Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

ഐ.ഐ.എം - ല്‍ പി.എച്ച്.ഡി

റഹീം ചേന്ദമംഗല്ലൂര്‍ [email protected]

ഐ.ഐ.എം - ല്‍ പി.എച്ച്.ഡി

കോഴിക്കോട് ഐ.ഐ.എം പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്, ഹ്യൂമാനിറ്റീസ് & ലിബറല്‍ ആര്‍ട്‌സ് ഇന്‍ മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഫിനാന്‍സ്, അക്കൗണ്ടിംഗ് & കണ്‍ട്രോള്‍ തുടങ്ങി എട്ട് വിഷയങ്ങളിലാണ് പി.എച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചത്. 60 ശതമാനം മാര്‍ക്കോടെ പി.ജി അല്ലെങ്കില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ സി.എ/ഐ.സി.ഡബ്ലിയു.എ/ സി.എസ് ആണ് യോഗ്യത. ബി.ടെക് യോഗ്യതയുള്ളവര്‍ക്കും അപേക്ഷ നല്‍കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം (ഇവര്‍ 2023 ജൂണ്‍ 30-നകം യോഗ്യതാ രേഖകള്‍ ഹാജരാക്കണം). 2023 ജനുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. പി.എച്ച്.ഡി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ഓണ്‍ലൈന്‍ IIMB ടെസ്റ്റ് 2022 ഡിസംബര്‍ 18-ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iimk.ac.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പി.ജി പ്രോഗ്രാം ഇന്‍ ബിസിനസ്സ് ലീഡര്‍ഷിപ്പ് (phase 3) നും ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 22.

ALL INDIA LAW ENTRANCE TEST (AILET)

ദല്‍ഹി ആസ്ഥാനമായുള്ള നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി 2023-24 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ - എല്‍.എല്‍.ബി ഓണേഴ്‌സ് (5 years), എല്‍.എല്‍.എം, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ഡിസംബര്‍ 11 -ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. യോഗ്യത, യഥാക്രമം 45 ശതമാനം മാര്‍ക്കോടെ +2, 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി അല്ലെങ്കില്‍ തത്തുല്യ നിയമ ബിരുദം, 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.എം അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിങ്ങനെയാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ 2022 നവംബര്‍ 15 വരെ സ്വീകരിക്കും. പരീക്ഷാ ഘടന, മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പര്‍ തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.nludelhi.ac.in എന്ന വെബ്‌സൈറ്റ് കാണുക.

Research Internship

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) കോഴിക്കോട് നവംബര്‍ 2022 - ജനുവരി 2023 കാലയളവിലേക്കുള്ള റിസര്‍ച്ച് ഇന്റേണ്‍ഷിപ്പിന് അപേക്ഷ വിളിച്ചു. താല്‍പര്യമുള്ളവര്‍ അവരുടെ ബയോഡാറ്റയും, ഡിപ്പാര്‍ട്‌മെന്റ് ഹെഡിന്റെ റെക്കമെന്റേഷന്‍ ലെറ്ററും ഫാക്കല്‍റ്റി മെമ്പര്‍ക്ക് നല്‍കണം. നവംബറില്‍ ആരംഭിക്കുന്ന ഇന്റേണ്‍ഷിപ്പിന് ഒക്‌ടോബര്‍ 15 വരെയും, ഡിസംബറില്‍ ആരംഭിക്കുന്നതിന് നവംബര്‍ 15 വരെയും അപേക്ഷ നല്‍കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാമ്പസില്‍ തന്നെ ഹോസ്റ്റല്‍ സൗകര്യവും (ലഭ്യമാണെങ്കില്‍), അലവന്‍സും ലഭിക്കും. വിവരങ്ങള്‍ക്ക് https://www.iimk.ac.in/, ഇ-മെയില്‍: [email protected].

ജോയിന്റ് പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

ഐ.ഐ.ടി ദല്‍ഹിയും, ആസ്‌ത്രേലിയയിലെ യൂനിവേഴ്‌സിറ്റി ഓഫ് ക്വീന്‍സ് ലാന്‍ഡും സംയുക്തമായി നടത്തുന്ന ഡഝകഉഅഞ അക്കാദമി ഓഫ് റിസര്‍ച്ചില്‍ 2023 ജനുവരിയില്‍ ആരംഭിക്കുന്ന ജോയിന്റ് പി.എച്ച്.ഡി പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഹ്യൂമാനിറ്റീസ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് അവസരം. പ്രോഗ്രാം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://uqidar.org/ .    


ഐ.ഐ.ടി കളില്‍ ഡിസൈന്‍ കോഴ്‌സ്

ഐ.ഐ.ടി സ്ഥാപനങ്ങളിലെ ഡിസൈന്‍ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്) പ്രോഗ്രാമിലേക്കുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (UCEED), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡെസ്), പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (CEED) എന്നീ പരീക്ഷകള്‍ക്ക് 2023 ഒക്‌ടോബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. കേരളത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. വിവരങ്ങള്‍ക്ക് www.ceed.iitb.ac.in , www.uceed.iitb.ac.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

CTET ഡിസംബറില്‍

അധ്യാപക യോഗ്യതാ പരീക്ഷ സി ടെറ്റ് (സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) 2022 ഡിസംബറില്‍ നടക്കും. ഇരുപതോളം ഭാഷകളില്‍ സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സംബന്ധിച്ച വിശദമായ വിജ്ഞാപനം https://ctet.nit.in എന്ന വെബ്‌സൈറ്റില്‍ ഒക്‌ടോബര്‍ മാസം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ ഫീസ് 1000 രൂപ, പേപ്പര്‍ ഒന്നും രണ്ടും എഴുതുന്നവര്‍ക്ക് 1200 രൂപ. മോക്ക് ടെസ്റ്റ് സൗകര്യവും മുന്‍ പരീക്ഷാ ചോദ്യപേപ്പറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പാലക്കാട് ഐ.ഐ.ടി യില്‍ ഒഴിവുകള്‍

പാലക്കാട് ഐ.ഐ.ടി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനിങ് ഓഫീസര്‍, പ്രോഗ്രാം കോഡിനേറ്റര്‍, ടെക്‌നിക്കല്‍ എക്‌സിക്യൂട്ടീവ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകളിലേക്ക് ഗൂഗ്ള്‍ ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഒക്‌ടോബര്‍ 20 വരെ അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവൃത്തി പരിചയം, പ്രായപരിധി സംബന്ധിച്ച വിശദമായ വിജ്ഞാപനം www.iitpkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