NICMARല്‍ പി.ജി ചെയ്യാം
NICMAR-ല്‍ പി.ജി ചെയ്യാം
നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് & റിസര്‍ച്ച് (NICMAR) പൂനെ, ഹൈദറാബാദ്, ഗോവ, ദല്‍ഹി കാമ്പസുകളിലായി നല്‍കുന്ന പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് പ്രൊജക്റ്റ് മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് ഡെവലപ്പ്‌മെന്റ് & മാനേജ്‌മെന്റ് തുടങ്ങി എട്ട് പി.ജി പ്രോഗ്രാമുകളാണുള്ളത്. https://www.nicmar.ac.in എന്ന വെബ്‌സൈറ്റിലൂടെ ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷ നല്‍കാം. 2022 ജനുവരി മുതലാണ് അഡ്മിഷന്‍ പ്രക്രിയ നടക്കുക. നിക്മര്‍ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (NCAT) അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പേഴ്‌സണല്‍ ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയിലേക്ക് വിളിക്കും. യോഗ്യത, അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.admission.nicmar.ac.in.
ആസ്‌ട്രോഫിസിക്‌സില്‍ പി.എച്ച്.ഡി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐ.ഐ.എ) പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. JRF-NET/CSIR/UGC (ജൂണ്‍ 2019 മുതല്‍) / JEST (2021) പരീക്ഷയില്‍ 97 ശതമാനം സ്‌കോര്‍ / GATE (2020 മുതല്‍) പരീക്ഷയില്‍ 98 ശതമാനം സ്‌കോര്‍ നേടിയിരിക്കണം. പ്രായപരിധി 25 വയസ്സ്. അവസാന തീയതി നവംബര്‍ അഞ്ച്. ഐ.ഐ.എ അധ്യാപക ഒഴിവുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് https://www.iiap.res.in/ എന്ന വെബ്‌സൈറ്റ് കാണുക.
JGEEBILS പരീക്ഷ ഡിസംബറില്‍
ബയോളജിയിലും ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസിലും ഉപരിപഠന ഗവേഷണങ്ങള്‍ നടത്തുന്ന മികച്ച സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷ നല്‍കാം. ഡിസംബറില്‍ നടക്കുന്ന JGEEBILS (ജോയിന്റ് ഗ്രാജ്വറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ബയോളജി & ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ്) എന്ന പരീക്ഷക്ക് നവംബര്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാം. കൊച്ചിയിലും, കോഴിക്കോട്ടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://univ.tifr.res.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് 35000 രൂപ വരെയും എം.എസ്.സി (ബയോളജി) പ്രോഗ്രാമുകള്‍ക്ക് 16000 രൂപയും ഫെലോഷിപ്പ് ലഭിക്കും.
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സിനോപ്‌സിസ് സഹിതം അപേക്ഷ സമര്‍പ്പിക്കാന്‍ നവംബര്‍ 15 വരെ അവസരമുണ്ട്. പ്രതിമാസം 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. 40 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. പി.എച്ച്.ഡി തിസീസ് സമര്‍പ്പിച്ചവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ www.kshec.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 04712301293.
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കും അപേക്ഷ നല്‍കാം. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. യു.ജി/പി.ജി/പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് യഥാക്രമം 5000/6000/7000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ 13000 രൂപ വരെ ലഭിക്കും. കോളേജ് ഹോസ്റ്റലിലും, സ്ഥാപന മേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 11. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രിന്റും അനുബന്ധ രേഖകളും നവംബര്‍ 16-നകം അതത് സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ റിന്യൂവല്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.minoritywelfare.kerala.gov.in/, ഫോണ്‍: 0471 2302090, 0471 2300524.
ആര്‍.സി.ഐ ഡിപ്ലോമ കോഴ്‌സുകള്‍
റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ) 2021-22 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലെവല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. സ്‌പെഷ്യല്‍ എജുക്കേഷന്‍ കോഴ്‌സുകള്‍ക്ക് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടുവാണ് യോഗ്യത. നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം https://www.niepmd.tn.nic.in/ എന്ന വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ലിങ്കില്‍ ലഭ്യമാണ്.
നീതി ആയോഗില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
യു.ജി/പി.ജി/റിസര്‍ച്ച് വിദ്യാര്‍ഥികള്‍ക്ക് നീതി ആയോഗില്‍ ഇന്റേണ്‍ഷിപ്പിന് അവസരം (NITI Internship Scheme). എല്ലാ മാസവും ഒന്നാം തീയതി മുതല്‍ പത്താം തീയതി വരെ അപേക്ഷാ ലിങ്ക് ഓപ്പണ്‍ ആവും. അഗ്രികള്‍ച്ചര്‍, ഡാറ്റ മാനേജ്‌മെന്റ് & അനാലിസിസ്, എക്കണോമിക്‌സ്, ഗവേണന്‍സ്, എജുക്കേഷന്‍, സയന്‍സ് & ടെക്‌നോളജി, സ്‌കില്‍ ഡെവലപ്‌മെന്റ് & എംപ്ലോയ്മെന്റ് തുടങ്ങി 25 മേഖലകളിലാണ് ഇന്റേണ്‍ഷിപ്പ് നല്‍കുന്നത്. വിശദമായ വിജ്ഞാപനം https://www.niti.gov.in/internship എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച സാങ്കേതിക സഹായങ്ങള്‍ക്ക്: [email protected], ഫോണ്‍: (011) 23042111.
Comments