Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

നിലപാടുകളുടെ ഇമാം

ബഷീർ തൃപ്പനച്ചി

ഡോ. യൂസുഫുൽ ഖറദാവി  മലയാളി വായനക്കാർക്ക് വളരെ സുപരിചിതമായ പേരാണ്. അദ്ദേഹത്തിന്റെ എഴുത്തുകളും ഫത് വകളും കേരളീയ സമൂഹത്തിൽ പലനിലക്ക് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം എഴുതിയ ചില ഗ്രന്ഥങ്ങളുടെ  മലയാള പരിഭാഷകളും ലഭ്യമാണ്. ഡോ. യൂസുഫുൽ ഖറദാവിയുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ച് ശാന്തപുരം അൽ ജാമിഅ അൽ ഇസ്്ലാമിയ റിസർച്ച് സെന്റർ 2023 ഒക്ടോബർ 28, 29 തീയതികളിൽ ശ്രദ്ധേയമായ  അക്കാദമിക് സെമിനാർ സംഘടിപ്പിച്ചിരുന്നു. അതിലവതരിപ്പിച്ച മലയാള പ്രബന്ധങ്ങളുടെ സമാഹാരമാണ് ഡോ. മുനീർ മുഹമ്മദ് റഫീഖ് എഡിറ്റ് ചെയ്ത 'ശൈഖ് യൂസുഫുൽ ഖറദാവി: നിലപാടുകളുടെ ഇമാം' എന്ന ഗ്രന്ഥം. അക്കാദമിക് സ്വഭാവത്തിൽ എഴുതപ്പെട്ട പഠനങ്ങളും ഹൃദ്യമായി വായിച്ചുപോകാവുന്ന ലേഖന സ്വഭാവത്തിലുള്ള പ്രബന്ധങ്ങളും ഉൾപ്പെട്ടതാണ് ഈ പുസ്തകം. അതിനാൽ, ഒരേ സമയം സാധാരണക്കാരെയും അക്കാദമിക് തൽപരരെയും തൃപ്തിപ്പെടുത്തുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് പറയാം.

ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ പ്രസക്തമായ ന്യൂനപക്ഷ കർമശാസ്ത്രം, ഫിഖ്ഹുത്തയ്സീർ, മഖാസ്വിദുശ്ശരീഅ, വസത്വിയ്യ അഥവാ ഇസ്്ലാമിന്റെ മധ്യമ നിലപാട്, ഇജ്തിഹാദ്, സുന്നത്തിന്റെ പ്രാമാണികത തുടങ്ങിയ വിഷയങ്ങളിലെ പഠനങ്ങളാണ് പുസ്തകത്തിന്റെ മുഖ്യ ഉള്ളടക്കം. ശൈഖ് ഖറദാവിയുടെ ബാല്യവും വ്യക്തിജീവിതവും പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും കരുത്തുറ്റ രാഷ്ട്രീയ നിലപാടുകളും ഖറദാവി രചനകളുടെ സവിശേഷതകളും സുന്നത്തിനോടുള്ള സമീപനവും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. 

ഇ.എൻ ഇബ്റാഹീം മൗലവി, വി.എ കബീർ, വി.കെ അലി, കെ.എം അശ്റഫ് നീർക്കുന്നം, ഡോ. യൂസുഫ് ഹുസൈൻ അസ്ഹരി, ഡോ. ഇൽയാസ് മൗലവി, മുഹമ്മദ് ജാബിർ അലി ഹുദവി, അശ്റഫ് കീഴുപറമ്പ്, ഡോ. മുനീർ മുഹമ്മദ് റഫീഖ്, സൈനുൽ ആബിദീൻ ദാരിമി, ഡോ. തൻവീർ, ടി.പി ഹാമിദ്, സലീം കരിങ്ങനാട് തുടങ്ങിയവരുടെ ലേഖനങ്ങളാണ്  പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. അബ്ദുസ്സലാം അഹ്്മദാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്