Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

പ്ലസ്ടുക്കാരെ ഡി.യു വിളിക്കുന്നു

സുലൈമാന്‍ ഊരകം

രാജ്യത്തെ മികച്ച കേന്ദ്ര സര്‍വകലാശാലകളിലൊന്നായ ദല്‍ഹി യൂനിവേഴ്‌സിറ്റി (ഡി.യു) വിവിധ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് & കൊമേഴ്‌സ്, മെഡിസിന്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള ബിരുദ പഠന പ്രവേശന പ്രക്രിയ ആരംഭിച്ചു. 

ഹ്യുമാനിറ്റീസ് 

ഹ്യൂമാനിറ്റീസ്, അഥവാ സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മൂന്ന് രീതിയിലാണ് ബിരുദപഠനങ്ങള്‍ നല്‍കുന്നത്: ഒന്ന്, സാധാരണ രീതിയിലുള്ള ബിരുദം. രണ്ട്, തൊഴിലധിഷ്ഠിത പഠനം. തെരഞ്ഞെടുത്ത ഐഛിക വിഷയം ആഴത്തില്‍ പഠിക്കുന്ന ഓണേഴ്‌സ് ബിരുദമാണ് മൂന്നാമത്തേത്. അക്കാദമിക-സിവില്‍ സര്‍വീസ് മേഖലകള്‍ ലക്ഷ്യംവെക്കുന്ന കുട്ടികള്‍ ഏറെയും തെരഞ്ഞെടുക്കുന്നത് ഈ ബിരുദമാണ്. Economics,History,Sociology,Political Science,Psychology,Geography,Philosophy തുടങ്ങിയ വിഷയങ്ങളിലാണ് ബിരുദ പഠനം. 

കൊമേഴ്‌സ്

പാരമ്പര്യ രീതിയിലുള്ള B-Com-നോടൊപ്പം B.Com Honours ഉം നല്‍കുന്നുണ്ട്. Bachelor of Business Studies ഉം നവീന മാനേജ്‌മെന്റ് പഠനമായ Bachelor of Business Science-ഉം കൊമേഴ്‌സ് പഠനവിഭാഗത്തില്‍ നല്‍കുന്നു. 

മാത്‌സ്

B.Sc Maths,BSc.Maths(Honours), BSc.Statistics,BSc.Computer Science കോഴ്‌സുകളാണ് ഈ ഗണത്തില്‍. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് ലക്ഷ്യം വെച്ച് പഠിക്കുന്ന മിക്ക വിദ്യാര്‍ഥികളും തെരെഞ്ഞടുക്കുന്നത് ഈ വിഭാഗത്തിലെ BSc.Statistics കോഴ്‌സാണ്. 

സയന്‍സ്

പരമ്പരാഗത സയന്‍സ് കോഴ്‌സുകള്‍ക്കു പുറമെ നവീന കോഴ്‌സുകള്‍ കൂടി അടങ്ങുന്നതാണ് ദല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ സയന്‍സ് പഠനവകുപ്പുകള്‍. Physics,Chemistry,Botany,Zoology,Anthropology,Geology,Home Scienceഎന്നീ പാരമ്പര്യ കോഴ്‌സുകള്‍ക്കു പുറമെ Bio Medical Science,Bio Chemistry,Micro Biology,Electronics,Biological Science,Polymer Science,Instrumention,Food Technology എന്നീ ശാസ്ത്രബിരുദങ്ങളുമുണ്ട്. 

പ്രഫഷനല്‍ കോഴ്‌സുകള്‍

ദല്‍ഹി സര്‍വകലാശാലക്കു കീഴിലുള്ള വിവിധ കോളേജുകളിലെയും  സ്ഥാപനങ്ങളിലെയും മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. MBBS/BDS/BHMS/BAMS/BUMS/B.Pharm/BOT/Physio Therapy/Fine Arts/Nursing/B.tech തുടങ്ങിയ കോഴ്‌സുകളാണുള്ളത്. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനായാണ്. അപേക്ഷകരെ സഹായിക്കാനായി മലയാളി കൂട്ടായ്മയുമുണ്ട്. 9868315240, 9605312775, 9555625226. 

അവസാന തീയതി: ജൂണ്‍ 19. www.admissions.du.ac.in

പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണിനോടൊപ്പം CA/LLB

മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്ക് പ്ലസ് വണ്‍ പഠനത്തോടൊപ്പം Chartered Accountants(CA) പഠനത്തിന്റെ പ്രവേശനപരീക്ഷയായ CDT പഠനവും നിയമപഠനത്തിന്റെ പ്രവേശനപരീക്ഷയായ CLAT (Common Law Admissions Test) പഠനവും താമസം, ഭക്ഷണം എന്നിവയോടൊപ്പം സൗജന്യമാണ്. ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 9980473375, [email protected]


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