Prabodhanm Weekly

Pages

Search

2012 ജൂലൈ 21

ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ പ്രീണനമോ അവഗണനയോ ?

വജാഹത്ത് ഹബീബുല്ല

ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ക്ക് അസ്ഥിവാരമിട്ട സാമ്രാജ്യത്വത്തിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ കഴിച്ചുകൂട്ടിയതിനുശേഷം രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ അഭൂതപൂര്‍വമായ ഒരു പരീക്ഷണമാണ് ഇന്ത്യ ആവിഷ്കരിച്ചിരിക്കുന്നത്. ഗോത്രപരവും ഭാഷാപരവും മതപരവുമായ ശക്തികളെ അടിസ്ഥാനമാക്കിയുള്ള അതിര്‍വരമ്പുകളാല്‍ പടുത്തുയര്‍ത്തപ്പെട്ട പാശ്ചാത്യ ദേശീയ കാഴ്ചപ്പാടുകളില്‍ നിന്ന് തീര്‍ത്തും വ്യതിചലിച്ചുകൊണ്ടുള്ള ഒന്നായതിനാലാണത് അഭൂതപൂര്‍വമായിത്തീരുന്നത്. ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുമ്പോള്‍ ഫെഡറല്‍ സംവിധാനത്തോടൂ കൂടിയ ഒരു കേന്ദ്ര ഭരണകൂടത്തെ അത് വിഭാവനം ചെയ്യുന്നു. രക്തരൂഷിത വിഭജനത്തോടെയാണ് അതാവിര്‍ഭവിച്ചതെങ്കിലും ആധുനിക ജനാധിപത്യരീതിയെ ഒറ്റക്കെട്ടായി മുറുകെ പിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.ജാതി മത സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ ചരിത്രപരമായ നാനാത്വത്തിന് ഒരു മിനിമം രാഷ്ട്രീയ സ്വയം ഭരണം അനുവദിച്ചുകൊണ്ട് അവയെ ഒന്നായി നെയ്തെടുത്ത് ഒറ്റക്കെട്ടായി മുന്നേറാനുള്ള മാര്‍ഗങ്ങള്‍ അത് ആരാഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇതെങ്ങനെയാണ് ബാധിക്കുന്നത് എന്നു നോക്കാം.
1933-ലെ ഒരു കേന്ദ്ര ഗവ. വിജ്ഞാപന പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്, പാഴ്സി എന്നിവരടങ്ങുന്ന മതന്യൂനപക്ഷങ്ങള്‍ മൊത്തം ജനസംഖ്യയുടെ 18 ശതമാനമാകുന്നു. ഇതില്‍ 13 ശതമാനവും മുസ്ലിംകളാണെന്നും ബാക്കി എല്ലാവരും കൂടി 5 ശതമാനം മാത്രമാണെന്നും പ്രസ്തുത വിജ്ഞാപനം വിശദീകരിക്കുന്നു. 2005-ലെ ബില്‍ പാട്ടീല്‍ കേസിന്റെ വിധിന്യായത്തില്‍ ഈ വസ്തുത ഇന്ത്യന്‍ സുപ്രീം കോടതിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മതന്യൂനപക്ഷങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഇന്ത്യയുടെ അസ്തിത്വം എന്നിരിക്കെത്തന്നെ ഇവര്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്നു; വിശിഷ്യാ ഭരണഘടനയുടെ 29, 30 ഖണ്ഡികകള്‍ വിഭാവനം ചെയ്യുന്ന സാസ്കാരികവും മതപരവുമായ അസ്തിത്വങ്ങള്‍ കാത്തുസൂക്ഷിക്കാനുളള അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും അനുഭവിക്കുന്നതിലും. അതിനാല്‍ തന്നെ ഈ മതന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു എന്ന് സുപ്രീംകോടതി നിരീക്ഷിക്കുന്നു.
ഇന്ത്യന്‍ ആസൂത്രണ കമീഷ (ജഹമിിശിഴ ഇീാാശശീിൈ)ന്റെ 2011-ലെ ഇന്ത്യയുടെ മാനവ വിഭവ വികസന റിപ്പോര്‍ട്ട് (കിറശമ’ഔാമി ഉല്ലഹീുാലി ഞലുീൃ 2011) പട്ടികജാതി പട്ടികവര്‍ഗങ്ങളെയും മുസ്ലിംകളെയും പുറംതള്ളപ്പെട്ടവരായി അഥവാ പാര്‍ശ്വവത്കരിക്കപ്പെട്ടവരായി എണ്ണിപ്പറയുന്നു. വരുമാനം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, വനം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥ പ്രസ്തുത റിപ്പോര്‍ട്ട് പ്രത്യേകം എടുത്തുദ്ധരിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റു സ്രോതസ്സുകളുമായി ഉള്‍ച്ചേര്‍ന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അവര്‍ക്ക് സാധിക്കുന്നതാണ്.
