കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CUET-2022)
കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പൊതുപ്രവേശന പരീക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം എന്‍.ടി.എ പുറത്തിറക്കി. Common University Entrance Test CUET (UG)-2022 എന്ന പേരിലുള്ള പൊതു പ്രവേശന പരീക്ഷ നാഷ്‌നല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് സംഘടിപ്പിക്കുന്നത്. നേരത്തെ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്ന കേന്ദ്ര സര്‍വകലാശാലകളില്‍ അഡ്മിഷന്‍ നേടാന്‍ ഇനി CUET മറികടക്കണം. മൂന്ന് ഘട്ടമായുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് ഉണ്ടാവുക എന്നാണ് മാര്‍ച്ച് 26-ന് ഇത് സംബന്ധിച്ച് എന്‍.ടി.എ ഇറക്കിയ നോട്ടീസില്‍ പറയുന്നത്. ഏപ്രില്‍ 2 മുതല്‍ 30 വരെ https://cuet.samarth.ac.in/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
സെക്ഷന്‍ ഒന്ന് - എ: 13 ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. മലയാളം, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി തുടങ്ങി ഇന്ത്യന്‍ ഭാഷകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സെക്ഷന്‍ ഒന്ന് - ബി: ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത, വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 19 ഭാഷകള്‍ ഈ സെക്ഷനില്‍ ഉള്‍പ്പെടുന്നു. ഈ സെക്ഷനുകളില്‍ 50 ചോദ്യങ്ങളില്‍ 40 എണ്ണത്തിന് ഉത്തരം എഴുതണം, 45 മിനിറ്റാണ് പരീക്ഷാ സമയം.
സെക്ഷന്‍ രണ്ട്: ബിരുദ പഠനത്തിനുള്ള വിഷയങ്ങളില്‍ അധിഷ്ഠിതമാണ് ഈ സെക്ഷന്‍. നല്‍കിയിട്ടുള്ള 27 വിഷയങ്ങളില്‍ 6 എണ്ണം വരെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാവും. 50 ചോദ്യങ്ങളില്‍ 40 എണ്ണത്തിന് ഉത്തരം എഴുതണം, 45 മിനിറ്റാണ് പരീക്ഷാ സമയം. അപേക്ഷകര്‍ പഠനം ആഗ്രഹിക്കുന്ന, എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ ഉണ്ടെങ്കില്‍ പ്രസ്തുത വിഷയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിഷയം തെരഞ്ഞെടുക്കാവുന്നതാണ്. എന്‍.സി.ഇ.ആര്‍.ടി സിലബസ് അടിസ്ഥാനത്തിലാണ് പരീക്ഷ നടക്കുക.
സെക്ഷന്‍ മൂന്ന് - പൊതു പരീക്ഷ : പൊതു വിജ്ഞാനം, ജനറല്‍ മെന്റല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിംഗ്, ലോജിക്കല്‍ & അനലറ്റിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നാവും ഈ സെക്ഷനില്‍ ചോദ്യങ്ങള്‍ ഉണ്ടാവുക. 75 മള്‍ട്ടിപ്പ്ള്‍ ചോയിസ് രീതിയിലുള്ള ചോദ്യങ്ങളില്‍ 60 എണ്ണത്തിന് ഉത്തരം നല്‍കണം. ഒരു മണിക്കൂറാണ് പരീക്ഷ സമയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. എന്‍.ടി.എ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 011þ40759000 or 011-69227700, ഇ-മെയില്‍: [email protected]
NIMCET 2022
രാജ്യത്തെ ഒന്‍പത് എന്‍.ഐ.ടികളില്‍ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (എം.സി.എ) കോഴ്സ് ഓള്‍ ഇന്ത്യ ക്വാട്ടയിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://www.nimcet.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി 2022 മെയ് 4 വൈകുന്നേരം 5.00 മണി വരെ സമര്‍പ്പിക്കാം. ആകെ 813 സീറ്റുകളിലേക്കാണ് അഡ്മിഷന്‍. 218 സീറ്റുകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ്. ജൂണ്‍ 20-നാണ് പ്രവേശന പരീക്ഷ. യോഗ്യതാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ വിജ്ഞാപനത്തിന് വെബ്‌സൈറ്റ് കാണുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +91-9931897599.
IGRUA യില്‍ പൈലറ്റ് പരിശീലന കോഴ്‌സ്
ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി (IGRUA) നല്‍കുന്ന കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ് ടു വിജയിച്ചിരിക്കണം (സംവരണ വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്). 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. രണ്ട് വര്‍ഷത്തെ പരിശീലന കോഴ്‌സിലേക്ക് 120 പേര്‍ക്കാണ് അഡ്മിഷന്‍. 50 ശതമാനം സീറ്റുകള്‍ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തതാണ്. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, വൈവ/ഇന്റര്‍വ്യൂ, പൈലറ്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. https://igrua.gov.in എന്ന വെബ്‌സൈറ്റിലൂടെ 2022 മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 12-നാണ് പ്രവേശന പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്. ഇമെയില്‍: [email protected], ഫോണ്‍: +91 (11) 24615370, 24655796, മൊബൈല്‍: 8840537568. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് IGRUA.
HSEE-2022
ഐ.ഐ.ടി മദ്രാസ്, ഹ്യുമാനിറ്റീസ് & സോഷ്യല്‍ സയന്‍സസ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (HSEE-2022) പ്രവേശന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാം. എം.എ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് (29 സീറ്റ്), എം.എ ഇംഗ്ലീഷ് സ്റ്റഡീസ് (29 സീറ്റ്) എന്നീ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കാണ് അഡ്മിഷന്‍. 60 ശതമാനം മാര്‍ക്കോടെ 2021-ല്‍ ആദ്യ തവണ പ്ലസ് ടു പാസായവര്‍ക്കും, അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 12-നാണ് പ്രവേശന പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://hsee.iitm.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഇമെയില്‍: [email protected]. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 27 ആണ്.
ജാമിയ മില്ലിയ ഇസ്‌ലാമിയ പി.എച്ച്.ഡി അഡ്മിഷന്‍
ദല്‍ഹി, ജാമിയ മില്ലിയ ഇസ്‌ലാമിയ 2021-22 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി അഡ്മിഷന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 60-ല്‍ പരം ഡിപ്പാര്‍ട്ട്‌മെന്റ്/സെന്ററുകളില്‍ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അവസാന തീയതി ഏപ്രില്‍ 30. വിശദ വിവരങ്ങള്‍ക്ക് http://www.jmicoc.in/.
കുസാറ്റില്‍ എം.ബി.എ, എം.ടെക് പ്രോഗ്രാമുകള്‍
കുസാറ്റ് എം.ടെക്, എം.ബി.എ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം യഥാക്രമം 2022 ഏപ്രില്‍ 21, ഏപ്രില്‍ 25 തീയതികളിലേക്ക് നീട്ടി. കുസാറ്റ് പൊതു പ്രവേശന പരീക്ഷ (CAT) 2022 മെയ് 14-നും, 15-നുമായി നടക്കും. എം.ടെക് അപേക്ഷകരില്‍ പ്രാബല്യത്തിലുള്ള GATE സ്‌കോറുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. വിവരങ്ങള്‍ക്ക് https://admissions.cusat.ac.in/.
Comments