ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ എം.എസ്.സി
കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് (KUFOS) നല്‍കുന്ന എം.എസ്.സി ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബി.ടെക്/ബി.ഇ ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആകെ 10 സീറ്റിലേക്കാണ് അഡ്മിഷന്‍ നടക്കുക. കുഫോസ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജൂണ്‍ 19-നാണ് പ്രവേശന പരീക്ഷ. കുഫോസിന്റെ വിവിധ ബാച്ച്‌ലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, എം.എസ്.സി, മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ്, എം.ബി.എ, എം.ടെക്, പി.എച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്കും അപേക്ഷ നല്‍കാം. മെയ് 7 വരെയാണ് അപേക്ഷ നല്‍കാന്‍ അവസരമുള്ളത്. വിശദ വിവരങ്ങള്‍ക്ക് www.admission.kufos.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹെല്‍പ്പ് ഡെസ്‌ക്: 0484 2701085, ഇമെയില്‍: മറാശശൈീി@െസൗളീ.െമര.ശി. എല്ലാ കോഴ്‌സുകളിലും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക സംവരണമുണ്ട്.
ഡിജിറ്റല്‍ ഹ്യുമാനിറ്റീസില്‍ എം.എസ്.സി ചെയ്യാം
ഐ.ഐ.ടി ജോദ്പൂരില്‍ എം.എസ്.സി ഡിജിറ്റല്‍ ഹ്യുമാനിറ്റീസില്‍ എം.എസ്.സി ചെയ്യാന്‍ അവസരം. 2021 ജൂലൈയില്‍ ആരംഭിക്കുന്ന കോഴ്‌സിന് മെയ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. https://oa.iitj.ac.in/OA_PG_ADMISSION/ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 300 രൂപ. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ബേസിക് സയന്‍സ് എന്നിവയില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് https://iitj.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. ഇമെയില്‍:[email protected], [email protected]..
ഇംഗ്ലീഷില്‍ വിദൂരപഠന ഡിപ്ലോമാ കോഴ്‌സുകള്‍
ബംഗളൂരുവിലെ റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യയുടെ വിദൂരപഠന ഡിപ്ലോമാ കോഴ്‌സുകള്‍ക്ക് ഈ മാസം 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ടീച്ചിംഗ് (യോഗ്യത: ബിരുദം), ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ (യോഗ്യത: പ്ലസ്ടു) എന്നീ വിദൂരപഠന കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് ഫീസ് യഥാക്രമം 9000 രൂപ, 3000 രൂപ എന്നിങ്ങനെയാണ്. http://riesielt.org/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും മെയ് 31-നകം ഡയറക്ടര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ രജിസ്‌ട്രേഡ് പോസ്റ്റ് ആയി അയക്കണം. അപേക്ഷാ ഫീസ് 250 രൂപ. ഫോണ്‍: 080-35101131, ഇമെയില്‍: [email protected].
സ്‌പോര്‍ട്‌സ് കോച്ചിംഗില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യുടെ അക്കാദമിക് വിഭാഗമായ നേതാജി സുഭാഷ് നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പോര്‍ട്‌സ് (NSNIS) സ്‌പോര്‍ട്‌സ് കോച്ചിംഗില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മെയ് 18 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. 2021 ജൂണ്‍ 21 മുതല്‍ ഓഗസ്റ്റ് 3 വരെയാണ് കോഴ്സ് കാലാവധി. തിയറി ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടക്കുക. അപേക്ഷാ ഫോം https://nnsis.org/ എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം Office of the Deputy Director (Academics), Sports Authority of India, Netaji Subhas National Institute of Sports, Old MotiBagh, Patiala-147001 (Punjab) എന്ന അഡ്രസ്സിലേക്ക് മെയ് 25- നകം എത്തിക്കണം. അപേക്ഷയും അനുബന്ധ രേഖകളും മെശിിശെ.െ6ംരര@ഴാമശഹ.രീാ എന്ന മെയിലിലേക്കും അയക്കണം.
തൊഴിലവസരങ്ങള്‍
പോപ്പുലേഷന്‍ സയന്‍സസില്‍ ഒഴിവുകള്‍
മുംബൈ ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസില്‍ (IIPS) പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍, കണ്‍സള്‍ട്ടന്റ് - ഇന്റേണല്‍ ഓഡിറ്റ്, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് ഈ മാസം 31 വരെ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങി വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: https://www.iipsindia.ac.in/
ഐ.ഐ.ടിയില്‍ ഒഴിവുകള്‍
ജോദ്പൂര്‍ ഐ.ഐ.ടിയില്‍ 50-ഓളം അസിസ്റ്റന്റ് ഒഴിവുകള്‍. സീനിയര്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവയിലാണ് ഒഴിവുകള്‍. https://iitj.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് 11 വരെ അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം മെയ് 20-നകം അസിസ്റ്റന്റ് രജിസ്ട്രാറുടെ വിലാസത്തിലേക്ക് അയക്കണം.
'സായി'യില്‍ പരിശീലകരാകാം
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) കരാര്‍ അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് വിവിധ ഡിസിപ്ലിനുകളില്‍ പരിശീലകരെ തേടുന്നു. കോച്ച് തസ്തികയില്‍ 100-ഉം, അസിസ്റ്റന്റ് കോച്ച് തസ്തികയില്‍ 220-ഉം ഉള്‍പ്പെടെ ആകെ 320 ഓളം ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.sportsauthorityofindia.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മെയ് 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
Comments