മുസ്ലിം വിഭാഗത്തെ സംബന്ധിച്ചേടത്തോളം ചില രംഗങ്ങളില്‍ പുരോഗതിയുണ്ടായതായി പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും വളരെ നേരിയ പുരോഗതി മാത്രമേ ദൃശ്യമാകുന്നുള്ളൂ. എന്നുമാത്രമല്ല, വളര്‍ച്ചാനിരക്ക് പട്ടികജാതി പട്ടികവര്‍ഗത്തെക്കാള്‍ താഴെയാണ് എന്നതാണ് വസ്തുത. 2006-ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥിതിഗതികളില്‍ നേരിയ ഉണര്‍വ് ദൃശ്യമാകുന്നുണ്ട്. 2011-ലെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം 2007-'08 കാലഘട്ടങ്ങളില്‍ നഗരവാസികളായ മുസ്ലിംകളില്‍ 23.7 ശതമാനവും ഗ്രാമവാസികളായ മുസ്ലിംകളില്‍ 13.3 ശതമാനവും ദാരിദ്യ്രരേഖക്ക് താഴെയുള്ളവരാകുന്നു. ഷെഡ്യൂള്‍ഡ് കാസ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് എന്നിവരെക്കാളും മറ്റു പിന്നാക്ക സമുദായങ്ങളെക്കാളും വളരെ ഉയര്‍ന്ന നിരക്കാണിത്. 1993-'94 മുതല്‍ 2007-'08 വരെയുള്ള കാലയളവില്‍ ഷെഡ്യൂള്‍ഡ് കാസ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് എന്നിവരുടെ ദാരിദ്യ്രനിരക്ക് യഥാക്രമം 28.5, 19.5 എന്ന തോതില്‍ കുറഞ്ഞുവന്നപ്പോള്‍ മുസ്ലിം വിഭാഗത്തിലെ ദാരിദ്യ്രനിരക്ക് 1.7 മാത്രമാണ് കുറഞ്ഞത്. ദാരിദ്യ്ര നിര്‍മാര്‍ജനം എന്നതും മറ്റു സമുദായങ്ങളെ അപേക്ഷിച്ച് വളരെ പതുക്കെ മാത്രമേ മുസ്ലിം സമുദായത്തില്‍ നടക്കുന്നുള്ളൂ എന്നര്‍ഥം. 2004 2005 മുതല്‍ 2007 2008 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ പുരോഗതിയിലും ഈ അന്തരം ദൃശ്യമാണ്. നഗര പ്രദേശങ്ങളിലെ സാക്ഷരത 1999-2000 മുതല്‍ 2007-'08 വരെയുള്ള കാലഘട്ടങ്ങളില്‍ പൊതുവില്‍ 69.8 ശതമാനം മുതല്‍ 75.01 ശതമാനം വരെയും ഗ്രാമപ്രദേശങ്ങളില്‍ 52.1 ശതമാനം മുതല്‍ 63.5 ശതമാനം വരെയും ഉയര്‍ന്നതായി കാണുന്നു. എന്നാല്‍, മുസ്ലിം വിദ്യാഭ്യാസ പുരോഗതിയുടെ നിരക്ക് മറ്റു സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴെയാണ്. സാക്ഷരതാനിരക്ക് ഷെഡ്യൂള്‍ഡ് കാസ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് എന്നിവയില്‍ 8.7 ശതമാനം, 8 ശതമാനം എന്നീ ക്രമത്തില്‍ വര്‍ധിച്ചപ്പോള്‍ മുസ്ലിം വിഭാഗത്തില്‍ വെറും 5.3 ശതമാനം മാത്രമാണ് വര്‍ധനവുണ്ടായത്. മരണ നിരക്കിലും ഇതു തന്നെയാണ് അവസ്ഥ. ഷെഡ്യൂള്‍ഡ് കാസ്റിലും ഷെഡ്യൂള്‍ ട്രൈബിലും മരണ നിരക്ക് 1998-'99, 2005-'06 കാലയളവില്‍ 31.2, 30.9 എന്നീ നിരക്കില്‍ കുറവുണ്ടായപ്പോള്‍ മുസ്ലിം മരണ നിരക്കില്‍ 12.7 മാത്രമാണ് കുറവുണ്ടായത്.
ദാരിദ്യ്രം, നിരക്ഷരത, ശിശുമരണ നിരക്ക് എന്നിവയില്‍ മുസ്ലിം വിഭാഗവും മറ്റു സാമൂഹിക മത ഗ്രൂപ്പുകളും തമ്മില്‍ നിലനില്‍ക്കുന്ന ഈ അന്തരം സച്ചാര്‍ കമ്മിറ്റി ശക്തമായി ആവര്‍ത്തിച്ചു പറയുന്നുണ്ട്. സാമൂഹിക സാമ്പത്തിക മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിം കള്‍ക്ക് സാധിച്ചിട്ടില്ല എന്ന് സച്ചാര്‍ സമര്‍ഥിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുവില്‍ പഠിക്കുന്നതിനപ്പുറം മുസ്ലിം വിഭാഗത്തിന് പ്രത്യേക പരിഗണന കൊടുത്തുകൊണ്ടുളള പ്രഥമ റിപ്പോര്‍ട്ടാകുന്നു സച്ചാര്‍ കമ്മിറ്റിയുടേത്. വിഭജനത്തിന്റെ അനന്തര ഫലമെന്ന നിരര്‍ഥകവാദത്തെ നിരാകരിച്ചുകൊണ്ട് മുസ്ലിം വിഭാഗത്തെ പൊതുസമൂഹത്തിന്റെ ഭാഗമാക്കി ഉയര്‍ത്താനായി സ്വാതന്ത്യ്രലബ്ധി മുതല്‍ ഇന്ത്യയില്‍ നടപ്പാക്കിയ പരിപാടികളുടെയും നയങ്ങളുടെയും പരാജയത്തെ ഈ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു. യുക്തിഭദ്രമായി കരുതലോടെ തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ അതിക്രൂരമായി അപഹരിക്കപ്പെട്ട വസ്തുത കാര്യകാരണ സഹിതം സമര്‍ഥിക്കുന്നുണ്ട്. കലാപങ്ങള്‍, സ്വത്വപ്രതിസന്ധി, അരക്ഷിതാവസ്ഥ, പൊതുമേഖലകളിലെ വിവേചനം, അതിലുപരി രക്തരൂഷിത വിഭജനത്തിന്റെ തിക്തഫലമായി ഇതര മതവിഭാഗങ്ങള്‍ സംശയദൃഷ്ടിയോടെ രാജ്യദ്രോഹി എന്ന നിലയില്‍ വീക്ഷിക്കപ്പെടുന്ന അതിദയനീയാവസ്ഥ എന്നിവയാല്‍ മാറ്റിനിറുത്തപ്പെട്ട അവസ്ഥയില്‍ ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ മുസ്ലിംകളുടെ ദൈന്യതയും ഈ റിപ്പോര്‍ട്ട് അനാവരണം ചെയ്യുന്നുണ്ട്.

