'മരണ' മൊഴി
ഫൈസല്‍ അബൂബക്കര്‍
എന്നാണ്
മരണത്തിന്റെ ജന്മം നടക്കുക
ജനനം
ഒറ്റക്കല്ല
ഒരിക്കലും
ഒപ്പം
മരണവുമുണ്ടാകും
ഇരുട്ടകന്നുദിക്കും
ഇരട്ടപ്പേറിന്റെ വെളിച്ചമാണത്
എന്നാണ്
മരണം സംസാരിച്ചുതുടങ്ങുക
ജന്മനാ സംസാരിക്കാന്‍
മരണത്തിനേ കഴിയൂ
ആജീവനാന്തം
മരണം വാചാലം
അപകടവളവുകളില്‍
രോഗത്താഴ്‌വരകളില്‍
പീഡനക്കൊടുമുടികളില്‍
കടലാഴങ്ങളില്‍
മരണമെന്നും വാചാലം
'മരണ' മൊഴിയില്‍
ഞാനിതു കേള്‍ക്കുന്നുണ്ട്
നമുക്കുള്ളത്
രണ്ടിടങ്ങള്‍ മാത്രം
രണ്ടുലോകങ്ങള്‍
മരണമെന്നൊന്നില്ല
സംഭവിപ്പത്
ജീവിതമാറ്റം
*****************************************
ഉമ്മ
-വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി-
ഭാരം താങ്ങി,
വക്ക് പൊട്ടി
ചൂടേറ്റ്
കരുവാളിച്ച്
പല്ല് കൊഴിഞ്ഞ
അടുപ്പാണുമ്മ.
എരിഞ്ഞൊടുങ്ങും
കൂര്‍ത്ത മുട്ടന്‍ വിറകു-
കൊള്ളികള്‍ക്കിടയിലെ
പ്രതീക്ഷ പുലര്‍ത്തും
പ്രാര്‍ഥനാ നാളമാണുമ്മ.
Comments