Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

നനവുണങ്ങാത്ത കല്ലുകള്‍ 

ഇഖ്ബാല്‍ മുള്ളുങ്ങല്‍

മണ്ണുണങ്ങിയ
പള്ളിപ്പറമ്പിന്റെ മൂലയില്‍
കൂട്ടിവെച്ച
പാറ്റയും പഴുതാരയും
ഒളിച്ചു പാര്‍ക്കുന്ന
ചിതലരിച്ച ശില്‍പങ്ങളല്ല

ഇപ്പോഴും
ജീവിച്ചിരിപ്പുണ്ടെന്ന്
വിലാസം തെറ്റാതെ
ആഴത്തില്‍ കൊത്തിവെച്ച
ഓര്‍മക്കല്ലുകള്‍

മൈലാഞ്ചിച്ചെടിക്ക്
ഓരോ പെരുന്നാളിനും
എന്തൊരു ചുവപ്പാണ്!

ഒരു ചാണുയരത്തിലും
മണ്ണിനിപ്പോള്‍
താഴ്ഭാഗത്തു കൂടിയൊഴുകുന്ന
അരുവിയുടെ നനവ്

മീസാന്‍ കല്ലുകളിലിപ്പോള്‍
എട്ടുകാലികള്‍
കൂടു കോര്‍ക്കാറില്ല!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