ബി.വോക് ഇന്‍ ജേര്‍ണലിസം & മാസ്സ് കമ്യൂണിക്കേഷന്‍
പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ മാഹി കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ജേര്‍ണലിസം & മാസ്സ് കമ്യൂണിക്കേഷന്‍, ഫാഷന്‍ ടെക്‌നോളജി ബിവോക്ക് കോഴ്‌സുകള്‍ക്കും, ടൂറിസം & സര്‍വീസ് ഇന്റസ്ട്രി, റേഡിയോഗ്രാഫിക് & ഇമേജിംഗ് ടെക്‌നോളജി എന്നീ ഡിപ്ലോമാ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. http://www.pondiuni.edu.in/ എന്ന വെബ്‌സൈറ്റിലും, മാഹി കേന്ദ്രത്തില്‍നിന്ന് നേരിട്ടും അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 100 രൂപ ഡി.ഡി സഹിതം Pondicherry University Community College, Mahe Centre, Cemetery Road, Mahe, Pondicherry UT - 673310 എന്ന അഡ്രസ്സിലേക്ക് അയക്കണം. വിവരങ്ങള്‍ക്ക്: https://pumcc-mahe.webnode.com/, ഫോണ്‍: 0490 233 2622, 9207982622
NIPHM ഓണ്‍ലൈന്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍
നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാന്റ് ഹെല്‍ത്ത് മാനേജ്‌മെന്റ് (NIPHM) വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നല്‍കുന്നു. https://niphm.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ട്രെയിനിംഗ് ഷെഡ്യൂള്‍ അടങ്ങിയ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പാലക്കാട് ഐ.ഐ.ടിയില്‍ എം.എസ്, പി.എച്ച്.ഡി
ഐ.ഐ.ടി പാലക്കാട് കാമ്പസ്സില്‍ എം.എസ്, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 സെപ്റ്റംബര്‍ 30 വരെ https://iitpkd.ac.in/ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഒക്‌ടോബര്‍ 16 ന് ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 500 വാക്കില്‍ Statement of Purpose (SOP) ഒക്‌ടോബര്‍ 23-നകം സമര്‍പ്പിക്കണം. ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ തുടങ്ങി വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
കെ.വി.പി.വൈ സ്‌കോളര്‍ഷിപ്പ്
ഗവേഷണതല്‍പരരായ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേന്ദ്ര ശാസ്ത്ര-സാങ്കേതികശാസ്ത്ര വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന 'കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനാ' (aggregate) സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കണക്ക്, സയന്‍സ് വിഷയങ്ങളില്‍ 75 ശതമാനം (KVPY) മാര്‍ക്ക് നേടി നിലവില്‍ +1 , +2 പഠിക്കുന്ന സയന്‍സ് വിദ്യാര്‍ഥികള്‍ക്കും, പ്ലസ്ടുവിന് 60 ശതമാനം മാര്‍ക്ക് നേടി നിലവില്‍ ശാസ്ത്രവിഷയങ്ങളില്‍ ഒന്നാം വര്‍ഷ ഡിഗ്രി, ഇന്റഗ്രേറ്റഡ് എം.എസ്.സി/ എം.എസ് കോഴ്‌സുകളിലൊന്നില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. http://kvpy.iisc.ernet.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2021 ജനുവരി 31-ന് നടക്കുന്ന ഓണ്‍ലൈന്‍ ആപ്റ്റിറ്റിയുഡ് ടെസ്റ്റിന് കേരളത്തിലെ 13 ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 5. അപേക്ഷാ ഫീസ് 1250 രൂപ. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 080-22932975/76/3537, 080 23601008
ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. രണ്ടു മാസത്തെ തൊഴില്‍ പരിശീലനവും കൂടി ചേര്‍ന്നതാണ് കോഴ്സ് കാലയളവ്. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. കോഴ്‌സ് ഫീസ് 650 രൂപ മാത്രം. പ്രോസ്‌പെക്ടസും, അപേക്ഷാ ഫോമും www.statelibrary.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം സ്റ്റേറ്റ് ലൈബ്രേറിയന്‍, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, പാളയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ 8 അഞ്ച് മണിക്കു മുമ്പായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: ഫോണ്‍: 0471-2322895 (40), 04712330321, 9447781895.
ഡിസൈന്‍ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ
ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്) പ്രോഗ്രാമിലേക്കുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (UCEED), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡെസ്) പ്രോഗ്രാമിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് എക്‌സാം ഫോര്‍ ഡിസൈന്‍ (CEED) എന്നീ പരീക്ഷകള്‍ക്ക് ഒക്‌ടോബര്‍ 10 വരെ അപേക്ഷിക്കാന്‍ അവസരം. രാജ്യത്തെ പ്രമുഖ ഐ.ഐ.ടി സ്ഥാപനങ്ങളിലെ ഡിസൈന്‍ കോഴ്സുകളിലേക്ക് ഈ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് യു സീഡ് പരീക്ഷക്കും, ഡിഗ്രി/ഡിപ്ലോമ/പി.ജി യോഗ്യതയുള്ളവര്‍ക്ക് സീഡ് എക്സാമിനും അപേക്ഷ നല്‍കാം. രണ്ടു പരീക്ഷക്കും 2021-ല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് http://www.ceed.iitb.ac.in/2021/, http://www.uceed.iitb.ac.in/2021/ എന്നീ വെബ്‌സൈറ്റുകള്‍ കാണുക. ജനുവരി 17-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്.
എക്‌സിക്യൂട്ടീവ് എം.ബി.എ
ഐ.ഐ.ടി മദ്രാസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന എക്‌സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും മൂന്നു വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സുമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. അവസാന തീയതി ഒക്‌ടോബര്‍ 18. വിവരങ്ങള്‍ക്ക് https://doms.iitm.ac.in/emba.
Comments