നാഷ്‌നല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാം
നാഷ്‌നല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റിയുടെ (NSU) വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം. നാലു വര്‍ഷത്തെ ബി.എസ്.സി ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിംഗ്, മൂന്ന് വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ & സ്‌പോര്‍ട്‌സ് (ബി.പി.ഇ.എസ്) എന്നിവയാണ് ബിരുദ കോഴ്സുകള്‍. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഷൂട്ടിംഗ്, സ്വിമ്മിംഗ് എന്നിങ്ങനെ ഒമ്പത് മേഖലയില്‍ സ്‌പെഷ്യലൈസേഷനുണ്ട്. രണ്ടു വര്‍ഷത്തെ എം.എസ്.സി ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിംഗ്, എം.എ ഇന്‍ സ്‌പോര്‍ട്‌സ് സൈക്കോളജി എന്നിവയാണ് പി.ജി കോഴ്‌സുകള്‍. ഓണ്‍ലൈന്‍ പരീക്ഷ, സ്‌പോര്‍ട്‌സ് നേട്ടങ്ങള്‍, വൈവ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ http://www.nsu.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് & സ്‌പോര്‍ട്‌സിന് കീഴിലുള്ള കേന്ദ്ര സര്‍വകലാശാലയാണ് നാഷ്‌നല്‍ സ്‌പോര്‍ട്‌സ് യൂനിവേഴ്‌സിറ്റി. അപേക്ഷാ ഫീസ് 500 രൂപ. ഫോണ്‍: 8794351883, 9402827129, 7085460213 ഇ മെയില്‍: [email protected]; [email protected].
ഫുഡ് പ്രോസ്സസിംഗ് ടെക്‌നോളജി കോഴ്സ്
ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജിയില്‍ ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകള്‍ നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജി(IIFPT)യില്‍ ഇപ്പോള്‍ അപേക്ഷ നല്‍കാം. ഫുഡ് പ്രോസസ് എഞ്ചിനീയറിംഗ്/ ഫുഡ് പ്രോസസ് ടെക്‌നോളജി എന്നിവയില്‍ എം.ടെക്, പി.എച്ച്.ഡി, ഫുഡ് സേഫ്റ്റി & ക്വാളിറ്റി അഷ്വറന്‍സില്‍ എം.ടെക് എന്നീ പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ബി.ടെക് കോഴ്‌സിലേക്കുള്ള അവസാന തീയതി പിന്നീട് അറിയിക്കും. ജെ.ഇ.ഇ - 2020 റാങ്ക് അടിസ്ഥാനത്തിലാണ് സെലക്ഷന്‍. തമിഴ്നാട് അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റിയാണ് ബിരുദം നല്‍കുന്നത്. ഫോണ്‍: +91-84899 11454, അഡ്മിഷന്‍ സെല്‍: [email protected], [email protected]. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക: www.iifpt.edu.
ഫോറന്‍സിക് സയന്‍സ് കോഴ്‌സുകള്‍
ഗുജറാത്ത് ഫോറന്‍സിക് സയന്‍സസ് യൂനിവേഴ്‌സിറ്റി (GFSU) പി.ജി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് & ട്രെയ്‌നിംഗ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് & ഡെവലപ്‌മെന്റ് എന്നിങ്ങനെ നാല് സ്‌കൂളുകളിലായിട്ടാണ് കോഴ്‌സുകള്‍. https://www.gfsu.edu.in/ എന്ന വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എം.എസ്.സി ഇന്‍ ഫോറന്‍സിക് സയന്‍സ്/സൈബര്‍ സെക്യൂരിറ്റി/ഫോറന്‍സിക് ബയോടെക്‌നോളജി/മള്‍ട്ടിമീഡിയ ഫോറന്‍സിക്‌സ്/ ഡിജിറ്റല്‍ ഫോറന്‍സിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.ടെക് ഇന്‍ സൈബര്‍ സെക്യൂരിറ്റി & ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, പി.ജി ഡിപ്ലോമ ഇന്‍ ഫിംഗര്‍പ്രിന്റ് സയന്‍സ്/ വെബ് & മൊബൈല്‍ സെക്യൂരിറ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോറന്‍സിക് ജേണലിസം തുടങ്ങി വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം The Registrar, Gujarat Forensic Sciences University, Nr. DFS Headquarter, Sector - 9, Gandhinagar, Gujarat (India) - 382007 382007 എന്ന അഡ്രസ്സിലേക്ക് അയക്കണം. സ്ഥാപനത്തിന്റെ പേര്, കോഴ്സ് എന്നിവ എന്‍വലപ്പിനു മുകളില്‍ എഴുതണം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇ-മെയില്‍: [email protected] .
JIPMER പ്രവേശനം
ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ചി(JIPMER)ല്‍ വിവിധ ബി.എസ്.സി, എം.എസ്.സി, പി.ജി ഡിപ്ലോമ, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടുവാണ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ബി.എസ്.സി കോഴ്‌സുകള്‍ക്കുള്ള യോഗ്യത. സെപ്റ്റംബര്‍ 1 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ 22-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നിങ്ങനെ ഏഴ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ https://jipmer.edu.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
'അണ്ണാ യൂനിവേഴ്‌സിറ്റിയില്‍ എം.സി.എ, ബി.ആര്‍ക്
അണ്ണാ യൂനിവേഴ്‌സിറ്റിയുടെ ഫുള്‍ടൈം എം.സി.എ/ ബി.ഇ/ ബി.ടെക്/ ബി.ആര്‍ക് കോഴ്‌സുകളില്‍ ഇതര സംസ്ഥാനക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 3 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം.https://www.annauniv.edu/otherstate2020/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബി.ആര്‍ക് കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ NATA - 2020 സ്‌കോര്‍ നേടിയിരിക്കണം. ഫോണ്‍ +91 -044-22358314, ഇ-മെയില്‍: [email protected]. അപേക്ഷാ ഫീസ് 500 രൂപ.
വെറ്ററിനറി സര്‍വകലാശാലാ കോഴ്‌സുകള്‍
കേരള വെറ്ററിനറി സര്‍വകലാശാല നല്‍കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ/പി.ജി ഡിപ്ലോമ/ ബി.എസ്.സി പൗള്‍ട്രി പ്രൊഡക്ഷന്‍ & ബിസിനസ്സ് മാനേജ്‌മെന്റ്/ എം.എസ്/ എം.എസ്.സി പ്രോഗ്രാമുകളിലേക്ക് ആഗസ്റ്റ് 27 വരെയും, എം.വി.എസ്.സി/ എം.ടെക്/ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് സെപ്റ്റംബര്‍ 24 വരെയും, ടെക്‌നോളജി എനേബ്ള്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമിലേക്ക് ഒക്‌ടോബര്‍ 11 വരെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം The Director of Academics and Research, Kerala Veterinary And Animal Sciences University, Pookode, Lakkidi P. O., Wayanad - 673 576 എന്ന അഡ്രസ്സിലേക്ക് അയക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് http://www.kvasu.ac.in/ സന്ദര്‍ശിക്കുക.
Comments