Prabodhanm Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

നിയമപഠനം

റഹീം ചേന്ദമംഗല്ലൂര്‍

അനവധി സാധ്യതകളിലേക്കാണ് നിയമപഠനം വഴിതുറക്കുന്നത്. കോടതിമുറികളില്‍ മാത്രമല്ല ധനകാര്യ സ്ഥാപനങ്ങള്‍, ഐ.ടി മേഖല, മീഡിയ രംഗം, സായുധസേന, ലീഗല്‍ അഡൈ്വസര്‍, നിയമ വകുപ്പ് ഉദ്യോഗങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം നിയമജ്ഞര്‍ക്ക് അവസരങ്ങളുണ്ട്. മിക്ക സ്ഥാപനങ്ങളിലും പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമപഠനത്തിന് അഡ്മിഷന്‍ സാധ്യമാവുക.


Common Law Admission Test (CLAT)

രാജ്യത്തെ പ്രമുഖ നിയമപഠന സ്ഥാപനങ്ങളായ 21 നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റികളിലേക്ക് എല്‍.എല്‍.ബി, എല്‍.എല്‍.എം കോഴ്‌സുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയാണ് CLAT. എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് പരീക്ഷ നടക്കുക. LLB ക്ക് 45% മാര്‍ക്കോടെ +2 വും, LLM ന് 55% മാര്‍ക്കോടെ എല്‍.എല്‍.ബിയുമാണ് (ജനറല്‍, ഒ.ബി.സി) CLAT-ന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. 2019-20 അധ്യയന വര്‍ഷത്തെ CLAT എക്‌സാമിന് അപേക്ഷിക്കാനുള്ള സമയമാണിപ്പോള്‍. മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. https://clatconsortiumofnlu.ac.in/ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെയ് 12-നാണ് പരീക്ഷ. 4000 രൂപയാണ് ആപ്ലിക്കേഷന്‍ ഫീസ് (ജനറല്‍, ഒ.ബി.സി). അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. നാഷ്‌നല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി (NLSIU) ബംഗളൂരു, നാഷ്‌നല്‍ ലോ യൂനിവേഴ്സിറ്റി (NLU) ജോധ്പൂര്‍, വെസ്റ്റ് ബംഗാള്‍ നാഷ്‌നല്‍ യൂനിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സ് (WBNUJS), നാഷ്‌നല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് യൂനിവേഴ്സിറ്റി (NALSAR) ഹൈദരാബാദ് തുടങ്ങിയവയാണ് മുന്‍നിര സ്ഥാപനങ്ങള്‍. കൊച്ചിയിലെ NUALS ഉള്‍പ്പെടെ 21 യൂനിവേഴ്സിറ്റികളെയും കുറിച്ചുള്ള വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്: Mail: [email protected], Mob: +91 97415 21069, 94825 67257 (Bengaluru), +91 84807 18979 (Odisha). 


 

ALL INDIA LAW ENTRANCE TEST (AILET)

ദല്‍ഹി നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റി നല്‍കുന്ന ബി.എ - എല്‍.എല്‍.ബി, എല്‍.എല്‍.എം, പി.എച്ച്.ഡി പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ AILET ന് ഏപ്രില്‍ 8 വരെ അപേക്ഷിക്കാം. യോഗ്യത യഥാക്രമം 50% മാര്‍ക്കോടെ +2, 55% മാര്‍ക്കോടെ എല്‍.എല്‍.ബി അല്ലെങ്കില്‍ തത്തുല്യ നിയമ ബിരുദം, 55% മാര്‍ക്കോടെ എല്‍.എല്‍.എം അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിങ്ങനെയാണ്. മെയ് 5-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചി ഉള്‍പ്പെടെ 20  കേന്ദ്രങ്ങളുണ്ട്. ആപ്ലിക്കേഷന്‍ ഫീസ് 3050 രൂപ. വിശദ വിവരങ്ങള്‍ക്ക്: http://www.nludelhi.ac.in.



