Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

വസ്വിയ്യത്ത്  *

മുംതസിര്‍ പെരിങ്ങത്തൂര്‍

നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍
ശൂലമിറക്കുമ്പോള്‍ 
നിങ്ങളുടെ ഗര്‍ഭിണിയായ ഭാര്യയെ/പെങ്ങളെ 
മാറ്റിനിര്‍ത്തുക,
ഗര്‍ഭിണികള്‍ അസ്വസ്ഥരംഗങ്ങള്‍ക്ക്
സാക്ഷിയാവരുതല്ലോ.

നിങ്ങളെന്റെ വീട് കത്തിക്കുമ്പോള്‍,
അടുക്കളയിലെ ഉണക്കറൊട്ടിയും കറികളും
എടുത്തുവെക്കുക,
നിങ്ങളുടെ മക്കള്‍ വിശന്നു കരയുമ്പോള്‍ 
അതെടുത്തുകൊടുക്കാമല്ലോ!

നിങ്ങള്‍ വിരലുകള്‍ ഛേദിക്കുമ്പോള്‍  
ചൂണ്ടുവിരലുകള്‍ തന്നെ ഛേദിക്കുക,
അല്ലെങ്കില്‍ ഇനിയും ആ വിരലുകള്‍
നിങ്ങള്‍ക്കെതിരില്‍ ചൂണ്ടിയെന്നു വരും.

നിങ്ങള്‍ കഴുത്തറുക്കുമ്പോള്‍,
കൈ വിറക്കാതെ രക്തക്കുഴല്‍ തന്നെയറുക്കുക,
എന്റെ ചോര കെട്ടിക്കിടക്കരുത്,
അതീ മണ്ണില്‍ ചാലിട്ടൊഴുകട്ടെ.

എന്റെ വീടിന്റെ ജനാലക്ക്
ഉന്നം വെക്കുമ്പോള്‍, ശ്രദ്ധിക്കുക;
കിടപ്പിലായ ബാബയെ കാണാന്‍ വന്നാല്‍, 
താങ്കളുടെ പിതാവ് ജനാലക്കമ്പി
പിടിച്ചാണ് കഥ പറയാറുള്ളത്!

 

*വസ്വിയ്യത്ത് - വില്‍പ്പത്രം
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