Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

ഗൂഢാര്‍ഥ  ചിത്രങ്ങള്‍ 

റസാഖ് വഴിയോരം

ജീവനോടെ ഫ്രെയിം ചെയ്ത് തൂക്കിയ
മനുഷ്യരുണ്ടിന്നോരോ വീടിന്‍ചുമരിലും...

സംസ്‌കരിക്കാനാളില്ലാതെ മൂടിവെച്ചിട്ടുണ്ട്
വീട്ടില്‍ കലണ്ടറും ഘടികാരങ്ങളും...

മനുഷ്യവാസമില്ലാത്തൊരു ഭൂമിയെ കാണാന്‍
തുറന്നുവെച്ചിട്ടുണ്ടോരോ വീടിന്റെ ജാലകവും...

രാജ്യാന്തരങ്ങള്‍ ചുട്ടെരിക്കുമെ-
ന്നലറിവിളിച്ചവര്‍
പേടിച്ചിരിക്കുന്നേതോ
കതകിന്‍ പിന്‍വശം...

പൊതിച്ചോറുമായ് പടികടന്നാരോ
വരുന്നതും കാത്തിരിക്കുന്നുണ്ടവര്‍
മാളികക്കുള്ളിലായ്...

പലായനം ചെയ്യുന്ന പ്രജകളും
സീരിയല്‍ കാണുന്ന രാജാക്കളും
വര്‍ത്തമാനകാലത്തിന്‍
ചോദ്യങ്ങളോ, ഉത്തരങ്ങളോ..?

പലായനപ്പാതകളില്‍
പാദങ്ങള്‍ കോറിയിടുന്നത്
നിഗൂഢാര്‍ഥ ചിത്രങ്ങളോ,
കാലത്തിന്‍ ഭാഷയോ..?

ഗൂഢാര്‍ഥ ചിത്രങ്ങളോരോന്ന് വരച്ച്
ബോധനരീതികള്‍ മാറ്റുന്നുവോ കാലം..?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്