Symbiosis Law Admission Test (SLAT)

രാജ്യത്തെ മുന്‍നിര ലോ സ്‌കൂളുകളില്‍ ഒന്നാണ് സിംബയോസിസ് ലോ സ്‌കൂള്‍ (SLS). പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. SLS എന്‍ട്രന്‍സ് ടെസ്റ്റായ സിംബയോസിസ് ലോ അഡ്മിഷന്‍ ടെസ്റ്റ് (SLAT)-ന് ഇപ്പോള്‍ അപേക്ഷിക്കാം. അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ്  ബി.എ/ ബി.ബി.എ - എല്‍.എല്‍.ബി (ഹോണേഴ്സ്), മൂന്ന് വര്‍ഷ എല്‍.എല്‍.ബി, ഒരു വര്‍ഷത്തെ എല്‍.എല്‍.എം, ഡിപ്ലോമ & സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ് സിംബയോസിസ് നല്‍കുന്നത്. പൂനെക്ക് പുറമെ നോയിഡ (www.symlaw.edu.in), ഹൈദരാബാദ് (www.slsh.edu.in)എന്നിവിടങ്ങളിലും സിംബയോസിസ് ലോ സ്‌കൂളുകളുണ്ട്. SLAT ന് അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 15. വിശദ വിവരങ്ങള്‍ക്ക്: https://www.set-test.org/. ഹെല്‍പ്പ്‌ലൈന്‍: 18002701833 ക 02039116226/7. ങീയ: +91 83800 20926 , 8380020928, Mail : [email protected] 

 

 

Law School Admission Test (LSAT)

ഇന്ത്യയിലെ എഴുപതില്‍പരം പ്രൈവറ്റ് കോളേജുകളില്‍ നിയമപഠനത്തിന് LSAT യോഗ്യത ഉപകരിക്കും. Law School Admission Council (LSAC)-ലാണ് ഈ എക്‌സാം നടത്തുന്നത്. 2019 മെയ് 15 വരെയാണ്  ഈ വര്‍ഷത്തെ LSAT- അപേക്ഷിക്കാനുള്ള അവസരം. വിശദ വിവരങ്ങള്‍ക്ക്: https://www.lsac.org/lsat.


 

ഐ.ഐ.ടിയില്‍ നിയമം പഠിക്കാം

ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ മൂന്ന് വര്‍ഷ ഫുള്‍ ടൈം റെസിഡന്‍ഷ്യല്‍ എല്‍.എല്‍.ബി (ഓണേഴ്സ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിംഗ് /ടെക്‌നോളജി/ മെഡിസിനില്‍ ഫസ്റ്റ് ക്ലാസ്സ് ഡിഗ്രി, സയന്‍സ്/ ഫാര്‍മസിയില്‍ ഫസ്റ്റ് ക്ലാസ്സ് പി.ജി, ഫസ്റ്റ് ക്ലാസ്സ് എം.ബി.എ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. Intellectual Property Rights ആണ് സ്‌പെഷ്യലൈസേഷന്‍. http://www.iitkgp.ac.in/law എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15. പ്രവേശന പരീക്ഷ ഏപ്രില്‍ 20-ന് നടക്കും. അഡ്മിഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക്: Mail: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക്: Dean, Rajiv Gandhi School of Intellectual Property Law, Indian Institute of Technology, Kharagpur 721302. Phone: +91 - 3222 - 282237



LLM in Law & Development

അസിം പ്രേംജി യൂനിവേഴ്സിറ്റി നല്‍കുന്ന LLM in Law & Development അഡ്മിഷന്‍ ഏപ്രില്‍ മാസം നടക്കും. CLAT or LSAT (Law School Admission Test) എന്നീ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കാണ് അപേക്ഷിക്കാനുള്ള അവസരം. വിവരങ്ങള്‍ക്ക്: https://azimpremjiuniversity.edu.in/SitePages/index.aspx


 

 

തുര്‍ക്കിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

തുര്‍ക്കിയില്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ യു.ജി, പി.ജി, പി.എച്ച്.ഡി പഠനങ്ങള്‍ക്കവസരം. തുര്‍ക്കി സ്‌കോളര്‍ഷിപ്പ്-2019-ലേക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ട ഒന്നാണ് ആപ്ലിക്കേഷന്‍ സമര്‍പ്പണം. www.turkiyeburslari.gov.tr എന്ന ലിങ്കിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. യോഗ്യത, പ്രായം മറ്റു വിശദ വിവരങ്ങള്‍ക്ക്: https://www.turkiyeburslari.gov.tr/en/announcement/turkiye-scholarships-2019-applications.   പ്രധാന സ്‌കോളര്‍ഷിപ്പുകള്‍: Ali Kuscu Science & Technology Scholarship, Ibni Haldun Social Sciences Scholarship.  ഈ വര്‍ഷം Islamic Science History പഠനങ്ങള്‍ക്ക് പ്രത്യേകമായി ‘fuat sezgin science history research scholarship programe'  നല്‍കുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