എന്തൊക്കെയാണ് സച്ചാര്‍
കമീഷന്റെ കണ്ടെത്തലുകള്‍?
ന്മ 31 ശതമാനം മുസ്ലിംകളും ദാരിദ്യ്രരേഖക്ക് താഴെയെന്ന നിലയില്‍ ദാരിദ്യ്രത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
ന്മ ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ് മുസ്ലിം വിഭാഗത്തിന്റെ സാക്ഷരതാ നിരക്ക് എന്നുമാത്രമല്ല, നിരക്ഷരതാ നിര്‍മ്മാര്‍ജനവും വളരെ കുറവാണ്. 2001-ലെ കണക്ക് പ്രകാരം മുസ്ലിം ജനസംഖ്യയില്‍ 6 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 25 ശതമാനവും ഒന്നുകില്‍ ഇടക്കുവെച്ച് പഠനം നിര്‍ത്തുന്നു, അല്ലെങ്കില്‍ വിദ്യാലയത്തില്‍ ചേരുന്നു പോലുമില്ല.
ന്മ 66 ശതമാനം മുസ്ലിം ജനസംഖ്യയുള്ള ജമ്മു കശ്മീരിലടക്കം ഒരൊറ്റ സംസ്ഥാനത്തും മുസ്ലിം ജീവനക്കാരുടെ എണ്ണം ജനസംഖ്യാ നിരക്കിനാനുപാതികമായി വരുന്നില്ല.
ന്മ മൊത്തം ജനസംഖ്യയില്‍ 25 ശതമാനത്തിലധികം വരുന്ന മുസ്ലിം വിഭാഗത്തിന്റെ സ്ഥിരമായ പിന്തുണയോടെ ഇടതുപക്ഷം ഭരണം കൈയാളിയിരുന്ന പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജോലിയുള്ള മുസ്ലിംകള്‍ 4 ശതമാനത്തില്‍ താഴെ മാത്രമാണ്.
ന്മ സര്‍ക്കാര്‍ ജോലികളില്‍ മാത്രമല്ല, മറ്റു സ്വകാര്യ മേഖലകളിലെ ഭേദപ്പെട്ട തൊഴിലുകളിലും മുസ്ലിം പ്രാതിനിധ്യം മറ്റു പിന്നാക്ക വിഭാഗവുമായി തുലനം ചെയ്യുമ്പോള്‍ വളരെ കുറവാണ്.
ന്മ പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷാ വകുപ്പുകളില്‍ മൊത്തമായി എടുത്താല്‍ പോലും 4 ശതമാനം എന്ന നിരക്കിലാണുള്ളത്. സിവില്‍ സര്‍വീസ്, സ്റേറ്റ് പബ്ളിക് സര്‍വീസ് കമീഷന്‍, റെയില്‍വേ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലും ഇന്ത്യന്‍ മുസ്ലിംകളുടെ പ്രാതിനിധ്യം വളരെ നിരാശാജനകമാണ്.
നാനാത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവേചനം അവസാനിപ്പിച്ച് അവകാശം നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നീതിയും സമത്വവും അവസര സമത്വവും ഉറപ്പുവരുത്താന്‍ ധാരാളം നിര്‍ദേശങ്ങള്‍ സച്ചാര്‍ കമീഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്. താഴെ പറയുന്ന വാചകത്തോടെയാണ് സച്ചാര്‍ തന്റെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ ഏറ്റവും പരമപ്രധാനമായ പ്രശ്നം സാമൂഹികവും മതപരവുമായ വിഭാഗങ്ങളുമായി ബന്ധപ്പെട്ട അസമത്വവും വിവേചനവുമാകുന്നു. ഈ പ്രശ്നങ്ങളെ ഏതെങ്കിലും വിധത്തില്‍ നിര്‍മാണാത്മകമായി കൈകാര്യം ചെയ്യാനും വളരെ പ്രയോജനപ്രദവും യാഥാര്‍ഥ്യബോധത്തോടു കൂടിയുള്ളതുമായ ചര്‍ച്ച നടത്താനും സാധിച്ചാല്‍ അതായിരിക്കും ഈ കമ്മിറ്റിയുടെ അധ്വാനത്തിന് ലഭിക്കുന്ന ഏറ്റവും മൂല്യവത്തായ പ്രതിഫലം.”
സച്ചാര്‍ കമീഷനെ തുടര്‍ന്നു 2007-ല്‍ പ്രസിദ്ധീകരിച്ച ജസ്റിസ് രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടും മൊത്തം ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥിതിഗതികള്‍ പഠനവിധേയമാക്കുകയും സാമൂഹിക സാമ്പത്തിക മേഖലകളില്‍ മുസ്ലിം വിഭാഗത്തിന്റെ ഈ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുകയും, ഇതുമായി ബന്ധപ്പെട്ട് സച്ചാര്‍ കമീഷന്റെ കണ്ടെത്തലുകളെയും നിര്‍ദേശങ്ങളെയും ശരിവെക്കുകയും ചെയ്യുന്നു. ഈ സ്ഥിതിവിവര കണക്കുകള്‍ താഴെ പറയുന്ന വസ്തുതകള്‍ അനാവരണം ചെയ്യുന്നു.
