നിമജ്ജനം
ഹിമവല്‍സാനുക്കളില്‍
നിന്നുമിനിമുതലൊരു
നദി മാത്രമൊഴുകിയാല്‍-
മതി പോല്‍!
മതജാതി പൗരത്വ
ഹീനമസഹിഷ്ണുതകളാല്‍
മറ്റു നദീമുഖങ്ങള്‍ തടഞ്ഞു
മഹാ സംഗമവസാനിപ്പിക്കണം പോല്‍
സത്യം മറച്ചു സ്വര്‍ണ-
തലപ്പാവു കൊണ്ടെത്ര
നഗ്നത മറയുമെന്ന് അമര്‍ത്യാ
താങ്കള്‍ തല പുകയ്ക്കുവതെന്തിന്
പെരുവിരല്‍ പോയാലുടുമുണ്ടു-
ടുക്കുവതെങ്ങിനെയെന്ന്
ദരിദ്രനാരായണന്മാര്‍!
ജാതിനാട്യങ്ങള്‍ക്കുടയാട നെയ്യും
വ്യാജ ഗാന്ധിമാര്‍ ചര്‍ച്ച തിരിക്കുന്നു
മോഹന വാഗ്ദാനപ്പെരുമഴയില്‍
അര്‍ധ പട്ടിണിയിലും
ചങ്ങലക്കെട്ടിലും
അര റൊട്ടിക്കു മേല്‍
കാവല്‍ കിടന്നുറങ്ങിപ്പോയവര്‍
മൃതമാകും കാര്‍ഷിക-
തൊഴില്‍ രംഗങ്ങള്‍
മൃതദേഹം തോളിലേറ്റി
സ്വഛന്ദം മുന്നിലൊരു ഫ്‌ളോട്ട്
മൃത-മനസ്സുകള്‍ നിമജ്ജനം
ചെയ്ത മേലാപ്പുകള്‍ക്കു പിന്നില്‍
പോക്കറ്റടിക്കപ്പെട്ടയൊരിളംമുറ
പെരുവഴി താണ്ടുമൊരാര്‍ട്ടോഫ് ലിവിംഗ്.
Comments