Prabodhanm Weekly

Pages

Search

2021 ഏപ്രില്‍ 09

3197

1442 ശഅ്ബാന്‍ 26

GIPE പ്രവേശനം

റഹീം ചേന്ദമംഗല്ലൂര്‍

ഗോഖലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് & ഇക്കണോമിക്‌സില്‍ ബി.എസ്.സി, എം.എസ്.സി, എം.എ ഇക്കണോമിക്‌സ് കോഴ്‌സുകള്‍ക്ക്  ജൂണ്‍ 18 വരെ അപേക്ഷിക്കാന്‍ അവസരം. 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവാണ് ബി.എസ്.സി ഇക്കണോമിക്‌സിനുള്ള യോഗ്യത, 50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് എം.എസ്.സി കോഴ്‌സുകള്‍ക്കുള്ള യോഗ്യത. മാസ്റ്റേഴ്‌സ് തലത്തില്‍ ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, അഗ്രി ബിസിനസ്സ് ഇക്കണോമിക്‌സ്,  ഇന്റര്‍നാഷ്‌നല്‍ ബിസിനസ് ഇക്കണോമിക്‌സ് & ഫിനാന്‍സ്, പോപ്പുലേഷന്‍ സ്റ്റഡീസ് & ഹെല്‍ത്ത് ഇക്കണോമിക്‌സ് എന്നിവയിലാണ് എം.എസ്.സി പ്രോഗ്രാമുകളുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ജൂണില്‍ നടക്കുന്ന പ്രവേശന പരീക്ഷക്ക് എറണാകുളത്ത് സെന്ററുണ്ട് (എം.എ പ്രോഗ്രാമിന് ഒഴികെ). വിവരങ്ങള്‍ക്ക് http://gipe.ac.in/ എന്ന വെബ്‌സൈറ്റ് കാണുക. പൂനെ ആസ്ഥാനമായ ഡീംഡ് യൂനിവേഴ്‌സിറ്റിയാണ് GIPE. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: (+91) 7030479988 ീൃ 7030478080, ഇമെയില്‍: [email protected] .  

 

Integrated Programme in Management (IPM)

ഐ.ഐ.എം ഇന്‍ഡോര്‍ പ്ലസ്ടുകാര്‍ക്ക് നല്‍കുന്ന അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.www.iimidr.ac.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. 2019, 2020 വര്‍ഷങ്ങളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി പരീക്ഷക്ക് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകര്‍ 2001 ആഗസ്റ്റ് 1-നു ശേഷം ജനിച്ചവരായിരിക്കണം. Aptitude Test (AT), Personal Interview (PI)/ Video based Assessment എന്നിവയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പ്രവേശന പരീക്ഷ ജൂണ്‍ 14-ന് നടക്കും. അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 5 ആണ്.

 

അലീഗഢ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍

അലീഗഢ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പി.ജി, ഡിപ്ലോമ, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ നല്‍കാം. ബി.കോം, ബാച്ച്‌ലര്‍ ഓഫ് ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഫോറിന്‍ ലാംഗ്വേജസ്, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ്, പി.ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം & മാസ്സ് കമ്മ്യൂണിക്കേഷന്‍, ഹ്യൂമന്‍ റൈറ്റ്‌സ് & ഡ്യൂട്ടീസ്, പേഴ്‌സണല്‍ മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗുഡ്‌സ് & സര്‍വീസ് ടാക്സ്... തുടങ്ങി 23-ഓളം കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഈ കോഴ്‌സുകളുടെ റീജ്യനല്‍ കേന്ദ്രം  മലപ്പുറം പെരിന്തല്‍മണ്ണയിലെ അലീഗഢ് കാമ്പസാണ്. https://cdeamu.ac.in/notice-board.html എന്ന ലിങ്കില്‍നിന്നും അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് www.cdeamu.ac.in  എന്ന വെബ്‌സൈറ്റിലോ 9778100801 എന്ന നമ്പറിലോ ബന്ധപ്പെടാം.

 

BITSAT - 2021

ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി & സയന്‍സ് (ബിറ്റ്‌സ്) കാമ്പസുകളില്‍ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. https://www.bitsadmission.com/  എന്ന വെബ്‌സൈറ്റിലൂടെ മെയ് 29 വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം. ബി.ഇ, ബി.ഫാം, എം.എസ്.സി പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക. ഇമെയില്‍: [email protected], ഫോണ്‍: 01596-242205, 01596-255330.

 

എം.എസ്.സി പ്രവേശനം

എം.എസ്.സി (എം.എല്‍.ടി) കോഴ്‌സിലെ മെറിറ്റ് സീറ്റിലേക്ക് ഏപ്രില്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സ് എന്നിവിടങ്ങളിലാണ് പ്രവേശനം. 55 ശതമാനം മാര്‍ക്കോടെയുള്ള  ബി.എസ്.സി (എം.എല്‍.ടി) ആണ് യോഗ്യത. അപേക്ഷാ ഫീസ് 1000 രൂപ. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍, തിരുവനന്തപുരത്താണ് പ്രവേശന പരീക്ഷ നടക്കുക. വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസിന് www.lbscentre.kerala.gov.in  കാണുക.  ഫോണ്‍ 0471 2560360, 361

 

 

മാസ്റ്റര്‍ ഇന്‍ പബ്ലിക് പോളിസി

ഐ.ഐ.ടി ബോംബെ നല്‍കുന്ന മാസ്റ്റര്‍ ഇന്‍ പബ്ലിക് പോളിസി (എം.പി.പി) പ്രോഗ്രാമിലേക്ക് ഏപ്രില്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ആര്‍ട്‌സ്, കൊമേഴ്സ് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജി അല്ലെങ്കില്‍ നാല് വര്‍ഷത്തെ ബിരുദം, 60 ശതമാനം മാര്‍ക്കോടെ എം.എസ്.സി അല്ലെങ്കില്‍ നാല് വര്‍ഷത്തെ ബി.എസ്.സി/ബി.എസ് ഡിഗ്രി, 60 ശതമാനം മാര്‍ക്കോടെ ബി.ടെക്/ബി.ആര്‍ക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 2021 - 22 അധ്യയന വര്‍ഷത്തേക്കുള്ള  വിവിധ പി.ജി, പി.എച്ച്.ഡി, ഡ്യുവല്‍ ഡിഗ്രി, എം.ഫില്‍ പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പു രീതി സംബന്ധിച്ച വിശദ വിവരങ്ങള്‍ https://www.iitb.ac.in/    എന്ന  വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ നല്‍കാനുള്ള സമയവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-37 / അസ്സ്വാഫ്ഫാത്ത (137-148)
ടി.കെ ഉബൈദ്‌