ഡോ. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
ഡോ. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍
ഫെലോഷിപ്പ്
സയന്‍സ്, എഞ്ചിനീയറിംഗ് & ടെക്‌നോളജി, ഹ്യൂമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് മേഖലകളില്‍ യു.ജി.സി പുതുതായി പ്രഖ്യാപിച്ച ഡോ. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ, എന്നാല്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലാത്തവര്‍ ആയിരിക്കണം. പ്രായപരിധി 35 വയസ്സ് (പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്). 30 ശതമാനം ഫെലോഷിപ്പ് വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. മൂന്ന് വര്‍ഷമാണ് ഗവേഷണ കാലാവധി. പ്രതിമാസം 50,000 രൂപ ഫെലോഷിപ്പായി ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://www.ugc.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ പി.ജി ക്ക് 55 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. അവസാന തീയതി 2022 ഒക്‌ടോബര്‍ 10.
സാവിത്രീഭായ് ജ്യോതിറാവു ഫൂലെ ഫെലോഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍ ചൈല്‍ഡ് (SJSGC)
ഒറ്റ പെണ്‍കുട്ടിയുള്ള കുടുംബത്തിലെ വിദ്യാര്‍ഥിനിക്ക് പി.എച്ച്.ഡി ചെയ്യുന്നതിന് യു.ജി.സി പുതുതായി പ്രഖ്യാപിച്ച ഫെലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷക കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിയും റഗുലര്‍, ഫുള്‍-ടൈം പി.എച്ച്.ഡി ചെയ്യുന്ന വിദ്യാര്‍ഥിനിയുമായിരിക്കണം (ഇരട്ട പെണ്‍കുട്ടികളുള്ള കുടുംബത്തിലെ വിദ്യാര്‍ഥിനിക്കും അപേക്ഷിക്കാവുന്നതാണ്). അപേക്ഷയോടൊപ്പം ഒറ്റ പെണ്‍കുട്ടിയാണെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം. 5 വര്‍ഷമാണ് ഫെലോഷിപ്പ് കാലാവധി. അപേക്ഷകര്‍ മറ്റ് ഫെലോഷിപ്പുകള്‍/സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവരായിരിക്കരുത്. പ്രായ പരിധി 40 വയസ്സ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ട്). യോഗ്യതാ മാനദണ്ഡങ്ങള്‍, വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://www.ugc.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2022 ഒക്‌ടോബര്‍ 10.
JoSAA - 2022
രാജ്യത്തെ എന്‍.ഐ.ടികള്‍, ഐ.ഐ.ടികള്‍, ഐ.ഐ.ഐ.ടികള്‍ ഉള്‍പ്പെടെ 114 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകളിലേക്ക് Joint Seat Allocation Authority (JoSAA) രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 21 വരെ നടത്താം. സെപ്റ്റംബര്‍ 23-ന് ആദ്യ റൗണ്ട് സീറ്റ് അലോക്കേഷന്‍ പ്രഖ്യാപിക്കും. ഏകജാലകത്തിലൂടെയാണ് പ്രവേശന നടപടികള്‍. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://csab.nic.in/
സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം
സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ക്ക് 2022 ഒക്‌ടോബര്‍ 10 വരെ അപേക്ഷിക്കാം. ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ടി III) വിഭാഗങ്ങളില്‍ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ നല്‍കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ, സ്പീഡ്/രജിസ്‌ട്രേഡ് തപാല്‍ മാര്‍ഗമോ ലഭിക്കണം. ജില്ലാ കേന്ദ്രങ്ങളുടെ മേല്‍വിലാസം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് http://www.scolekerala.org/, ഫോണ്‍: 0471- 2342950/2271.
തളിര് സ്‌കോളര്‍ഷിപ്പ്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ തളിര് സ്‌കോളര്‍ഷിപ്പിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷ നല്‍കാന്‍ അവസരം. https://scholarship.ksicl.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. അഞ്ചു മുതല്‍ പത്തു വരെ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ.
കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പി.ജി. ഡിപ്ലോമ
കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്‌നോളജി, ബയോസയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബിരുദമോ, അഗ്രികള്‍ച്ചറല്‍ സയന്‍സ് ബിരുദമോ നേടിയിരിക്കണം. അക്കാദമിക് മികവ്, അഭിമുഖം, സെന്‍സറി ഇവാല്വേഷന്‍ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സെലക്ഷന്‍. വിശദമായ വിജ്ഞാപനം https://www.indiacoffee.org/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒഴിവുകള്‍
എഫ്.സി.ഐ
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5043 ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചത്. ജൂനിയര്‍ എഞ്ചിനീയര്‍ സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍, സ്റ്റെനോ ഗ്രേഡ് -2, അസിസ്റ്റന്റ് ഗ്രേഡ് -3 എന്നീ വിഭാഗങ്ങളിലായി മേഖലാ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദം /ഡിപ്ലോമയാണ് യോഗ്യത. വിശദ വിവരങ്ങള്‍ അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://fci.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എയര്‍പോര്‍ട്ട് അതോറിറ്റി റിക്രൂട്ട്‌മെന്റ്
എയര്‍പോര്‍ട്ട് അതോറിറ്റി ഫയര്‍ സര്‍വീസ് ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 132-ല്‍ പരം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലാ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. അവസാന തീയതി സെപ്റ്റംബര്‍ 30. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://www.aai.aero/en/careers/recruitment.
ALIM-CO
ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ച്ചറിംഗ് കോര്‍പറേഷനില്‍ (ALIMCO) മാനേജര്‍, അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളിലേക്കാണ് നിയമനം. പോസ്റ്റുകള്‍, യോഗ്യത, പ്രായം, മുന്‍ പരിചയം സംബന്ധിച്ച വിശദമായ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് കാണുക https://www.alimco.in/
+91 99463 18054
Comments