എന്നിവർ സംസാരിച്ചു.

പത്ര മാധ്യമങ്ങളിലെ സ്ത്രീ സാന്നിധ്യം, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിജാബീ സ്ത്രീകളുടെ പ്രതിരോധം, കാമ്പസ് രാഷ്ട്രീയത്തിലെ മുസ്‌ലിം ഐഡന്റിറ്റി രൂപകൽപ്പനകൾ: വിജയങ്ങളും പരീക്ഷണങ്ങളും, മാറ്റത്തിന്റെ കാതൽ: പ്രതിസന്ധികളും നിലപാടുകളും, മുസ്‌ലിം പുനരാഖ്യാനം, ഇടത് പൊതുബോധവും  സമകാലിക സ്ത്രീ രാഷ്ട്രീയവും, ന്യൂനപക്ഷ ലൈംഗികത: ഇസ്്ലാമിക വീക്ഷണം തുടങ്ങി വിവിധ വിഷയങ്ങൾ  ചർച്ച ചെയ്യപ്പെട്ടു. മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമം, ആർട്‌സ്, സയൻസ്, മാധ്യമ, കൊമേഴ്‌സ് വിദ്യാർഥികൾക്ക് പ്രത്യേക സെഷനുകളുണ്ടായിരുന്നു.  പണ്ഡിതന്മാരുമായി സംശയ നിവാരണത്തിനും അവസരമൊരുക്കി.

ജി.ഐ.ഒ സംസ്ഥന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ ആഷിഖ, നഫീസ തനൂജ, സംസ്ഥാന സെക്രട്ടറിമാരായ ലുലു മർജാൻ, ആയിശ ഗഫൂർ, സംസ്ഥാന സമിതി അംഗങ്ങളായ മുബശ്ശിറ,  ജൽവ മഹറിൻ, നൗർ ഹമീദ്, ഷംന, സുന്ദുസ്, ഒ.വി ഷെഫ്ന, ഹുസ്ന, അഫ്ര ശിഹാബ്, സഫലീൻ, നിഷാത്ത്, സഫീന പരിപാടിക്ക് നേതൃത്വം നൽകി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 22-25
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്