Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

യു.പി.എസ്.സി വിജ്ഞാപനം

റഹീം ചേന്ദമംഗല്ലൂര്‍

യു.പി.എസ്.സി വിജ്ഞാപനം

വിവിധ വകുപ്പുകളിലെ 46-ല്‍ പരം ഒഴിവുകളിലേക്ക് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. സീനിയര്‍ സൈന്റിഫിക്ക് അസിസ്റ്റന്റ്, അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് അഡൈ്വസര്‍, ജൂനിയര്‍ മൈനിംഗ് ജിയോളജിസ്റ്റ്, അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ്, കെമിസ്റ്റ്, സ്‌പെഷ്യല്‍ ഗ്രേഡ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2022 ഡിസംബര്‍ 15 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനത്തിന് www.upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌പേസ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് തിരുവനന്തപുരം (ഐ.ഐ.എസ്.ടി) ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എയ്‌റോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്‌സ്, കെമിസ്ട്രി, എര്‍ത്ത് & സ്‌പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലാണ് അവസരം. പ്രായ പരിധി 35 വയസ്സ്. യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ രീതി സംബന്ധിച്ച വിശദ വിവരങ്ങള്‍ http://admission.iist.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ഡിസംബര്‍ 12.

ഐ.ഐ.ടി മദ്രാസില്‍ ഓണ്‍ലൈനായി
ഡേറ്റ സയന്‍സ് കോഴ്‌സ്  

ഐ.ഐ.ടി മദ്രാസില്‍ ഓണ്‍ലൈനായി ബി.എസ് ഇന്‍ ഡാറ്റ സയന്‍സ് & ആപ്ലിക്കേഷന്‍സ് ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് 2023 ജനുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫൗണ്ടേഷന്‍ ലെവല്‍, ഡിപ്ലോമ ലെവല്‍, ഡിഗ്രി ലെവല്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പഠനം. വിശദ വിവരങ്ങള്‍ https://onlinedegree.iitm.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്ലസ്വണ്‍ ഫൈനല്‍ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷ നല്‍കാം. യോഗ്യത നേടുന്നവര്‍ക്ക് പ്ലസ്ടു പാസായ ശേഷം കോഴ്സിന് ജോയിന്‍ ചെയ്യാവുന്നതാണ്.

ഇഗ്‌നോ ബി.എഡ്, ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്

ഇഗ്നോയുടെ ബി.എഡ്, ബി.എസ്.സി നഴ്സിംഗ് കോഴ്സുകള്‍ക്ക് ഡിസംബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ അവസരം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ജനുവരി 8-നാണ് പ്രവേശന പരീക്ഷ. കോഴ്സ് വിവരങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 1000 രൂപ. http://www.ignou.ac.in/. പി.എച്ച്.ഡി പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

'സ്‌നേഹപൂര്‍വം' ധനസഹായ പദ്ധതി

സാമൂഹിക സുരക്ഷാ മിഷന്‍ അച്ഛനോ, അമ്മയോ, ഇരുവരുമോ മരണപ്പെട്ട നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന 'സ്‌നേഹപൂര്‍വം' ധനസഹായ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓണ്‍ലൈനായിട്ടാണ് അപേക്ഷ നല്‍കേണ്ടത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://kssm.ikm.in/, ടോള്‍ ഫ്രീ നമ്പര്‍: 1800-120-1001

മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ, പിതാവിനെയോ, ഇരുവരെയുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് അപേക്ഷ നല്‍കാന്‍ അര്‍ഹത. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഡിസൈന്‍ പ്രോഗ്രാമുകള്‍

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ക്രാഫ്റ്റ്‌സ് & ഡിസൈന്‍ (ഐ.ഐ.സി.ഡി) ജയ്പൂര്‍ വിവിധ ഡിസൈന്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന നാല് വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡി.എസ്), ഡിസൈന്‍/ആര്‍ക്കിടെക്ച്വര്‍ ബിരുദക്കാര്‍ക്കുള്ള എം.ഡി.എസ് (രണ്ട് വര്‍ഷം), ഡിസൈന്‍ ഇതര വിഷയങ്ങളിലെ ബിരുദധാരികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ എം.വോക് പ്രോഗ്രാമുകളിലേക്ക് 2023 ജനുവരി 21 വരെ അപേക്ഷ നല്‍കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക http://www.iicd.ac.in/.

ജാമിയ മില്ലിയയില്‍ ഗവേഷണം

ദല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ വിവിധ പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 22 വരെ അപേക്ഷ നല്‍കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക https://www.jmi.ac.in/ , www.jmicoe.in . 
 
കുഫോസില്‍ ഒഴിവുകള്‍

കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ് (KUFOS) പയ്യന്നൂരില്‍ തുടങ്ങുന്ന ഫിഷറീസ് കോളേജിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. അക്വാകള്‍ച്ചര്‍, ഫിഷറീസ് റിസോഴ്‌സസ് മാനേജ്‌മെന്റ്, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍, ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കല്‍ എജുക്കേഷന്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. പൂരിപ്പിച്ച അപേക്ഷകള്‍ The registrar, Kerala university of fisheries & ocean studies, Panangad p.o, Ernakulam - 682506 എന്ന അഡ്രസ്സിലേക്ക് ഡിസംബര്‍ 12-നകം എത്തിക്കണം. വിവരങ്ങള്‍ക്ക് http://kufos.ac.in/vacancies/..
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