ഇളക്കം
യാസീന്‍ വാണിയക്കാട്
ഒരു വെടിയുണ്ടയാല്‍
ഒരു മിടിപ്പിനെ
ഒരു മുള്‍കൂര്‍പ്പിനാല്‍
ഒരു ചുവടിനെ
ഒരു കഠാരത്തുമ്പിനാല്‍
ഒരു ഉടലിനെ
ഒരു തടവറപ്പൂട്ടിനാല്‍
ഒരായുസ്സിനെ
ഒരു കാവിപ്പേനമുനയാല്‍
ഒരു ചരിത്ര ഖണ്ഡികയെ
ഒരു തേറ്റക്കൂര്‍പ്പിനാല്‍
ഒരിളം മാംസത്തെ
ഒരു ബൂട്ടിന്‍ പ്രഹരത്താല്‍
ഒരു നിശ്വാസത്തെ
ഒരു ശൂലമുനയാല്‍
ഒരു ഭ്രൂണമിടിപ്പിനെ
ഒരു ഉരുക്കു വിരലിനാല്‍
ഒരു കുടിലിനെ
ഒരു നുണ വിത്തിനാല്‍
ഒരു നൂറു സത്യങ്ങളെ
ഒരു തീപ്പന്തച്ചുകപ്പിനാല്‍
ഒരായിരം ഗലികളെ....
എന്നിട്ടുമെന്തേ
തെരുവ് പാടുന്ന പാട്ടില്‍
തെരുവ് കത്തിച്ച ചൂട്ടില്‍
രാകുന്ന, കോറുന്ന വരയില്‍
തുപ്പുന്ന വാക്കിന്റെ ഉളിമൂര്‍ച്ചയില്‍
നിന്റെ സിംഹാസനത്തിന്നിളക്കം.
Comments