ബി.എസ്.സി ഹോസ്പിറ്റാലിറ്റി സംയുക്ത പ്രവേശന പരീക്ഷ
ബി.എസ്.സി ഹോസ്പിറ്റാലിറ്റി
സംയുക്ത പ്രവേശന പരീക്ഷ
ബി.എസ്.സി ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള പൊതു പ്രവേശന പരീക്ഷ 2023 മെയ് 14 -ന് നടക്കും. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിന് (NCHM - JEE) പ്ലസ്ടുവാണ് യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
info website: https://nchmjee.nta.nic.in/
last date: 2023 April 27 (info)
ഐസറിൽ എം.എസ്.സി പ്രോഗ്രാമുകൾ
തിരുവനന്തപുരം ഐസർ 2023 ആഗസ്റ്റിൽ ആരംഭിക്കുന്ന എം.എസ്.സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് എം.എസ്.സി പ്രോഗ്രാമുകൾ. സയൻസസ്/ എഞ്ചിനീയറിംഗ്/ മാത്തമാറ്റിക്സ്/ മറ്റു പ്രസക്ത വിഷയങ്ങളിൽ 60% മാർക്കോടെ മൂന്ന് അല്ലെങ്കിൽ നാല് വർഷ ഡിഗ്രിയാണ് യോഗ്യത. അപേക്ഷാ ഫീസ് 1000 രൂപ. സ്ക്രീനിംഗ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 20 വീതം സീറ്റുകളിലേക്കാണ് പ്രവേശനം. ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പ്രോഗ്രാമിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://www.iisertvm.ac.in/
last date: 2023 April 30 (info)
സിപെറ്റ് പ്രവേശന പരീക്ഷ
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET) നൽകുന്ന പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മൗൾഡ് ടെക്നോളജി, പ്ലാസ്റ്റിക്സ് ടെക്നോളജി എന്നീ കോഴ്സുകൾക്ക് പത്താം ക്ലാസ്സാണ് യോഗ്യത. സയൻസിൽ മൂന്ന് വർഷത്തെ ബിരുദമാണ് പി.ജി ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് & ടെസ്റ്റിംഗ് കോഴ്സിലേക്കുള്ള യോഗ്യത. നിശ്ചിത മേഖലയിൽ ഡിപ്ലോമയാണ് പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മൗൾഡ് ഡിസൈൻ വിത്ത് CAD/CAM കോഴ്സിലേക്കുള്ള യോഗ്യത. 2023 ജൂൺ 11-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം. ഫോൺ : +91-22-62507762, ഇമെയിൽ : [email protected] / [email protected].
info website: https://www.cipet.gov.in/
last date: 2023 May 28 (info)
എം.എസ്.ഡബ്ലിയു ചെയ്യാം
ദുർഗാപൂർ എൻ.ഐ.ടി, വെസ്റ്റ് ബംഗാൾ 2023-25 അധ്യയന വർഷത്തെ എം.എസ്.ഡബ്ലിയു കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്തു പരീക്ഷ, ഗ്രൂപ്പ് ഡിസ്്കഷൻ, പേഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക. അപേക്ഷാ ഫീസ് 1000 രൂപ. 15 സീറ്റിലേക്കാണ് പ്രവേശനം നൽകുന്നത്. എം.ബി.എ പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
info website: https://nitdgp.ac.in/
last date: 2023 May 19 (info)
ലോ സ്കൂൾ അഡ്മിഷൻ ടെസ്റ്റ് (LSAT)
എൽസാറ്റ് 2023 ജൂൺ പ്രവേശന പരീക്ഷക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ജിൻഡാൽ ഗ്ലോബൽ ലോ സ്‌കൂൾ ഉൾപ്പെടെ നിരവധി നിയമ സർവകലാശാലകളിലേക്കും, ലോ സ്‌കൂളുകളിലേക്കുമുള്ള പ്രവേശനത്തിന് എൽസാറ്റ് സ്‌കോർ പരിഗണിക്കുന്നുണ്ട്. ജൂൺ 8 മുതൽ 11 വരെയാണ് എക്‌സാം. 2.20 മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് Analytical reasoning, Logical reasoning, Reading comprehension തുടങ്ങിയ മേഖലകളിൽ നിന്നായി 92 ചോദ്യങ്ങളാണ് ഉണ്ടാവുക.
info website: https://lsatindia.in/
last date: 2023 May 26 (info)
എം.എ ഡവലപ്പ്മെന്റ് സ്റ്റഡീസ്
മൗലാനാ ആസാദ് എൻ.ഐ.ടി, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസസ് ഡിപ്പാർട്മെന്റ് എം.എ ഡവലപ്പ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 60% മാർക്കോടെ മൂന്ന്/നാല് വർഷ ഡിഗ്രിയാണ് (ബി.എ, ബി.എസ്.സി, ബി.ടെക് അല്ലെങ്കിൽ തത്തുല്യം) അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്‌മിഷൻ. പൂരിപ്പിച്ച അപേക്ഷാ ഫോം അനുബന്ധ രേഖകൾ സഹിതം Assistant Registrar (Academic), Maulana Azad National Institute of Technology (MANIT), Near Link Road no. 3, Bhopal (MP)-462003, Contact No. - 0755-4051055, 0755-4051056 എന്ന വിലാസത്തിലേക്ക് അയക്കണം. എം.ബി. എ, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
info website: https://www.manit.ac.in/
last date: 2023 May 22
Comments