1. വികസന പ്രക്രിയയില്‍ മുസ്ലിം വിഭാഗത്തിന് അര്‍ഹിക്കുന്ന പ്രാതിനിധ്യം അഥവാ തുല്യാവസരം (ഋൂൌമഹ ജമൃശേരശുമശീിേ) നിഷേധിക്കപ്പെടുന്നു.
2. സാധാരണയുളള കലാപങ്ങള്‍ക്കോ, വര്‍ഗീയ ലഹളകള്‍ പോലുളള ആസൂത്രിത ആക്രമണങ്ങള്‍ക്കോ വിധേയമാകുക, അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ശരിയും തുല്യവുമായ നീതി ലഭിക്കുന്നില്ല എന്നു മാത്രമല്ല നീതിയിലേക്കെത്തിപ്പെടാനുളള അവസരം പോലും നിഷേധിക്കപ്പെടുന്നു.
മുസ്ലിംകള്‍ക്ക് മാത്രമല്ല 1992-ലെ നാഷ്നല്‍ കമീഷന്‍ ഓഫ് മൈനോറിറ്റീസ് ആക്ട് പ്രകാരം ന്യൂനപക്ഷ വിഭാഗമായി തരംതിരിച്ചിട്ടുള്ള മുസ്ലിംകളടക്കമുള്ള ഓരോ വിഭാഗത്തിനും വ്യത്യസ്തങ്ങളാണെങ്കിലും അവരുടേതായ പ്രശ്നങ്ങളുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍:
ന്മ 80 ശതമാനത്തോളം മതം മാറിയ ഷെഡ്യൂള്‍ഡ് കാസ്റ് ഉള്‍ക്കൊള്ളുന്ന ക്രിസ്ത്യന്‍ സമുദായത്തിന് ഭരണഘടനാ പ്രകാരം ഷെഡ്യൂള്‍ഡ് കാസ്റ്റിനുളള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.
ന്മ 1984-ലെ ലഹളയെ തുടര്‍ന്ന് ഭവനരഹിതരായ ധാരാളം സിക്ക് കുടുംബങ്ങളുടെ പുനരധിവാസ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.
ന്മ ബോധഗയ അടക്കമുള്ള ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ഭീഷണിയാണ് ബുദ്ധന്മാരുടെ പ്രശ്നമെങ്കില്‍ ജനസംഖ്യയുടെ വന്‍നഷ്ടമാണ് പാര്‍സികള്‍ നേരിടുന്ന പ്രശ്നങ്ങള്‍.
ഈ പശ്ചാത്തലത്തില്‍ വളരെ ശക്തമായ നയരൂപീകരണത്തിലൂടെയും നിയമ നിര്‍മ്മാണത്തിലൂടെയും ഈ വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി തീരുന്നു. ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലക്ക് സ്വന്തം ആവശ്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കുവാനും ഭരണഘടനാപരമായ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനും ഇന്ത്യന്‍ മുസ്ലിംകള്‍ ജനാധിപത്യ സംവിധാനം എങ്ങനെ എത്രത്തോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതും പ്രാധാന്യപൂര്‍വം വിശകലനം ചെയ്യപ്പെടേണ്ടതാണ്. രാഷ്ട്രീയബോധത്തിന്റെ പക്വതയാര്‍ന്ന ചില പ്രകടനങ്ങള്‍ കണ്ട 2009-ലെ ദേശീയ തെരഞ്ഞെടുപ്പിന്റെയും തുടര്‍ന്നുനടന്ന ചില സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ ഇത്തരം ചിന്തകള്‍ വളരെ പ്രസക്തമായിത്തീരുന്നു.

മാറ്റിനിര്‍ത്തലും നയപരിപാടികള്‍ നടപ്പാക്കാതിരിക്കലും
സച്ചാര്‍ റിപ്പോര്‍ട്ടിനുളള പ്രതികരണം എന്ന നിലയില്‍ കേന്ദ്ര ഗവണ്‍മെന്റ് എടുത്ത തീരുമാനം 25%-ലധികം ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍ക്കൊളളുന്ന ജില്ലകളെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ (ങഇഉ ങശിീൃശ്യ ഇീിരലിൃമശീിേ ഉശൃശര) എന്ന നിലയില്‍ തെരഞ്ഞെടുക്കുകയും ആ വിധത്തില്‍ തെരഞ്ഞെടുത്ത ജില്ലകളില്‍ ആഭ്യന്തര അനുബന്ധ സൌകര്യങ്ങള്‍ (കിളൃമൃൌരൌൃമഹ) വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ബഹുമേഖലാ വികസന പരിപാടികള്‍ (ങൌഹശേ ടലരീൃമഹ ഉല്ലഹീുാലി ജൃീഴൃമാാല ങടഉജ) നടപ്പിലാക്കുകയും ചെയ്യുക എന്നതായിരുന്നു. ദേശവ്യാപകമായി നടത്തിയ വിശദമായ പരിശോധനക്കുശേഷം അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാത്തവിധം സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന 90 ജില്ലകളെയാണ് ങടഉജക്കായി രാജ്യത്ത് മൊത്തം തെരഞ്ഞെടുത്തത്. പ്രൈമറി വിദ്യാലയങ്ങള്‍, സെക്കന്ററി വിദ്യാഭ്യാസ സൌകര്യങ്ങള്‍, ശുചീകരണം, ഭവന നിര്‍മാണം, കുടിവെള്ളം, വൈദ്യുതി, വരുമാനോല്‍പാദക സംരംഭങ്ങള്‍ തുടങ്ങിയുളള ആഭ്യന്തര അനുബന്ധ സൌകര്യങ്ങള്‍ (കിളൃമൃൌരൌൃല) വര്‍ധിപ്പിക്കലിന് ഊന്നല്‍ നല്‍കിക്കൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് ങടഉജയുടെ കീഴില്‍ ഓരോ ജില്ലയും ആസൂത്രണം ചെയ്തത്. ഇങ്ങനെ ആസൂത്രണം ചെയ്തതിലും രൂപകല്‍പന നടത്തിയതിലും നടപ്പിലാക്കിയതിലും ന്യൂനപക്ഷങ്ങള്‍ പുറന്തള്ളപ്പെടുക എന്ന അവസ്ഥ തുടരുന്നു എന്നതാണ് വസ്തുത.
