Prabodhanm Weekly

Pages

Search

2022 ജൂണ്‍ 03

3254

1443 ദുല്‍ഖഅദ് 03

CUET (PG) - 2022

റഹീം ചേന്ദമംഗല്ലൂര്‍

CUET (PG) - 2022

രാജ്യത്തെ 42-ല്‍ പരം കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള 2022-'23 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ CUET (PG) ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. https://cuet.nta.nic.in/ എന്ന വെബ്‌സൈറ്റിലൂടെ 2022 ജൂണ്‍ 18 വരെ അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. അപേക്ഷ ഫീസ് 600 രൂപ. അപേക്ഷ സമര്‍പ്പണം, പരീക്ഷാ രീതി, CUET അടിസ്ഥാനമാക്കി ഓരോ യൂനിവേഴ്‌സിറ്റിയും അഡ്മിഷന്‍ നല്‍കുന്ന കോഴ്‌സുകള്‍, എക്സാം സെന്ററുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. രാവിലെയും, ഉച്ചക്ക് ശേഷവുമായി രണ്ട് ഷിഫ്റ്റിലായി രണ്ട് മണിക്കൂര്‍ വീതമുള്ള പരീക്ഷയാണ് ഉണ്ടാവുക. 100 ചോദ്യങ്ങളടങ്ങിയ ചോദ്യപ്പേപ്പറില്‍ ഓരോ ഉത്തരത്തിനും നാല് മാര്‍ക്ക് വീതവും തെറ്റായ ഉത്തരങ്ങള്‍ക്ക് ഒരു മാര്‍ക്ക് നെഗറ്റിവ് മാര്‍ക്കും ഉണ്ടാവും. സിലബസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്, ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +91-11-40759000.


മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാം

മദ്രാസ് യൂനിവേഴ്‌സിറ്റി വിവിധ പി.ജി, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എക്കണോമെട്രിക്‌സ്, മാസ്റ്റര്‍ ഓഫ് ജേണലിസം - ഓണ്‍ലൈന്‍ മീഡിയ, എം.എസ്.സി ജിയോളജി, എം.എസ്.ഡബ്ലിയു ഉള്‍പ്പെടെ 90-ല്‍ പരം പി.ജി കോഴ്‌സുകള്‍ക്ക് ജൂണ്‍ 16 വരെയും, 30 ഓളം പി.ജി ഡിപ്ലോമ, 25 ഡിപ്ലോമ, 29 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് ജൂലൈ 16 വരെയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 354 രൂപയും അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും അതാത് വകുപ്പ് മേധാവികള്‍ക്ക് നേരിട്ട് അയക്കണം. ചില പി.ജി കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷാ മാര്‍ക്കിന് പുറമെ പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. പ്രവേശന പരീക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലും, ഇ-മെയില്‍ വഴി നേരിട്ടും അപേക്ഷകരെ അറിയിക്കും. ജൂണ്‍ 20 മുതല്‍ പ്രവേശന പരീക്ഷകള്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക https://www.unom.ac.in/.


മലയാള സര്‍വകലാശാലയില്‍ പി.ജി കോഴ്‌സുകള്‍

തുഞ്ചത്തെഴുത്തച്ചന്‍ മലയാളം സര്‍വകലാശാല വിവിധ പി.ജി കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തിരൂര്‍ എന്നീ പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കുന്ന പ്രവേശന പരീക്ഷക്ക് 2022 ജൂണ്‍ 20 വരെ അപേക്ഷ നല്‍കാം. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത (അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം). ഓരോ കോഴ്‌സിലും പരമാവധി 20 പേര്‍ക്കാണ് അഡ്മിഷന്‍ നല്‍കുക. ഒരാള്‍ക്ക് രണ്ട് കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. 40 ശതമാനം മാര്‍ക്കെങ്കിലും നേടിയാല്‍ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളൂ. തദ്ദേശ വികസന പഠനം, ചരിത്ര പഠനം, ചലച്ചിത്ര പഠനം,  ജേണലിസം & മാസ് കമ്യൂണിക്കേഷന്‍സ്, എം.എ/എം.എസ്.സി പരിസ്ഥിതി പഠനം തുടങ്ങി വിവിധ പി.ജി കോഴ്‌സുകള്‍ മലയാള സര്‍വകലാശാല നല്‍കുന്നുണ്ട്. പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള ഏത് ബിരുദധാരിക്കും പരിസ്ഥിതി പഠന കോഴ്‌സിന് അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://malayalamuniversity.edu.in/en/.

ഇന്റഗ്രേറ്റഡ് ബി.എസ് - എം.എസ് ഇന്‍ സയന്‍സ്

ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (IACS) നല്‍കുന്ന ഇന്റഗ്രേറ്റഡ് സയന്‍സ്  പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കോടെ +2 വിജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. യു.ജി പ്രീ ഇന്റര്‍വ്യൂ സ്‌ക്രീനിംഗ് ടെസ്റ്റിന്റെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈയില്‍ നടക്കും. മാസ്റ്റേഴ്സ്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്കും ഇപ്പോള്‍ അപേക്ഷ നല്‍കാം. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് http://www.iacs.res.in/.

പി.എസ്.സി വിജ്ഞാപനം

കേരള പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനമിറങ്ങി. വിവിധ വകുപ്പുകളിലെ അസി. പ്രഫസര്‍, ലെക്ചറര്‍, ജനറല്‍ മാനേജര്‍, ഫിനാന്‍സ് മാനേജര്‍, സൂപ്പര്‍ വൈസര്‍, ക്വാളിറ്റി കണ്‍ട്രോളര്‍, പേര്‍സണല്‍ ഓഫിസര്‍ തുടങ്ങി വിവിധ തസ്തികകളിലേക്ക് ജൂണ്‍ 22 വരെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം ഓണ്‍ലൈനായി അപേക്ഷ നല്‍കാം. തസ്തികകള്‍, വകുപ്പുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/notifications എന്ന വെബ്‌സൈറ്റ് കാണുക.   

ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം

പ്രവേശന പരീക്ഷ
ഐ.ഐ.എം ബോധ്ഗയ (ബിഹാര്‍), ജമ്മു എന്നിവിടങ്ങളിലെ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷക്ക് (JIPMAT) 2022 ജൂണ്‍ 9 വരെ അപേക്ഷ നല്‍കാം. http://jipmat.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 60 ശതമാനം മാര്‍ക്കോടെ 2020, 2021-ല്‍ പ്ലസ് ടു പാസായവര്‍ക്കും, 2022 -ല്‍ യോഗ്യത നേടുന്നവര്‍ക്കും അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 011-40759000, ഇ-മെയില്‍: [email protected].
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് 17-21
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്ത്രീകള്‍ക്ക് ആദരവ്, പരിഗണന
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