Prabodhanm Weekly

Pages

Search

2024 ജനുവരി 12

3335

1445 ജമാദുൽ ആഖിർ 30

നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

റഹീം ​േചന്ദമംഗല്ലൂർ

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മോഡൽ II വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്പ്. പി.എച്ച്.ഡി നേടിയിട്ടുള്ളവർക്കും പ്രബന്ധം സമർപ്പിച്ചവർക്കും അപേക്ഷ നൽകാം. ഗവേഷണ മേഖല കേരളത്തിന്റെ നവീകരണങ്ങളുമായും വികസന ആവശ്യങ്ങളുമായും ബന്ധപ്പെട്ടതായിരിക്കും. യോഗ്യത, മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണം തുടങ്ങിയ വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 
    info    website: https://www.kshec.kerala.gov.in/
last date: 2024 January 12 (info)


ഫിലോസഫിക്കൽ കൗൺസിലിംഗിൽ 
പി.ജി ഡിപ്ലോമ

കേരള യൂനിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ട്മെന്റ് നൽകുന്ന ഒരു വർഷത്തെ പി.ജി ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസിലിംഗ് കോഴ്സിന് അപേക്ഷ വിളിച്ചു. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് ഡിഗ്രി യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധിയില്ല. ആകെ 30 സീറ്റിലേക്കാണ് പ്രവേശനം നൽകുന്നത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ദി ഡയറക്ടർ, സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിംഗ് & റിസർച്ച്, യൂനിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം ക്യാമ്പസ്, കാര്യവട്ടം പി.ഒ, തിരുവനന്തപുരം-695581 എന്ന വിലാസത്തിലേക്ക് അയക്കണം. വിവരങ്ങൾക്ക് ഫോൺ 94474586802 (ഡയറക്ടർ), 9447903108 (കോഡിനേറ്റർ).
    info    website: https://cpcruok.com/
last date: 2024 January 20 (info)


സി.യു.ഇ.ടി (പി.ജി) - 2024
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ CUET (PG) 2024-ന് അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. അപേക്ഷാ സമർപ്പണം, പരീക്ഷാ രീതി, CUET അടിസ്ഥാനമാക്കി ഓരോ യൂനിവേഴ്സിറ്റിയും അഡ്മിഷൻ നൽകുന്ന കോഴ്സുകൾ, എക്‌സാം സെന്ററുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. കേരളത്തിൽ എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കാസർകോടുള്ള കേരള സെൻട്രൽ യൂനിവേഴ്‌സിറ്റി ഉൾപ്പെടെ രാജ്യത്തെ നിരവധി കേന്ദ്ര സർവകലാശാലകളിലേക്കുള്ള പി.ജി പ്രവേശന പരീക്ഷ 2024 മാർച്ചിലാണ് നടക്കുക. സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്, ഹെൽപ്പ് ലൈൻ നമ്പർ: +91-11-40759000, ഇ-മെയിൽ: [email protected]
    info    website: https://pgcuet.samarth.ac.in/
last date: 2024 January 24 (info)


NTRO ഒഴിവുകൾ
നാഷ്നൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ (NTRO) സയന്റിസ്റ്റ് - ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ - 35 , കമ്പ്യൂട്ടർ സയൻസ് - 33, ജിയോ ഇൻഫർമാറ്റിക്സ് & റിമോട്ട് സെൻസിംഗ് - 6 എന്നിങ്ങനെ ആകെ 74 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബന്ധപ്പെട്ട വിഷയത്തിൽ 60% മാർക്കോടെ പി.ജി അല്ലെങ്കിൽ എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദം. 2021, 2022, 2023 വർഷത്തെ ഗേറ്റ് സ്‌കോർ പരിഗണിച്ചായിരിക്കും സെലക്്ഷൻ. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയും ഉണ്ടാവും. പ്രായപരിധി 30 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും), അപേക്ഷാ ഫീസ് 250 രൂപ (വനിതകൾക്കും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കും ഫീസില്ല). വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
    info    website:  https://ntro.gov.in
last date: 2023 January 19 (info)


ജോയിന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (JEST)
രാജ്യത്തെ നിരവധി പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ ഫിസിക്സ്, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് അനുബന്ധ വിഷയങ്ങളിൽ പി.എച്ച്.ഡി / ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (JEST) ന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. JEST യോഗ്യത നേടുന്നത് ഒരു ഫെലോഷിപ്പിന് സ്വയമേവ അർഹമാക്കുന്നില്ല. പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് ഉദ്യോഗാർഥികൾ പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഗവേഷണ വിഷയങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, തെരഞ്ഞെടുക്കൽ പ്രക്രിയ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ അപേക്ഷകർ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സന്ദർശിക്കണം. 33 സ്‌ഥാപനങ്ങൾ JEST അടിസ്ഥാനമാക്കി പ്രവേശനം നൽകുന്നുണ്ട്. സയൻസ് & എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് (SERB) JEST നെ ഒരു നാഷണൽ എലിജിബിലിറ്റി ടെസ്റ്റായി (NET) അംഗീകരിച്ചിട്ടുണ്ട്. മാർച്ച് മൂന്നിനാണ് ഈ വർഷത്തെ പരീക്ഷ നടക്കുക.
    info    website:  https://www.jest.org.in
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 22-25
ടി.കെ ഉബൈദ്

ഹദീസ്‌

സ്വർഗവും നരകവും അടുത്ത് തന്നെയുണ്ട്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്