Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

പോളിടെക്‌നിക്ക് പ്രവേശനം

റഹീം ചേന്ദമംഗല്ലൂര്‍

 

2022-23 അധ്യയന വര്‍ഷത്തെ പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, ഐ.എച്ച്.ആര്‍.ഡി, കേപ്പ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫീസ്  200 രൂപ. www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന വണ്‍ ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഡിപ്ലോമ ഇന്‍ എഞ്ചിനീയറിംഗ് & ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & ബിസിനസ്സ് മാനേജ്‌മെന്റ് എന്നീ സ്ട്രീമുകളിലായി മുപ്പതോളം പഠനശാഖകളുണ്ട്. 2022 ആഗസ്റ്റ് 2 വരെ അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 19-ന് ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നബാര്‍ഡില്‍ ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ & റൂറല്‍ ഡെവലപ്പ്‌മെന്റ് (NABARD) എ ഗ്രേഡ് ഓഫീസര്‍മാരെ നിയമിക്കുന്നു. 160-ല്‍ പരം ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം. 50-ല്‍ പരം ഒഴിവുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ്. അപേക്ഷാ ഫീസ്, യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ രീതി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.nabard.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2022 ആഗസ്റ്റ് 7 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. 

ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കണ്ണൂര്‍, എം.ജി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളിലെ ഡിഗ്രി കോഴ്‌സുകള്‍ക്കും കണ്ണൂര്‍, എം.ജി, കേരള യൂനിവേഴ്‌സിറ്റികളിലെ പി.ജി കോഴ്സുകള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. https://www.ihrdadmissions.org/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് http://www.ihrd.ac.in/ .  

ജിപ്‌മെറില്‍ നഴ്‌സിംഗ് ഓഫീസര്‍ ആവാം

പുതുച്ചേരിയിലെ ജിപ്‌മെര്‍ നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിംഗ്, രജിസ്‌ട്രേഡ് നഴ്സ് & മിഡ് വൈഫ്, 50 ബെഡുള്ള ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായ പരിധി 35 വയസ്സ്. 130-ഓളം ഒഴിവുകളിലേക്ക് സംവരണത്തിന് വിധേയമായാണ് നിയമനം. അപേക്ഷാ ഫീസ് 1500 രൂപ. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന് വേേു:െ//ംംം.ഷശുാലൃ.ലറൗ.ശി/മിിീൗിരലാലി/േഷീയ െഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബി.എസ്.സി നഴ്‌സിംഗ്, 
ജനറല്‍ നഴ്‌സിംഗ്,
പാരാമെഡിക്കല്‍ പ്രവേശനം

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്കുള്ള ബി.എസ്.സി നഴ്സിംഗ്, വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://www.lbscentre.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഓഗസ്റ്റ് 20 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വാണ് (സയന്‍സ് സ്ട്രീം) ബി.എസ്.സി നഴ്സിംഗിനുള്ള യോഗ്യത. അപേക്ഷാ ഫീസ് 800 രൂപ. വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രവേശന നടപടികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471-2560363, 364.  ബി.എസ്.സി നഴ്സിംഗ് കോഴ്‌സിനുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. 

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഓപ്ഷന്‍ വിഷയങ്ങളായെടുത്ത് +2 അഥവാ തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ആകെയുള്ളതില്‍ 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31-ന് 27 വയസ്സില്‍ കൂടാന്‍ പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ മൂന്ന് വര്‍ഷം ഇളവുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലുള്ള നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് ജൂലൈ 30-നകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dhskerala.gov.in, https://dhs.kerala.gov.in/notification/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 14 ജില്ലകളിലായി 365 സീറ്റുകളിലേക്കാണ് പ്രവേശനം. 

സയന്റിസ്റ്റ് ഒഴിവുകള്‍

ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(DRDO), ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് & ടെക്‌നോളജി (DST), എയര്‍നോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (ADA) ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളിലായി സയന്റിസ്റ്റ്-ബി തസ്തികയിലെ 630 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും സയന്‍സ് ബിരുദാനന്തര ബിരുദധാരികള്‍ക്കുമാണ് അവസരം (അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം). ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് എന്നിവയിലേക്ക് ഗേറ്റ് സ്‌കോര്‍, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാവും തെരഞ്ഞെടുപ്പ്. മറ്റു വിഷയങ്ങളിലേക്ക് ഗേറ്റ് സ്‌കോറും അഭിമുഖത്തിലെ പ്രകടനവുമായിരിക്കും പരിഗണിക്കുന്നത്. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.rac.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി 2022 ജൂലൈ 29. ഫോണ്‍: 011-23889526/28

ഓണ്‍ലൈന്‍ എം.കോം പ്രവേശനം

എം.ജി യൂനിവേഴ്‌സിറ്റി നല്‍കുന്ന എം.കോം (ഫിനാന്‍സ് & ടാക്‌സേഷന്‍) പി.ജി കോഴ്‌സ് പ്രവേശനത്തിന് 2022 ആഗസ്റ്റ് 31 വരെ അപേക്ഷിക്കാന്‍ അവസരം. 45 ശതമാനം മാര്‍ക്കോടെ എം.ജി സര്‍വകലാശാല അംഗീകരിച്ച ബി.കോം/ ബി.ബി.എ/ ബി.ബി.എം തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം (അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം). www.mguonline.ac എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സെമസ്റ്റര്‍ ഫീസ് 18,000/. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mgu.ac.in . ഇമെയില്‍: [email protected] , ടോള്‍ ഫ്രീ നമ്പര്‍: 1800-2573-312.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്