അറിഞ്ഞാൽ പോരാ, തിരിച്ചറിയണം
‘അറിവുണ്ട്, തിരിച്ചറിവില്ല’ (വഴിയും വെളിച്ചവും /ജി.കെ എടത്തനാട്ടുകര, ജനു. 6) വായിച്ചപ്പോൾ, ദൈനം ദിന ജീവി-തത്തിൽ തിരിച്ചറിവ് ഇല്ലാത്തതു മൂലം സംഭവിച്ചു പോകുന്ന അപാകതകൾ മനസ്സിലൂടെ കടന്നുപോയി. മനുഷ്യർക്കിടയിലെ എല്ലാ സംഘർഷങ്ങളുടെയും മൂല കാ രണം ഈ തിരിച്ചറിവില്ലായ്്മ യാണെന്നു കാണാം.
ഇണകൾ പരസ്പരം അറി യുന്നു, തിരിച്ചറിയുന്നില്ല. രക്ഷിതാക്കൾ മക്കളെയും മക്കൾ രക്ഷിതാക്കളെയും തിരിച്ചറിയു ന്നില്ല.
ഈയിടെ ക്ലിനിക്കൽ സൈക്കോളജി പഠിച്ച ഒരു അധ്യാപകൻ തനിക്കുണ്ടായ ഒരനുഭവം പങ്കു വെക്കുകയുണ്ടായി: ക്ലാസു മുറിയിൽ നിന്നു പുറത്തിറങ്ങിയ അദ്ദേഹം, തൊട്ടടുത്ത ക്ലാസിനു പുറത്തു പുസ്തക സഞ്ചിയും തോളിലേറ്റി നിൽക്കുന്ന കുട്ടിയെ ശ്രദ്ധിച്ചു. വളരെ വിഷാദത്തോടെയുള്ള കുട്ടിയുടെ നിൽപു കണ്ട് കാര്യം തിരക്കി. കുട്ടി ഒന്നും മിണ്ടുന്നില്ല. സ്നേഹത്തോടെ ചേർത്തുനിർത്തി കുട്ടിയെ സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തി വിവരങ്ങൾ അന്വേഷിച്ചു. മൂന്നു ദിവസമായി നിരന്തരം ക്ലാസ് മാഷ് കുട്ടിയോട് രക്ഷിതാവിനെ കൂട്ടി വരാൻ പറഞ്ഞിട്ടും അതു ചെയ്യാത്തതിന്, ഇനി രക്ഷിതാവുമായി വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് അന്ത്യശാസനം കൊടുത്തിരിക്കുകയാണ്. അതാണ് കുട്ടിയെ ക്ലാസിനു പുറത്ത് കാണാനിട വന്നത്.
എന്തേ രക്ഷിതാവിനെ കൂട്ടി വരാത്തത് എന്ന സ്നേഹ മസൃണമായ ചോദ്യത്തിൽ കുട്ടി മനസ്സ് തുറന്നു: ‘അഛൻ ജീവിച്ചിരിപ്പില്ല, അമ്മ അർബുദ രോഗവുമായി മല്ലിടുന്നു. മറ്റാരും വീട്ടിൽ നിന്ന് വരാനില്ല.’ ഇത് ക്ലാസ് മാഷോടു പറയാൻ കുട്ടിക്ക് സാധിക്കുന്നില്ല. പഠനത്തിൽ മിടുക്കു കാണിക്കുന്ന കുട്ടിയോട് പഠിപ്പിക്കുന്നതിൽ മിടുക്കനായ അധ്യാപകന് പ്രത്യേക വാത്സല്യവുമുണ്ട്. എന്നിട്ടും മാഷിന് കുട്ടിയുടെ യഥാർഥ പ്രശ്നം തിരിച്ചറിയാനായില്ല.
സംഘടനക്കകത്തും ഇത്തരം പ്രവണതകൾ കണ്ടു വരുന്നു. പ്രവർത്തകരെ അറിയുന്ന നേതൃത്വം അവരെ വേണ്ട വിധം തിരിച്ചറിയുന്നില്ല; മറിച്ചും. പ്രവർത്തന മികവിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രവർത്തകരുണ്ടായിട്ടും അവരെ തിരിച്ചറിയുന്നതിൽ നേതൃത്വം പരാജയപ്പെടുന്നു.
