Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 04

3238

1443 റജബ് 03

നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി അഡ്മിഷന്‍

റഹീം ചേന്ദമംഗല്ലൂര്‍

നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി, ദല്‍ഹി 2022-23 വര്‍ഷത്തേക്കുള്ള ബി.എ - എല്‍.എല്‍.ബി (5 year), എല്‍.എല്‍.എം, പി.എച്ച്.ഡി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ALL INDIA LAW ENTRANCE TEST (AILET)ന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ കൊച്ചിയാണ് ഏക പരീക്ഷാ കേന്ദ്രം. യോഗ്യത യഥാക്രമം 45 ശതമാനം മാര്‍ക്കോടെ +2, 50 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.ബി അല്ലെങ്കില്‍ തത്തുല്യ നിയമ ബിരുദം, 55 ശതമാനം മാര്‍ക്കോടെ എല്‍.എല്‍.എം അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിങ്ങനെയാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 2022 ഏപ്രില്‍ 7 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. വിവരങ്ങള്‍ക്ക് http://www.nludelhi.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഹെല്‍പ്പ് ഡെസ്‌ക്ക്: 011- 40787555, ഇമെയില്‍: [email protected]. അപേക്ഷാ ഫീസ് 3050 രൂപ. മെയ് 1-നാണ് പരീക്ഷ നടക്കുക.

IIRS പ്രോഗ്രാമുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് (IIRS) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്‍പത് ശാഖകളില്‍ സ്‌പെഷ്യലൈസേഷനോടെ എം.ടെക് ഇന്‍ റിമോട്ട് സെന്‍സിങ് & ജി.ഐ.എസ് (2 വര്‍ഷം), പി.ജി ഡിപ്ലോമ ഇന്‍ റിമോട്ട് സെന്‍സിങ് & ജി.ഐ.എസ്, എം.എസ്.സി പ്രോഗ്രാമുകളുടെ യോഗ്യത മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.iirs.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2022 ആഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെയാണ് പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുടെ പഠന കാലയളവ്. അക്കാദമിക മികവ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് ഫെലോഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് https://admissions.iirs.gov.in. ഇമെയില്‍: [email protected]. 2022 മാര്‍ച്ച് 31 വരെ അപേക്ഷ സ്വീകരിക്കും.   

ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് കോഴ്‌സ്

നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിങ് (NITIE) പി.ജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. https://www.nitie.ac.in/applyonline_ie എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസ് 1000 രൂപ. പി.ജി.ഡിപ്ലോമ ഇന്‍ സസ്റ്റൈനബിലിറ്റി മാനേജ്‌മെന്റ് പ്രോഗ്രാമിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഇമെയില്‍: [email protected]
  
ഇഫ്‌ലുവില്‍ വിദൂര പഠനം

ഹൈദരാബാദിലെ ദി ഇംഗ്ലീഷ് & ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ രീതിയിലൂടെ നല്‍കുന്ന എം.എ ഇംഗ്ലീഷ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം https://www.efluniversity.ac.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോം അനുബന്ധ രേഖകള്‍ സഹിതം ദി ഡീന്‍, സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍, ദി ഇംഗ്ലീഷ് & ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി, ഹൈദരാബാദ് - 500007 എന്ന വിലാസത്തില്‍ 2022 ഫെബ്രുവരി 7-നകം എത്തിക്കണം. രണ്ട് വര്‍ഷത്തെ കോഴ്‌സിന് ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എന്‍.ഐ.ടിയില്‍ എം.ബി.എ

കോഴിക്കോട് എന്‍.ഐ.ടി റെസിഡന്‍ഷ്യല്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ പ്രാബല്യത്തിലുള്ള IIM - CAT സ്‌കോര്‍ നേടിയിരിക്കണം, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. http://www.nitc.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മാര്‍ച്ച് 15 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് 1000 രൂപ. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ്, ഹ്യൂമന്‍ റിസോഴ്സ്സ്, ബിസിനസ്സ് അനലിറ്റിക്സ് & സിസ്റ്റംസ് എന്നീ അഞ്ച് സ്‌പെഷ്യലൈസേഷനുകളാണുള്ളത്. ആകെ 75 സീറ്റിലേക്കാണ് പ്രവേശനം.  

ടെക്‌സ്റ്റൈല്‍സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷ്‌നല്‍ സ്‌കൂള്‍ ഓഫ് ടെക്സ്റ്റൈല്‍സ് & മാനേജ്‌മെന്റ് (SVPISTM) 2022-23 വര്‍ഷത്തെ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബി.എസ്.സി ടെക്സ്റ്റൈല്‍സ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്, ബി.ബി.എ ടെക്സ്റ്റൈല്‍ ബിസിനസ്സ് അനലിറ്റിക്സ്, എം.ബി.എ - ടെക്സ്റ്റൈല്‍ മാനേജ്‌മെന്റ്, അപ്പാരല്‍ മാനേജ്‌മെന്റ്, റീട്ടെയില്‍ മാനേജ്‌മെന്റ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തമിഴ്നാട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ CUCET അല്ലെങ്കില്‍ SVP എന്‍ട്രന്‍സ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. http://svpistm.ac.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്‌കാന്‍ ചെയ്ത് [email protected] എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷ നല്‍കേണ്ട അവസാന തിയതി മാര്‍ച്ച് 12. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.  

അഗ്രി ബിസിനസ് & മാനേജ്‌മെന്റ് പ്രോഗ്രാം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ പൂനയിലെ വൈകുണ്ഠമേത്ത നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (VAMNICOM) പി.ജി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് - അഗ്രി ബിസിനസ് & മാനേജ്‌മെന്റ് (PGDM -ABM) പ്രോഗ്രാമിലേക്ക് മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. CAT/MAT/XAT/ ATMA/GMAT/CMAT സ്‌കോര്‍ നേടിയിരിക്കണം. ഗ്രൂപ്പ് ഡിസ്‌ക്കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. https://vamnicom.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും, ഡൗണ്‍ലോഡ് ചെയ്ത് ഓഫ്ലൈനായും അപേക്ഷിക്കാം. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 28-31
ടി.കെ ഉബൈദ്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഹദീസ്‌

വഴിതെറ്റിക്കുന്ന ദേഹേഛകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