സാമൂഹികമായും സാമ്പത്തികമായും പൊതുധാരയില്‍ നിന്ന് ബഹുദൂരം പിന്നില്‍ നില്‍ക്കുന്ന മുസ്ലിം സമൂഹത്തെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടുളള ഒരു പദ്ധതിയും പരിപാടികളും അത്യന്താപേക്ഷിതമാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് വിരുദ്ധമായി ന്യൂനപക്ഷങ്ങള്‍ എന്ന വിശാല കുടക്കീഴില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക വഴി മുസ്ലിംകളുടെ ഉന്നമനം ലക്ഷ്യമിടുന്നതിലും ഉറപ്പുവരുത്തുന്നതിലും ഭരണകൂടം പരാജയപ്പെടുകയാണുണ്ടായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ എന്ന പരിഗണന വന്നതോടെ മറ്റു പ്രദേശങ്ങളില്‍ അധിവസിക്കുന്ന ധാരാളം ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ പദ്ധതികളില്‍ നിന്ന് അന്യം നിന്നു എന്നതും ഈ പദ്ധതിയുടെ വലിയൊരു പോരായ്മയാണ്. അപ്രകാരം തന്നെ ന്യൂനപക്ഷ കേന്ദ്രീകൃതമല്ലാത്ത ജില്ലകളെ (ചീി ങഇഉ) പൂര്‍ണമായും അവഗണിച്ചതിനാല്‍ ഇന്ത്യന്‍ മുസ്ലിംകളുടെ 30 ശതമാനം മാത്രമേ ങടഉജയുടെ പരിഗണനയില്‍ വന്നിട്ടുള്ളൂ. ആനുകൂല്യങ്ങള്‍ അധികപേര്‍ക്കും ലഭ്യമാകത്തക്ക വിധത്തില്‍ ഗ്രാമങ്ങളെയോ, ബ്ളോക്കുകളെയോ ഒരു യൂനിറ്റായി എടുക്കുന്നതിനുപകരം ജില്ലകളെ യൂനിറ്റായി എടുത്തു എന്നതും ഈ പദ്ധതിയുടെ പ്രധാന ന്യൂനതകളില്‍ ഒന്നായിത്തീരുന്നു. ങടഉജ പദ്ധതിയില്‍ ഉള്‍പ്പെട്ട മുസ്ലിം വിഭാഗത്തില്‍ - ചെറിയ ശതമാനമാണെങ്കിലും - പലര്‍ക്കും പദ്ധതിയുടെ ശരിയായ ഗുണഫലം ലഭ്യമായിട്ടില്ല. സത്യത്തില്‍ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ (ങഇഉ) പോലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും പദ്ധതികള്‍ അനുവദിക്കുന്നതിലും ആനുകൂല്യങ്ങളുടെ വിതരണ പ്രക്രിയകളിലും മുസ്ലിം സമൂഹം പുറംതള്ളപ്പെടുന്നു എന്നതാണ് വസ്തുത.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രതികരണം എന്ന നിലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ അഭിമാനാര്‍ഹമായ പരിപാടികളുടെ (എഹമഴവെശു ജൃീഴൃമാാല) വിലയിരുത്തല്‍ എന്ന നിലയില്‍ ‘വാഗ്ദത്തങ്ങള്‍ പാലിക്കുന്നതിന്’ (ജൃീാശലെ ീ ഗലലു) എന്ന തലക്കെട്ടില്‍ 2011-ല്‍ സമത്വ പഠനകേന്ദ്രം (ഇലിൃല ളീൃ ഋൂൌശ്യ ടൌറശല ഇഋട) നടത്തിയ പഠനത്തില്‍ ഈ സ്വത്വാധിഷ്ഠിത വിവേചനത്തെ (കറലിശേ്യ ആമലെറ ഉശരൃെശാശിമശീിേ) ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പശ്ചിമ ബംഗാളിലെ സൌത്ത് 24 പര്‍ഗാന, ബീഹാറിലെ ധര്‍ബാഗ, ഹരിയാനയിലെ മേവത്ത് എന്നിങ്ങനെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത മൂന്ന് ജില്ലകളില്‍ ഇഋട നടത്തിയ പഠനത്തില്‍, ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളും പ്രദേശങ്ങളും നഗരങ്ങളിലെ ചേരിപ്രദേശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതുകാരണം മുസ്ലിം സമുദായത്തില്‍ പദ്ധതികളുടെ ആനുകൂല്യം അര്‍ഹിക്കുംവിധം ലഭിച്ചിട്ടില്ല എന്നുപറയുന്നു. മുസ്ലിം ജനസംഖ്യ 25 ശതമാനമുള്ള ഉത്തര്‍പ്രദേശിലെ ബാഗ്പത്, 41 ശതമാനമുള്ള ബീഹാറിലെ അറാറിയ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് ദേശീയ ന്യൂനപക്ഷ കമീഷന്‍ (ചമശീിേമഹ ഇീാാശശീിൈ ീള ങശിീൃശശേല) നടത്തിയ പഠനം ഈ പഠന റിപ്പോര്‍ട്ടിനെ ശരിവെക്കുന്നു. ആവശ്യത്തിനു മാത്രം ഫണ്ടുള്ള ഈ പരിപാടിയുടെ ഭാഗമായി മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ പണം ചെലവഴിച്ചുവെങ്കിലും ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയോ, ഭൂരിപക്ഷം