Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

ഇസ്‌ലാം ബൂലിക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ഖത്താന്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ശൈഖ് അഹ്മദ് അല്‍ ഖത്താനെ കുറിച്ച് പി.കെ ജമാലും ശൗക്കത്ത് കോറോത്തും എഴുതിയ കുറിപ്പുകള്‍ വായിച്ചു. വായനക്കിടയില്‍ ഓര്‍മയില്‍ വന്ന ചിലത് ഇവിടെ കുറിക്കുന്നു: 1982-ല്‍ കൈഫാനിലെ മസ്ജിദ് അല്‍ബാനില്‍ കൊണ്ടുപോയി ശൈഖ് അഹ്മദ് അല്‍ ഖത്താന്റെ ഖുത്വ്ബ എന്നെ ആദ്യമായി കേള്‍പ്പിച്ചത് കെ.എം അബ്ദുര്‍റഹീം സാഹിബ് ആയിരുന്നു. അതില്‍ പിന്നെ  ഖത്താന്‍ എവിടെ ഉണ്ടായിരുന്നാലും ആ ഖുത്വ്ബ കേള്‍ക്കാന്‍ പോവുക എന്നത് എന്റെ ഒരു സന്തോഷമായിരുന്നു. കെ.എം അബ്ദുര്‍റഹീം സാഹിബ്  ഖത്താന്റെ  ഖുത്വ്ബകളുടെ കേസറ്റുകള്‍  വാങ്ങി ഫലസ്ത്വീനികള്‍ക്കും മറ്റും  നല്‍കുമായിരുന്നു. കുവൈത്ത് സന്ദര്‍ശിക്കുന്നവരെയെല്ലാം  ഖത്താന്റെ പള്ളിയില്‍ കൊണ്ടുപോവുക എന്നത് റഹീം സാഹിബിന്റെ  ഒരു പതിവായിരുന്നു.
ഖത്താന്‍ നിര്‍വഹിച്ച വിപ്ലവകരമായ കാര്യങ്ങളില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിനെ വധിച്ച ഖാലിദ് ഇസ്ലാം ബൂലിയെ തൂക്കിലേറ്റിയപ്പോള്‍ ഖത്താന്‍ അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നമസ്‌കാരം നടത്തിയത്. അത് ആളുകള്‍ക്കിടയില്‍ വലിയ പ്രകമ്പനം ഉണ്ടാക്കിയിരുന്നു. ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ കൊന്ന ഒരാള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കുക എന്നത് അദ്ദേഹത്തിന്റെ അസാധാരണമായ ധീരതയെ കാണിക്കുന്നതായിരുന്നു. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ മഹനീയ സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ! 


അവലോകനം


വി.ടി. സൂപ്പി  നിടുവാല്‍

മനസ്സെത്തുന്നേടത്ത് ശരീരമെത്താന്‍ അല്‍പം പ്രയാസമുണ്ടായിരുന്നു എനിക്ക് സോളിഡാരിറ്റി സമ്മേളന നാളുകളില്‍. തത്സമയ സംപ്രേഷണം ഒരു പരിധി വരെ ആശ്വാസമായിരുന്നു. എന്നാല്‍, 3254 ലക്കം പ്രബോധനം വായിച്ചപ്പോള്‍ ആ സംഭവത്തിന് ദൃക്‌സാക്ഷിയാവാന്‍ കഴിയാത്തതിലുള്ള പ്രയാസം ഇരട്ടിക്കുകയാണ് ചെയ്തത്. സി.ടി. സുഹൈബിന്റെ സമ്മേളന അവലോകനം ഹൃദയഹാരിയായി. അല്ലാഹു ഈ യുവത്വത്തെ അനുഗ്രഹിക്കുമാറാകട്ടെ. 'എല്ലാം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ അവരുടെ മനസ്സില്‍ കനല്‍ കത്താന്‍ തുടങ്ങിയിരുന്നു. ആ കനലുകള്‍ അവരിനി ഊതിക്കത്തിക്കും. വിശ്വാസദാര്‍ഢ്യത്തിന്റെ, പോരാട്ട വീര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ ജ്വാലകളാല്‍ അത് പ്രകാശിക്കും. യുവതയുടെ അഭിമാന സാക്ഷ്യത്തിന്റെ ശക്തമായ തുടര്‍ച്ചകള്‍ക്ക് സമ്മേളനം പ്രചോദനമാകും, ഇന്‍ശാ അല്ലാഹ്.'
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി