Prabodhanm Weekly

Pages

Search

2023 ജനുവരി 20

3286

1444 ജമാദുൽ ആഖിർ 27

നീറ്റ് പി.ജി 2023 മാർച്ചിൽ

റഹീം ചേന്ദമംഗല്ലൂര്‍

നീറ്റ് പി.ജി 2023 മാർച്ചിൽ
നീറ്റ് പി.ജി പരീക്ഷ 2023 മാർച്ച് 5-ന് നടക്കും. ഹെൽപ്പ് ലൈൻ നമ്പർ: 022-61087595. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. എയിംസ്, പിജിമെർ ചണ്ഡിഗർ, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജി എന്നീ സ്ഥാപനങ്ങളിലെ പ്രവേശനം നീറ്റ് പരിധിയിൽ പെടില്ല. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, കോട്ടയം, മലപ്പുറം, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, തൃശൂർ, കൊല്ലം ജില്ലകളിൽ എക്‌സാം സെന്ററുകളുണ്ട്. ഫോൺ: 022 – 61087595
നീറ്റ്-എം.ഡി.എസ് മാർച്ച് 1-ന് നടക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. 2023 ജനുവരി 30 വരെ അപേക്ഷ സമർപ്പിക്കാം. ബി.ഡി.എസ് ബിരുദവും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. കോട്ടയം, കോഴിക്കോട്,  എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ എക്‌സാം സെന്ററുകളുണ്ട്. 
    info    website: https://nbe.edu.in .
last date: 2023 January 27 (info)


യു.ജി.സി - നെറ്റ് ജൂൺ
പരീക്ഷാ തീയതി പ്രഖ്യാപിച്ചു
2023 ജൂണിലെ യു.ജി.സി - നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂൺ 13-നും 22-നും ഇടയിലുള്ള തീയതികളിലായി എക്‌സാം നടക്കും. 2022 ഡിസംബർ സെഷൻ പരീക്ഷ 2023 ഫെബ്രുവരി 21 - മാർച്ച് 10 കാലയളവിലാണ് നടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ 2020, 2021 വർഷങ്ങളിൽ ഒറ്റത്തവണയായിരുന്നു നെറ്റ് പരീക്ഷ നടന്നിരുന്നത്. 
    info    website: https://ugcnet.nta.nic.in/ .
Exam date: 2023 June 13-22 (info)


ഐ.ഐ.ടികളിൽ എം.ബി.എ
എട്ട് ഐ.ഐ.ടികളിലെ എം.ബി.എ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. CAT സ്‌കോർ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്. യോഗ്യതാ പരീക്ഷയിലെ മാർക്ക്, പത്താം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്ക്, സേവന പരിചയം, ഇന്റർവ്യൂ തുടങ്ങിയവയും പരിഗണിക്കും. ബോംബെ, ദൽഹി, ധൻബാദ്, ജോധ്പ്പൂർ, ഖരഗ്പൂർ, കാൺപൂർ, മദ്രാസ്, റൂർക്കെ എന്നീ ഐ.ഐ.ടികളിലെ അഡ്മിഷൻ രീതി, കോഴ്‌സ്, മറ്റു വിശദ വിവരങ്ങൾക്ക് അതത് ഐ.ഐ.ടി വെബ്സൈറ്റുകൾ സന്ദർശിക്കണം. വിവരങ്ങൾക്ക്:  
    info    website: https://som.iitkgp.ac.in/mbafromiits/html/mba-
from-iits.html.


ഫിലോസഫിക്കൽ കൗൺസിലിംഗ് കോഴ്‌സ്
കേരള യൂനിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ട്മെൻറ് നടത്തുന്ന ഫിലോസഫിക്കൽ കൗൺസിലിംഗിലെ പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാൻ അവസരം. വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ The Director, Centre for Philosophical Counselling and Research, University of Kerala, Kariavattom Campus, Kariavattom P.O. Thiruvananthapuram – 695581 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 94474586802, 9447903108 .   
    info    website: https://cpcruok.com
/admissions/
last date: 2023 January 20 (info)


Fellowship Entrance Test (FET) 2022
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ വിവിധ ഫെലോഷിപ്പ് കോഴ്സുകളിലേക്കുള്ള ഫെലോഷിപ്പ് എൻട്രൻസ് ടെസ്റ്റ് (FET) 2022-ന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. ഫെബ്രുവരി 10-നാണ് എക്സാം. വിവരങ്ങൾക്ക് ഫോൺ: +91-22-61087595. കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് എക്സാം സെന്റർ. 
    info    website: https://natboard.edu.in/
last date: 2023 January 27 (info)


IGNOU പ്രവേശനം
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്സിറ്റി (IGNOU) 2023 ജനുവരി സെഷനിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി, ഡിഗ്രി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകാം. കോഴ്സുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. 
    info    website: https://
ignouadmission.samarth.edu.in/ .
last date: 2023 January 31 (info)
 

Comments

ഖുര്‍ആന്‍ ബോധനം

അസ്സുഖ്റുഫ്- സൂക്തം 46-53
ടി.കെ ഉബൈദ്‌

ഹദീസ്‌

"കള്ളന്' കൈ നിറയെ നല്‍കിയ നബി(സ)
അബ്ദുല്ലത്വീഫ് കൊടുവള്ളി