മുസ്ലിംകള്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാകുകയോ ചെയ്തിട്ടില്ല എന്നും പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നു. മൊത്തം ജനസംഖ്യയുടെ 5 ശതമാനം മാത്രം മുസ്ലിംകളുള്ള ഹരിയാനയില്‍ 80 ശതമാനം മുസ്ലിംകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയാണ് മെവത്ത് (ങലംമ). അവിടെ സെക്കന്ററി സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ വെറും അയ്യായിരത്തില്‍ താഴെ മാത്രമേയുള്ളൂ. മെവത്തിനടുത്ത് സ്ഥിതി ചെയ്യുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പാള്‍വാളില്‍ (ജമഹംമഹ) സ്കൂളുകള്‍ ഉണ്ട് എന്ന് ഇഋട പറഞ്ഞതനുസരിച്ച് ന്യൂനപക്ഷ കമീഷന്റെ പ്രതിനിധികള്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ഊഷരമായ ഭൂപ്രദേശത്ത് വൃത്തികെട്ട ക്ളാസ് മുറികളുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടമാണ് കാണാന്‍ സാധിച്ചത്. ഈ പ്രദേശത്തെ വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കേണ്ട ആവശ്യത്തിനുവേണ്ടി ങടഉജ ഫണ്ട് ചെലവഴിക്കുന്നതിനുപകരം സമീപത്തെ സമ്പന്നമായ ഒരു അമുസ്ലിം ഗ്രാമത്തില്‍ ഫണ്ട് വിനിയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കിയത്. ഇത്തരത്തില്‍ തന്നെയാണ് ഇഋട പഠനം നടത്തിയ മറ്റെല്ലാ ജില്ലകളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നത്.
സര്‍വ ശിക്ഷാ അഭിയാന്റെ (ടടഅ) യൂനിവേഴ്സലൈസ് എജുക്കേഷന്‍ പദ്ധതിയുടെ ഭാഗമായി ദര്‍ഭംഗ (ഉമൃയവമിഴമ) യില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന വ്യാജേന ആരംഭിച്ച 66 സ്കൂളുകളില്‍ വെറും എഴെണ്ണം മാത്രമാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലഭ്യമായത്. മേവത്, അറാറിയ, ബാഗ്പത് എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്കും പണം ഒഴുക്കിയെങ്കിലും ആ ഫണ്ട് അമുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് തിരിച്ചുവിടാനുള്ള ഉദ്യോഗസ്ഥരുടെയും മറ്റു ഉത്തരവാദപ്പെട്ടവരുടെയും വിവേചനപരമായ കുത്സിതശ്രമങ്ങളുടെ ഫലമെന്നോണം മുസ്ലിം കരങ്ങളിലെത്താതെ പോവുകയാണുണ്ടായത്. ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് ങടഉജ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിന് ങഇഉ പകരം ബ്ളോക്കുകളോ വില്ലേജുകളോ അഡ്മിനിസ്ട്രേറ്റീവ് യൂനിറ്റുകളായി എടുക്കുക എന്നൊരു നിര്‍ദേശം ദേശീയ ന്യൂനപക്ഷ കമീഷന്‍ സര്‍ക്കാറിലേക്ക് സമര്‍പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ പോലുളള സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം മുസ്ലിംകള്‍ ഉള്‍ക്കൊളളുന്ന ബ്ളോക്കുകളുണ്ട്. പക്ഷെ ജില്ലകള്‍ അത്തരത്തില്‍ ങഇഉ അല്ലതാനും. ഇത്തരത്തിലുള്ള പ്രദേശങ്ങള്‍ പരിഗണിക്കാനും നിലവില്‍ ങഇഉ ആയി തെരഞ്ഞെടുത്ത ജില്ലകളില്‍ നിന്ന് ന്യൂനപക്ഷ കേന്ദ്രീകൃതമല്ലാത്ത പ്രദേശങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ഇക്കാരണങ്ങളാല്‍ ആസൂത്രണ കമീഷന്റെ സ്റിയറിംഗ് കമ്മിറ്റി അതിന്റെ ന്യൂനപക്ഷ ശാക്തീകരണം സംബന്ധിയായ റിപ്പോര്‍ട്ടില്‍ ബ്ളോക്കുകളായിരിക്കണം ങടഉജയുടെ ഫണ്ട് ഉപയോഗപ്പെടുത്താനുളള യൂനിറ്റുകള്‍ എന്നും ങഇഉ/ങഇആ ന് പുറത്തുളള ന്യൂനപക്ഷ കേന്ദ്രീകൃത നഗരങ്ങളും ഗ്രാമങ്ങളും കൂടി ഉള്‍പ്പെടുത്തത്തക്കവിധം മാര്‍ഗരേഖ തയാറാക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. പദ്ധതികളുടെ ആസൂത്രണഘട്ടത്തില്‍ തന്നെ ലക്ഷ്യമിടുന്ന ഗുണഭോക്താക്കളെ കൃത്യമായി നിജപ്പെടുത്തുന്നതിലൂടെ ഈ നേട്ടം കൈവരിക്കാവുന്നതാണ്.
സച്ചാര്‍ കമീഷന്റെ മറ്റു പല പ്രധാന നിര്‍ദേശങ്ങളും കൂടുതല്‍ ഗുണകരമായവയാണ്. ഉദാ: അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങളുടെ വേവലാതികള്‍ അപഗ്രഥിക്കുന്നതിനും പരിശോധിക്കുന്നതിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (ചഒഞഇ) ഘടനയില്‍ ഒരു അവസര സമത്വ കമീഷന്‍ (ഋൂൌമഹ ഛുുീൃൌിശശേല ഇീാാശശീിൈ) രൂപീകരിക്കുകയും അവസര സമത്വം ഒരു നിയമപരമായ അവകാശമായി (ഘലഴമഹ ഞശഴവ) പ്രഖ്യാപിക്കുകയും ചെയ്യുക. തഴയപ്പെട്ടതിന്റെ രീതി തിരിച്ചറിയുന്നതിനും ആഭ്യന്തര താരതമ്യത്തിനും സഹായകമായ വിധത്തില്‍ പ്രത്യേക മേഖലകളില്‍ (വിദ്യാഭ്യാസം, വനം പോലുളളവ) മാറ്റിനിറുത്തലുകളുടെ ആഴമളക്കാന്‍ സഹായകമായ ഒരു സ്ഥിതിവിവര ഉപാധി (ടമേശേശെേരമഹ ഠീീഹ) അഥവാ വൈവിധ്യ സൂചകങ്ങള്‍ (ഉശ്ലൃശെ്യ കിറലഃ) വികസിപ്പിച്ചെടുക്കുക; നയരൂപീകരണ ഘട്ടത്തില്‍ ഭരണ നിര്‍വഹണത്തില്‍ മുസ്ലിം പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇതേ ടൂള്‍ മറ്റൊരുവിധത്തില്‍ സഹായകമായിത്തീരും. എന്നാല്‍ നിലവിലുളള ഘടനപ്രകാരം തന്നെ തങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാകുന്നതിനാല്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളുടെ ഫലമായി ഈ നിര്‍ദേശങ്ങള്‍ എതിര്‍ക്കപ്പെടുകയാണുണ്ടായത്.
വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ഭവനരാഹിത്യം തുടങ്ങിയ ചില മേഖലകളെ പരിഗണിച്ചുകൊണ്ട് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ നടപ്പിലാക്കി വന്നതും ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പുതിയ പതിനഞ്ചിന പരിപാടികള്‍ എന്ന പേരില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ തത്തുല്യ പരിപാടികള്‍ പോലും പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങള്‍ നേരിടുന്നതിലും പ്രധാന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിലും പരാജയപ്പെടുന്നതായിട്ടാണ് അനുഭവം. നിലവിലുള്ള ഇന്ദിര ആവാസ് യോജന (കഅഥ), ഉദ്ഗ്രഥിത ശിശു വികസന പദ്ധതി (കഇഉട കിലേഴൃമലേറ ഇവശഹറ ഉല്ലഹീുാലി ടരവലാല), സര്‍വ ശിക്ഷാ അഭിയാന്‍ (ടടഅ), മഹാത്മാഗാന്ധി നാഷ്നല്‍ റൂറല്‍ എപ്ളോയ്മെന്റ് ഗ്യാരന്റി ആക്ട് (ങചഞഋഏഅ) തുടങ്ങിയ ക്ഷേമ പദ്ധതികളുമായി ഈ പരിപാടികള്‍ കൂട്ടിക്കെട്ടുകയാണുണ്ടായത്. ഈ വികസന പദ്ധതികളാവട്ടെ ലക്ഷ്യമിടുന്നത് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ വികസന സംരംഭങ്ങളെ (ഉല്ലഹീുാലി ജൃീഷലര) ആണെങ്കിലും, ചില വിഹിതങ്ങള്‍’(ഇലൃമേശി ജീൃശീിേ) ‘സാധിക്കുന്നിടങ്ങളില്‍’(ണവലില്ലൃ ജീശൈയഹല) എന്നീ പദപ്രയോഗങ്ങളും, 15 ശതമാനം മറ്റു ചില പരിപാടികള്‍ക്കായി പ്രത്യേകം മാറ്റിവെച്ചതും കാരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇവ വേണ്ടത്ര പ്രയോജനപ്പെടുകയുണ്ടായില്ല. ജില്ലകളില്‍ എവിടെയും നടപ്പിലാക്കാമെന്നും ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലായെന്നും ആയതിനാല്‍ ങടഉജ ഫണ്ടിന്റെ അതേ ഗതിതന്നെയാണ് സ്വാഭാവികമായും ഈ പദ്ധതികള്‍ക്കും സംഭവിച്ചത്. തന്നെയുമല്ല, ചില വിഹിതം ഇലൃമേശി ജീൃശീിേ സാധിക്കുന്നേടത്ത് ണവലില്ലൃ ജീശൈയഹല തുടങ്ങിയുള്ള പദങ്ങളുടെ അവ്യക്തത പക്ഷപാതിത്വങ്ങള്‍ സാധൂകരിക്കാന്‍ സഹായകമാവുകയും ചെയ്തു. ഇതിനുപുറമെ ങഏചഞഋഏഅ (ങമവമവോമ ഏമിറവശ ചമശീിേമഹ ഞൌൃമഹ ഋാുഹ്യീാലി ഏൌമൃമിലേല അര) പോലുളള വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ എത്രയും വേഗം നടപ്പിലാക്കപ്പെടണമെന്നുള്ളതിനാല്‍ 