Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 23

3341

1445 ശഅ്ബാൻ 13

അസി. പ്രഫസർ ഒഴിവുകൾ

റഹീം ​േചന്ദമംഗല്ലൂർ

ഐ.ഐ.എം കോഴിക്കോട് അസോസിയേറ്റ് പ്രഫസർ, അസി.പ്രഫസർ ഗ്രേഡ് I, ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 18 ഒഴിവുകളിലേക്കാണ് നിയമനം. പി.എച്ച്.ഡി/ഫസ്റ്റ് ക്ലാസ്സോടെ അനുബന്ധ വിഷയത്തിൽ തത്തുല്യ ബിരുദമാണ് യോഗ്യത. അപേക്ഷകർക്ക് അധ്യാപനം ഉൾപ്പെടെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇക്കണോമിക്സ്, ഹ്യൂമാനിറ്റീസ് & ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, ഇൻഫർമേഷൻ സിസ്റ്റം, ഫിനാൻസ് അക്കൗണ്ടിംഗ് & കൺട്രോൾ, ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്്സസ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് & ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഇ-മെയിൽ : [email protected]
    info    website: https://www.iimk.ac.in/recruitment
last date: 2024 February 29 (info)


CUSAT പ്രവേശന പരീക്ഷ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2024-25 അധ്യയന വർഷത്തിലെ പ്രവേശന നടപടികൾ  ആരംഭിച്ചു. യു.ജി/പി.ജി പ്രോഗ്രാമുകളിലെ പ്രവേശനം കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) വഴിയായിരിക്കും. അവസാന വർഷ വിദ്യാർഥികൾക്കും പ്രവേശന പരീക്ഷക്ക് അപേക്ഷ നൽകാം. കുസാറ്റിന്റെ വിവിധ ക്യാമ്പസുകളിലെ പ്രോഗ്രാമുകളുടെ പട്ടിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് കോഡുകൾക്ക് വരെ അപേക്ഷിക്കാൻ ഫീസ് 1200 രൂപയാണ്. എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 2024 മെയ് 10,11,12 തീയതികളിലായി കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷ നടക്കും. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഹെൽപ്പ് ലൈൻ: +91-484-2577100/159, 9778783191, 8848912606 ഇമെയിൽ: [email protected].
    info    website: https://admissions.cusat.ac.in/
last date: 2024 February 26 (info)


മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി

ബംഗളൂരുവിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റിയുടെ (NLSIU) രണ്ട് വർഷത്തെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 45% മാർക്കോടെ ഡിഗ്രിയാണ് അടിസ്‌ഥാന യോഗ്യത (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാം). 2024 മാർച്ച് 17-ന് നടക്കുന്ന National Law School Admissions Test - Masters in Public Policy (NLSAT-MPP) പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ അഡ്മിഷൻ. 30% സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കിവെച്ചതാണ്. അപേക്ഷാ ഫീസ് 2500 രൂപ (പിന്നാക്ക വിഭാഗങ്ങൾക്ക് 2000 രൂപ). മൂന്ന് വർഷത്തെ എൽ.എൽ.ബി (ഹോണേഴ്‌സ്), പി.എച്ച്.ഡി ഇൻ ലോ, പി.എച്ച്.ഡി (ഇന്റർ ഡിസിപ്ലിനറി) എന്നീ പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ: [email protected], ഫോൺ: 080 23010000
    info    website: https://www.nls.ac.in/admissions/
last date: 2024 February 24 (info)


ഐ.ഐ.എം.സി - യിൽ മലയാളം ജേർണലിസത്തിൽ പി.ജി ഡിപ്ലോമ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്യൂണിക്കേഷൻ (IIMC) കോട്ടയം ക്യാമ്പസ്സിൽ മലയാളം ജേർണലിസത്തിൽ പി.ജി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്കും, അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. പ്രായപരിധി 25 വയസ്സ്. അപേക്ഷാ ഫോം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകൾ സഹിതം Assistant Registrar, IIMC, Aruna Asaf Ali Marg, JNU Campus, New Delhi-110067 എന്ന വിലാസത്തിലേക്കും, [email protected] എന്ന മെയിലിലേക്കും അയക്കാം. ദൽഹി ക്യാമ്പസിലെ ഉർദു ജേർണലിസം കോഴ്സിലേക്കും ഇപ്പോൾ അപേക്ഷ നൽകാം. വിവരങ്ങൾക്ക് ഫോൺ: 7014551410, 7838055429. ഈ വർഷം ഡീംഡ് യൂനിവേഴ്സിറ്റി പദവി ലഭിച്ച സ്‌ഥാപനമാണ് ഐ.ഐ.എം.സി
    info    website: https://www.iimc.gov.in/
last date: 2024 February 29 (info)


കേരള ജുഡീഷ്യൽ സർവീസ് എക്‌സാം - 2024

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നതിനായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദം നേടിയിരിക്കണം. ജനറൽ, എൻ.സി.എ ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷാ ഫീസ് 1250 രൂപ (എസ്.സി/എസ്.ടി/ തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല). പ്രായപരിധി 35 വയസ്സ്. എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്. സിലബസ് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് ഫോൺ: 0484-2562235.
    info    website: www.hckrecruitment.nic.in
last date: 2024 February 25 (info)

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 04-07
ടി.കെ ഉബൈദ്

ഹദീസ്‌

വിശ്വാസികൾ ദുർബലരാവുകയില്ല
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്