കുഞ്ഞുവേരുകള്‍
അശ്‌റഫ് കാവില്‍
ആ മരമേ വേണ്ട
എന്ന ലാക്കോടെ
വേരോടെ
പിഴുതെറിയപ്പെട്ട
വൃക്ഷത്തിന്റെ
തായ്‌വേരില്‍നിന്നും
കാതങ്ങളോളം ദൂരെ
വെള്ളവും വളവും തിരക്കി
പടര്‍ന്നു മുന്നേറിയ
കുഞ്ഞുകുഞ്ഞു വേരുകള്‍
ഓരോരോ പടുമുളകളായി
ഭൂമിക്കുമുകളില്‍
കുഞ്ഞിലക്കൈകള്‍ നീട്ടി
മുളച്ചു പൊന്തുകയും
വളര്‍ന്ന് പടര്‍ന്ന്
അവിടമാകെ
നിബിഢവനമാക്കുകയും
വേരു പറിച്ചവനും
ദൂരെയെറിഞ്ഞവനും
തണലൊരുക്കുകയും
ചെയ്ത കഥ, പറയൂ...
Comments