15 ശതമാനം എന്നതുപോലും പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കാതെ വരുന്നു. ഈ വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ കൃത്യമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ സഹായകമാകുന്ന വിധത്തില്‍ ഈ പദ്ധതികളുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ (ഏൌശറല ഹശില) മാറ്റങ്ങള്‍ (ഞലീൃംറശിഴ) വരുത്തണമെന്ന് ആസൂത്രണ കമീഷന്റെ സ്റിയറിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുദ്യോഗങ്ങളില്‍ 10 ശതമാനം സംവരണവും മുസ്ലിംകളെ ഛആഇയില്‍ ഉള്‍പ്പെടുത്തി ഛആഇ ക്വാട്ടയില്‍ 6 ശതമാനം റിസര്‍വേഷനും മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്തണമെന്നും മുസ്ലിം-ക്രിസ്ത്യന്‍ ദളിതുകാരെ ഷെഡ്യൂള്‍ കാസ്റില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിക്കുന്ന 2007-ലെ രംഗനാഥ മിശ്ര കമീഷന്റെ റിപ്പോര്‍ട്ട് ഇനിയും നടപ്പിലാക്കേണ്ടിയിരിക്കുന്നു. ധാരാളം മുസ്ലിംകള്‍ ഛആഇ സംവരണത്തില്‍ തന്നെ ഉള്‍പ്പെടുന്നുണ്ടെന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. മുസ്ലിം ഛആഇ ക്വാട്ടയുമായി ബന്ധപ്പെട്ട് കമ്മിറ്റി റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിംകളുടെ ഏറ്റവും മോശമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ആനുകൂല്യങ്ങള്‍ ഇനിയും മുസ്ലിംകളിലേക്ക് എത്തേണ്ടിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. മൊത്തത്തില്‍ സംവരണാനുകൂല്യമുള്ള ഹിന്ദു ഛആഇ-യേക്കാള്‍ വളരെ താഴെയാണ് മുസ്ലിം ഛആഇ യുടെ സ്ഥിതി എന്നുകൂടി കമീഷന്‍ എടുത്തുകാട്ടുന്നു.”ക്വാട്ടയില്‍ ഉള്‍പ്പെടുത്തി 4.5 ശതമാനം സംവരണമെങ്കിലും മുസ്ലിംകള്‍ക്ക് ഏര്‍പ്പെടുത്താനുള്ള ഏറ്റവും ഒടുവിലത്തെ സര്‍ക്കാര്‍ ശ്രമം പോലും എതിര്‍ക്കപ്പെടുകയാണുണ്ടായത്.
മെട്രിക്കുലേഷന്‍ വരെയുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഹിന്ദു ഛആഇ വിഭാഗം ദേശീയ ശരാശരിയേക്കാള്‍ 5 ശതമാനം പിന്നില്‍ നില്‍ക്കുമ്പോള്‍ പൊതുവിഭാഗത്തില്‍ പെട്ട മുസ്ലിംകളും ഛആഇയില്‍പ്പെട്ട മുസ്ലിംകളും യഥാക്രമം 20 ശതമാനവും 40 ശതമാനവും ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നു. വിദ്യാഭ്യാസം ഗ്രാഡ്വേറ്റ് നിലവാരത്തിലെത്തുമ്പോള്‍ ഈ പിന്നാക്കാവസ്ഥയുടെ നിരക്ക് 40 ശതമാനവും 60 ശതമാനവുമായി വര്‍ധിക്കുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ മുസ്ലിംകള്‍ പൊതുവിഭാഗത്തില്‍ പെട്ടവരും ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരും യഥാക്രമം 60 ശതമാനവും 80 ശതമാനവും ദേശീയ ശരാശരിയേക്കാള്‍ പിന്നാക്കം നില്‍ക്കുന്നു. ഭൂവുടമകളായ മുസ്ലിംകളുടെ കണക്കെടുത്താലും ഈ അന്തരം ദൃശ്യമാണ്. ഭൂവുടമാവകാശത്തിന്റെ കാര്യത്തില്‍ ഹിന്ദു ഛആഇ ദേശീയ ശരാശരിയേക്കാള്‍ 20 ശതമാനം പിന്നില്‍ നില്‍ക്കുമ്പോള്‍ പൊതുവിഭാഗത്തില്‍ പെട്ട മുസ്ലിംകള്‍ 40 ശതമാനവും ഛആഇ മുസ്ലിംകള്‍ 60 ശതമാനവും പിന്നില്‍ നില്‍ക്കുന്നു. ദരിദ്രരുടെ കാര്യത്തില്‍ മുസ്ലിംകള്‍ 30 ശതമാനവും 40 ശതമാനവും പിന്നില്‍ നില്‍ക്കുമ്പോള്‍ ഹിന്ദു ദരിദ്രര്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ ദേശീയ ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നുള്ളൂ. ഇതില്‍ നിന്നും ഛആഇക്ക് വേണ്ടിയുള്ള സംവരണം മുസ്ലിം വിഭാഗത്തില്‍ ഫലപ്രദമായിട്ടില്ല എന്നു ബോധ്യപ്പെടുന്നു.
(തുടരും)
വിവര്‍ത്തനം:
പ്രഫ. കെ. മുഹമ്മദ് അയിരൂര്‍

Comments