ക്ഷിപ്രകോപിയായ സ്വഹാബി തനിക്കു പ്രാവർ ത്തികമാക്കാൻ കഴിയുന്ന ഒരു കാര്യം ഉപദേശിച്ചു തരാൻ പ്രവാചകനോടാവശ്യപ്പെട്ടപ്പോൾ “നീ കോപം വന്നാൽ അതിനെ അടക്കി നിർത്തുക” എന്നു പറഞ്ഞതും, മറ്റൊരാളോട് “നീ സത്യം മാത്രം പറയുക” എന്നു നിർദേശിച്ചതും ഈ തിരിച്ചറിവ് ഉള്ളതു കൊണ്ടാണ്.
ഖത്തർ തുറന്നിട്ടത് പ്രതീക്ഷയുടെ വാതിലുകൾ
സദ്റുദ്ദീൻ വാഴക്കാടിന്റെ ‘പള്ളി വാതിലുകളിലൂടെ പരന്നൊഴുകുന്ന സുഗന്ധം’ എന്ന ലേഖനം (ലക്കം 3282) ശ്രദ്ധേയമായി. കളിയിൽ കാര്യമില്ല എന്നാണ് ചൊല്ലെങ്കിലും കാര്യമുണ്ട്. ഇതാണ് ഫിഫ വേൾഡ് കപ്പ് 2022 നമ്മോട് പറയുന്നത്.
മസ്ജിദുകൾ, പ്രവാചകന്റെ കാലത്ത് മൊത്തം മനുഷ്യസമൂഹത്തിന്റെയും സാംസ്്കാരിക കേന്ദ്രമായിരുന്നു. പിന്നീട് അത് എങ്ങനെയോ, അതല്ലാതായി മാറി.
നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ, അടച്ചിട്ട പള്ളി വാതിലുകൾ പലതും തുറക്കാൻ കാരണമായിട്ടുണ്ട്. അതിന്റെ പ്രതിഫലനമാവാം, ലേഖനത്തിൽ സൂചിപ്പിച്ച പോലെ ഖത്തറിലെ കാഴ്ചകൾ. കേരളത്തിലും ചില മസ്ജിദുകളിൽ സന്ദർശക ഗ്യാലറികൾ ഒരുക്കിയത് കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായല്ലോ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കളി കാണാൻ വന്നവർക്ക് തുറന്നിട്ട വാതിലുകൾ പ്രതീക്ഷയുടെ വാർത്തകളാണ് ലോകത്തിന് നൽകുന്നത്.
എം.എം ഷാജി ആലപ്ര
മറക്കരുത്, ജീവിതത്തിന്റെ ലക്ഷ്യം
ജി.കെ എടത്തനാട്ടുകര എഴു തിയ ‘ജീവിതത്തിന്റെ ലക്ഷ്യവും ജീവിതത്തിലെ ലക്ഷ്യവും ‘ എന്ന ലേഖനം (2022 ഡിസംബർ 30) വളരെ ചിന്താർഹമായിരുന്നു. മിക്ക മനുഷ്യരും ജീവിതത്തിലെ ലക്ഷ്യത്തിനാണ് മുൻഗണന നൽകുന്നത്. ജീവിതത്തിന്റെ ലക്ഷ്യം മറന്ന് ജീവിക്കുന്നതാണ് പ്രശ്നങ്ങളുടെ മുഖ്യ ഹേതു. നിരീശ്വരത്വവും നിർമതത്വവും കൊടികുത്തി വാഴാൻ യഥാർഥ കാരണവും അതുതന്നെ. ഖുർആൻ പറയുന്നു: ‘‘നിങ്ങൾ ഐഹിക ജീവിതത്തിനു മുൻ ഗണന നൽകുന്നു. പാരത്രിക ജീവിതമാണ് ഉത്തമവും അനശ്വ രവും.’’ മനുഷ്യനെ മനുഷ്യനായി കാണാനും സ്നേഹിക്കാനും നമു ക്ക് കഴിയണം. അതിന് ഈ ലേഖനം പ്രചോദനമാകട്ടെ.
