വി.കെ അബ്ദുര്‍റഹ്്മാന്‍ മാസ്റ്റര്‍
പി.വി അബ്ദു കൊടിയത്തൂര്‍
കൊടിയത്തൂര്‍ തെയ്യത്തുംകടവ് ഘടകത്തിലെ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു വി.കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ (76). 1970-ല്‍ കൊടിയത്തൂര്‍ കോട്ടമ്മല്‍ ആദ്യമായി രൂപീകരിച്ച മുത്തഫിഖ് ഹല്‍ഖാ നാസിമായിരുന്നു അദ്ദേഹം. ശേഷം തെയ്യത്തുംകടവ് ഘടകം നിലവില്‍വന്നപ്പോഴും അദ്ദേഹം തന്നെയായിരുന്നു സാരഥി. ചേന്ദമംഗല്ലൂര്‍ ഇസ് ലാഹിയാ കോളേജ് പഠന കാലത്താണ് അദ്ദേഹം പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്.
മൂന്ന് വര്‍ഷത്തോളം തെയ്യത്തുംകടവ് അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തജ് വീദ് നിയമപ്രകാരം കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. വയനാട് ജില്ലയിലും കോഴിക്കോട് വിവിധ സ്‌കൂളുകളിലും അറബി അധ്യാപകനായി ജോലി ചെയ്ത് 2003-ലാണ് വിരമിക്കുന്നത്.
ഭാര്യ ജമീല വനിതാ ഹല്‍ഖാ നാസിമത്തായിരുന്നു. അഞ്ച് മക്കളുണ്ട്.
Comments