അബ്ദുല്‍ ജലീല്‍ പുല്ലോട്ട്
കടന്നമണ്ണ പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകനായിരുന്നു പുല്ലോട്ട് അബ്ദുല്‍ ജലീല്‍ (65). 1980-കളുടെ തുടക്കത്തില്‍ ഖത്തറിലെത്തിയ ജലീല്‍ നീണ്ട കാലം പ്രവാസിയായിരുന്നു. 1987 സെപ്റ്റംബറില്‍ ഖത്തര്‍-കടന്നമണ്ണ മഹല്ല് അസോസിയേഷന് രൂപം നല്‍കിയ പത്ത് പേരില്‍ ഒരാളാണ്. 35 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'കടമ ഖത്തറി'ന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പ്രവാസം മതിയാക്കി നാട്ടിലെത്തിയ ശേഷമാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്.
പലിശ രഹിത വായ്പ, ദുരിതാശ്വാസം, വിദ്യാഭ്യാസ സഹായം, സാമ്പത്തിക സഹകരണ സംരംഭം എന്നീ മേഖലകളില്‍ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചിരുന്ന കടന്നമണ്ണ ഇസ്‌ലാമിക് സര്‍വീസ് സൊസൈറ്റിയില്‍, കുറെക്കാലം, വാടക സാധനങ്ങള്‍ നല്‍കുന്ന സഹകരണ സംരംഭത്തില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. കടന്നമണ്ണയിലെ ഇഫ്ത്വാര്‍ മീറ്റും സൗഹൃദ സംഗമങ്ങളുള്‍പ്പെടെയുള്ള വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്നില്‍ നിന്നു. വെല്‍ഫെയര്‍ പാര്‍ട്ടി കടന്നമണ്ണ യൂനിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. എല്ലാവരുമായും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മള ബന്ധം കാത്തു സൂക്ഷിച്ചു.
ഭാര്യ: കെ.വി സഫിയ്യ (ശാന്തപുരം). മക്കള്‍: മൂസാ മുബീന്‍ (ഖത്തര്‍), നാഫില, നാഫിഅ (ഖത്തര്‍), മര്‍വ, മര്‍സൂഖ്. മരുമക്കള്‍: ഫിറോസ് അരിപ്ര, ആബിദ് അരിപ്ര, ഹൈഫ (പള്ളിപ്പുറം), ഫാഹിമ (മഞ്ചേരി).
Comments