വിവശ മോഹങ്ങള്‍
മുഹമ്മദ് കുട്ടി, ഇരിമ്പിളിയം
മങ്ങുന്ന കാഴ്ചകളില്‍
മാറിമാറി വിതുമ്പി,
കണ്ണടകള്‍.
തെന്നിക്കലമ്പുന്ന
ഊന്നുവടികള്‍,
മറുകരങ്ങള്‍ തേടി.
വിയര്‍ത്തു.
യദൃഛയാ-
പറന്നിറങ്ങിക്കൊഞ്ചുന്ന
വാഗ്കിളികള്‍
പിടിതരും മുമ്പെ
മറവിക്കൂട്ടിലേക്ക്
ഉള്‍വലിഞ്ഞു......
നിനക്കുമെനിക്കുമിടയില്‍
നാം നെയ്‌തെടുത്ത
ഒരൊറ്റ മെയ്യിന്‍
ഹൃദയോത്സവങ്ങള്‍-
ഒറ്റപ്പെടലുകളുടെ
ഓര്‍മത്തുള്ളികളായി
വീണുടഞ്ഞു......!
അപ്പോഴുമീ-
ശിരസ്സിത്തിരിനേരം
മണ്ണില്‍ പെയ്യിച്ച് *
വിണ്ണില്‍ -
പൂത്തുലയാനായെങ്കിലെന്ന
മോഹവും
വിവശം കണ്ണു തുടച്ചു.
* സുജൂദാണ് ഉദ്ദേശൃം
Comments