ഒറ്റപ്പെടലിന്റ ഒച്ചപ്പാടുകള്‍
അമ്മയും കുഞ്ഞും
എന്തിനാണ്
കിണറില്‍ ചാടി മരിച്ചത്.
നാട്ടിലെ തലയെടുപ്പുള്ള
ബിസിനസ്സുകാരനായിട്ടും
എന്തിനാണയാള്‍
ട്രെയ്‌നിനു തലവെച്ചത്.
പ്രണയിച്ചൊരുമിച്ചവരായിട്ടും
എന്തിനാണതില്‍
ഒരാളെത്തനിച്ചാക്കി
ഒരാള്‍ കെട്ടിയാടിയത്.
ആസ്തികളെമ്പാടുമുണ്ടായിട്ടും
എന്തിനായിരിക്കുമയാള്‍
കുടുംബത്തെ അനാഥമാക്കി
ഒരു തുള്ളി വിഷത്തില്‍
ജീവിതം തീര്‍ത്തത്.
വാക്കുകള്‍ മുറിഞ്ഞിട്ടുണ്ടാവും
പ്രതീക്ഷകള്‍ വറ്റിയിട്ടുണ്ടാവും
മറ്റാര്‍ക്കും ഭാരമാവണ്ടെന്ന്
കരുതിയിട്ടുണ്ടാവും
ജീവിതം മടുത്തിട്ടുണ്ടാവും.
മേല്‍ ചോദ്യങ്ങള്‍ക്കുള്ള
ഉത്തരങ്ങളെല്ലാം
ഈ നാലു വരികളില്‍
നിറഞ്ഞിട്ടുണ്ട്
പരീക്ഷയില്‍ മാര്‍ക്ക് കിട്ടാന്‍
ആ ഉത്തരങ്ങള്‍
ധാരാളമാവും.
അവരൊന്നുമുറക്കെപ്പറഞ്ഞില്ല
അവര്‍ക്കു ചുറ്റും
കുറച്ചു കാതുകളുണ്ടായിരുന്നില്ല
അടക്കം പറഞ്ഞവരാരും
തുറന്നു പറഞ്ഞില്ല
ആശ്വാസത്തിന്റെ
കൈത്തല സ്പര്‍ശം
അവരറിയാതെയവരെ
തഴുകിയുണര്‍ത്തിയിരുന്നില്ല
ഇതു പോലുള്ളതും
ഉത്തരങ്ങളാണ്
പക്ഷെ,
ഈ ഉത്തരങ്ങള്‍
നിമിഷാര്‍ധം മാത്രം
ആയുസ്സുള്ള നെടുങ്കന്‍
ഉത്തരങ്ങളോ
അതിനപ്പുറം
കൂട്ടിയാല്‍ കൂടാത്ത
മോഹങ്ങളോ ആകുന്നു.
Comments