യു. മുഹമ്മദലി വളാഞ്ചേരി
യാഥാർഥ്യങ്ങ ളിലേക്ക് കണ്ണയക്കണം
കെട്ടിലും മട്ടിലും പുതുമ പുലർത്തി പ്രബോധനം വായനക്കാരെ ചേർത്തുനിർത്തി. ലേ ഔട്ടും ഫോണ്ടും തരക്കേടില്ല. ഉള്ളടക്കത്തിൽ കുറെക്കൂടി വ്യതിരിക്തത അനുഭവപ്പെട്ടിരുന്നെങ്കിൽ! വരുംനാളുകളിൽ അതുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
മുജാഹിദ് സമ്മേളനം അവലോകനം ചെയ്ത് പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളും വായിച്ചു. മുജാഹിദ് പ്രസ്ഥാനം പരമ്പരാഗത വഴിയിൽനിന്ന് പുറത്തുകടക്കുന്നുവെന്ന സൂചന നൽകുന്നതായിരുന്നു അവർ സമ്മേളന പ്രമേയമായി അവതരിപ്പിച്ച ‘നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’. വർത്തമാന ഇന്ത്യയിൽ മതേതരത്വത്തെക്കുറിച്ചുള്ള ചർച്ച സ്വാഭാവികമായും ചെന്നെത്തിപ്പെടുക ഫാഷി സത്തിലേക്കായിരിക്കും; ആകണം. മതത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമുള്ള ഫാഷിസ്റ്റ് കള്ളപ്രചാരണങ്ങളെ തിരുത്തുന്ന ഒന്നാകും ഈ പ്രമേയമെന്ന് ധരിച്ചവർക്ക് തെറ്റി. ഫാഷിസത്തിന്റെ തേരോട്ടത്തിന് കൂടുതൽ കരുത്തുപകരുന്ന ‘ജനം’ അഭി മുഖം മുതൽ തുടർന്നുള്ള മു സ്്‌ലിം സംഘടനാ ഭർത്സനങ്ങൾ വരെ സംഘ് പരിവാർ ഭാഷ്യ ങ്ങളെ അടയാളപ്പെടുത്തലു കളായിരുന്നു. സമ്മേളനത്തെ ഒരു തരത്തിലും എതിർക്കാത്ത ജമാഅത്തെ ഇസ്്‌ലാമിക്ക് നേരെ മുജാഹിദ് പ്രാസംഗികർ കയർത്തതു കണ്ടപ്പോൾ, ഇത്ര വലിയൊരു സമ്മേളനം എന്തു ലക്ഷ്യമാണ് മുന്നിൽ വെച്ചതെന്ന് ഒരു സാധാരണക്കാരൻ ചിന്തിച്ചുപോയാൽ കുറ്റ പ്പെടുത്താനാവില്ല. മയ ക്കുമരുന്നിനെപ്പറ്റി, പലിശ രഹിത സാമ്പത്തിക വ്യവ സ്ഥയെപ്പറ്റി, ലിബറലി സത്തെപ്പറ്റി, വർത്തമാന ഇസ്്‌ലാമോഫോബിയയെപ്പറ്റി, സർവോപരി പൗരത്വ പ്രശ്‌നങ്ങളെപ്പറ്റി ഒരു വരി പ്രമേയമെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആശ്വസിക്കാമായിരുന്നു. യാഥാ ർഥ്യങ്ങളിലേക്ക് കണ്ണയക്കാത്ത സമ്മേളനങ്ങൾ കൊണ്ട് പണ ച്ചെലവും പെരുമയും മാത്രമാണ് ബാക്കിയാവുന്നതെന്ന് മുസ്്‌ലിം സംഘടനാ നേതൃത്വങ്ങൾ തിരിച്ചറിയുന്നത് നല്ലതാണ്.
എൻ.പി അബ്ദുൽ കരീം
ചേന്ദമംഗല്ലൂർ
Comments