Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

പി.എച്ച്.ഡി പ്രവേശനം നിംഹാൻസ് ബംഗളൂരു

റഹീം ​േചന്ദമംഗല്ലൂർ

പി.എച്ച്.ഡി പ്രവേശനം
നിംഹാൻസ് ബംഗളൂരു

നിംഹാൻസ് ബംഗളൂരു പി.എച്ച്.ഡി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 ഡിസിപ്ലിനുകളിലായി 130-ൽ പരം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സൈക്യാട്രി, ഹിസ്റ്ററി ഓഫ് സൈക്യാട്രി, മെന്റൽ ഹെൽത്ത് റിഹാബിലിറ്റേഷൻ, ന്യൂറോളജി, ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നിവയിലാണ് കൂടുതൽ ഒഴിവുകൾ. അപേക്ഷാ ഫീസ് 1500 രൂപ. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം The Dean & Controller of Examination, NIMHANS, Hosur Road, Bengaluru – 560029 എന്ന അഡ്രസിലേക്ക് അയക്കണം. പ്രവേശന പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ സെലക്്ഷൻ. നവംബർ 21-ന് ബംഗളൂരു ക്യാമ്പസിൽവെച്ചാണ് പ്രവേശന പരീക്ഷ. പ്രായപരിധി 40 വയസ്സ്. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 080-26995013, ഇ-മെയിൽ: [email protected].  കോഴിക്കോട് ഇംഹാൻസ് സെന്ററിലെ രണ്ട് വർഷത്തെ സൈക്യാട്രി സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിലെ എം.ഫിൽ പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് (അവസാന തീയതി നവംബർ 09). Web: https://lbscentre.kerala.gov.in/ 
    info    website: www.nimhans.ac.in
last date: 2023 November 05 (info)


എൻ.ഐ.ടി കോഴിക്കോട്

കാലിക്കറ്റ് എൻ.ഐ.ടി ആറ് സ്കീമുകളിലായി ഡിസംബർ സെഷനിലെ പി.എച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, മാത്തമാറ്റിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ച്ചർ & പ്ലാനിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് ഉൾപ്പെടെ 13 വിഷയങ്ങളിലാണ് പി.എച്ച്.ഡി നൽകുന്നത്. അപേക്ഷാ ഫീസ് 1000 രൂപ. ഓരോ സ്കീമിലേക്കും, വിഷയത്തിനും ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. ഫോൺ: 0495 2286119, ഇ-മെയിൽ: [email protected] 
    info    website: https://nitc.ac.in/
last date: 2023 November 03 (info)


റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

ടെലികമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് സെന്ററിൽ (ടി.ഇ.സി) റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ. ഐ.ടി, ടെലികോം സെക്യൂരിറ്റി, ഫ്യുച്ചർ നെറ്റ് വർക്ക് ഉൾപ്പെടെ ഒത് മേഖലകളിലാണ് ഒഴിവുകൾ. ഇലക്ട്രോണിക്സ്/ ഐ.ടി/ കമ്യൂണിക്കേഷൻസ്/ ടെലികമ്യൂണിക്കേഷൻസ്/ കമ്പ്യൂട്ടേഴ്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അനുബന്ധ മേഖലയിൽ 70% മാർക്കോടെ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനത്തിന് വെബ്സൈറ്റ് സന്ദർശിക്കുക. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ളതാണ് സ്ഥാപനം.
    info    website: www.tec.gov.in
last date: 2023 November 06 (info)


മദർതെരേസ  സ്കോളർഷിപ്പ്

സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്‌കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മദർതെരേസ  സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കോഴ്‌സ് ആരംഭിച്ചവർക്കും രണ്ടാം വർഷ വിദ്യാർഥികൾക്കും അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 45% മാർക്ക് നേടിയിരിക്കണം, 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി മാറ്റിവെച്ചതാണ്. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകൾ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. ഫോൺ : 0471-2300524/23
    info    website: https://www.scholarship.minoritywelfare.kerala.gov.in/
last date: 2023 November 17 (info)


ഓഡിയോളജി & സ്പീച് ലാംഗ്വേജ് പതോളജി ബിരുദ പ്രവേശനം

സ്വാമി വിവേകാനന്ദ് നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് & റിസർച്ച് (SVNRTAR) നൽകുന്ന ഓഡിയോളജി & സ്പീച് ലാംഗ്വേജ് പതോളജി ബിരുദ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. 50% മാർക്കോടെ പ്ലസ്ടു സയൻസ് സ്ട്രീം യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷ നൽകാം. അപേക്ഷകർ ബയോളജി/മാത്ത്സ്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഇലക്ട്രോണിക്സ്/സൈക്കോളജി വിഷയങ്ങളിൽ ഒന്ന് പഠിച്ചവരായിരിക്കണം. നവംബർ 19 -നാണ് പ്രവേശന പരീക്ഷ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. കൂടാതെ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള ഒരു വർഷം ദൈർഘ്യമുള്ള ബെഞ്ച് സ്‌കിൽസ് സർട്ടിഫിക്കറ്റ് കോഴ്സിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് (അവസാന തീയതി: നവംബർ 09)
    info    website: https://svnirtar.nic.in/
last date: 2023 November 06 (info)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി