ഇത്രയേ ഉള്ളൂ നമ്മുടെ രാഷ്ട്രീയ പ്രബുദ്ധത
ചോദ്യം: ദേശീയ വികാരമുണർത്താൻ ഏക സിവിൽ കോഡ് അനിവാ ര്യമാണെന്ന് താങ്കൾ കരുതുന്നു ണ്ടോ ?
ഉത്തരം: ഇല്ല. ഈ ഉത്തരം നിങ്ങളെയും നിങ്ങളെപ്പോലുള്ള പലരെയും അത്ഭുതപ്പെടു ത്തിയേക്കാം. പക്ഷേ, ഇതാണ് എന്റെ അഭിപ്രായം. ഞാൻ കാണുന്ന സത്യം ഞാൻ പറയും.
ചോദ്യം : ദേശത്തിനകത്ത് ഏകരൂപമുണ്ടാവുക എന്നത് ദേശീയൈക്യത്തെ ശക്തിപ്പെടു ത്തുകയല്ലേ ചെയ്യുക?
ഉത്തരം: അത് അങ്ങനെത്തന്നെ ആവണമെന്നില്ല. ഇന്ത്യക്ക് എല്ലാ കാലത്തും അനന്ത വൈവിധ്യങ്ങളാണുള്ളത്. എന്നിട്ടും വളരെയേറക്കാലം നാം ശക്തമായ, ഐക്യമുള്ള ദേശമായി നിലനിന്നു. കാരണം ഐക്യത്തിന് നമുക്ക് വേണ്ടത് സ്വരച്ചേർച്ചയാണ്, ഐകരൂപ്യമല്ല.
ഇത് മുസ്്ലിം പേഴ്സനൽ ലോ ബോർഡിന്റെ ഏതെങ്കിലും ഭാരവാഹി പറഞ്ഞതല്ല. ആർ. എസ്. എസ് ജിഹ്വയായ ഓർഗനൈസറിന്, ഹിന്ദുത്വ ദാർ ശനികനും ആർ.എസ്.എസ് സർസംഘ് ചാലകുമായിരുന്ന ഗോൾവാൾക്കർ നൽകിയ അഭി മുഖത്തിൽ (ഓർഗനൈസർ 1972, ആഗസ്റ്റ് 26-http://archive.indianexpress.com/news/-for-unity-we-need-harmony-not-uniformity-/33157/2) നിന്നുള്ള ഭാഗമാണ്. കുറെക്കാലം ഇടത് പാർട്ടികളായിരുന്നു ഏക സിവിൽ കോഡിന് മുറവിളി കൂട്ടിയിരുന്നത്. ഹിന്ദുത്വ ശക്തികൾ അത് കൊണ്ടുപിടിച്ചതോടെ ഇടതു പക്ഷക്കാർ ഇപ്പോൾ നിശ്ശബ്ദരാണ്. തങ്ങളുടെ വാദം ഹിന്ദുത്വ അജണ്ടയായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ഭയം കൊണ്ടാവാം. എന്നാൽ, ഏക സിവിൽ കോഡ് വേണ്ട എന്ന നിലപാട് അവർ എടുക്കുന്നുമില്ല.
സാക്ഷാൽ ഗോൾവാൾക്കറുടെ തന്നെ നിലപാട് എന്തായിരുന്നുവെന്ന് മേൽ ഉദ്ധരണിയിൽ നിന്ന് വ്യക്തമാണ്. ആർ.എസ്.എസ് ജിഹ്വയിൽ തന്നെ അത് അച്ചടിച്ചുവരികയും ചെയ്തിരിക്കുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇതൊരു മുഖ്യ വിഷയമായി ഉയർത്തിക്കൊണ്ടുവരും ബി.ജെ.പി. അതിനുള്ള അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അവരത് വിഷയമാക്കി. അതിന്റെ പേരിൽ പരമാവധി ഇസ്്ലാമോഫോബിയ ഉൽപാദിപ്പിച്ചു; നല്ല 'പ്രകടനം' കാഴ്ചവെക്കാനുമായി. സാമുദായിക ധ്രുവീകരണത്തിന് മൂർച്ചയുള്ള ആയുധം കൈയിൽ കിട്ടിയ ആഹ്ളാദത്തിൽ ഗോൾവാൾക്കറുടെ അഭിപ്രായം ബി.ജെ.പിക്ക് ഒരിക്കലും സ്വീകാര്യമാവില്ല.
എണ്ണമറ്റ മതങ്ങളും വൈവിധ്യമാർന്ന സം സ്കാരങ്ങളും ഉപസംസ്കാരങ്ങളും ഗോത്ര സം സ്കൃതികളും ഉള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഏക സിവിൽ കോഡ് സാധ്യമല്ലെന്ന് അതിന്റെ പിറകെ നടക്കുന്നവർക്കും അറിയാത്തതല്ല. അത് മുസ്്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. പലതരം ഗോത്രവിഭാഗങ്ങൾക്ക് അവർക്ക് മാത്രമായ ഒട്ടേറെ സിവിൽ നിയമങ്ങളുണ്ട്. അതൊക്കെയും ഇവർ റദ്ദാക്കുമോ? ഇല്ലല്ലോ! എന്നിട്ടും ഹിന്ദു - മുസ്്ലിം വൈരം വളർത്താനായി ഈ വിഷയം എടുത്തിടുമ്പോൾ അത് തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത പോലും മുക്കാൽ നൂറ്റാണ്ടായിട്ടും നമുക്ക് ആർജിക്കാനായിട്ടില്ല. l
Comments