Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 02

3338

1445 റജബ് 21

അപ്പാര്‍ത്തീഡ് ദക്ഷിണാഫ്രിക്കയിലേതിനെക്കാള്‍ ഭീകരം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

സ്രയേലിനകത്ത് ജൂത വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ വംശീയ വിവേചനമുണ്ടെന്ന് സയണിസ്റ്റ് നേതാക്കള്‍ പലതവണ സമ്മതിച്ചതാണ്. ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഇങ്ങനെ ചില കുറ്റസമ്മതങ്ങള്‍ പാശ്ചാത്യ രാഷ്ട്രത്തലവന്മാര്‍ നടത്തുന്നതും നാം കാണാറുണ്ട്. വംശവെറിയുടെ പേരില്‍ 'കിഴക്കന്‍ ജൂതന്മാരോട്' ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന യഹൂദ് ബറാക് 'മാപ്പ്' ചോദിച്ചിരുന്നു.18 മുന്‍ ഇസ്രയേല്‍ പ്രസിഡന്റ് റെയുവന്‍ റിവ്്ലിന്‍ (Reuven Rivlin- പ്രസിഡന്റായിരുന്നത് 2014-2021) ലിക്വിഡ് പാര്‍ട്ടിക്ക് ധൈഷണിക നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു. പ്രസിഡന്റായ ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ: ''ഇസ്രയേല്‍ സമൂഹം ഒരു രോഗാതുര സമൂഹമാണ്. ഈ രോഗത്തെ ചികിത്സിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.''19

പാശ്ചാത്യ ശക്തികള്‍ നാസി ജര്‍മനിയുടെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിനെതിരെ അതികഠിനമായ ശിക്ഷകളാണ് ചുമത്തിയിരുന്നത്. നാസിസം വംശീയതയാണ്  എന്നതായിരുന്നു കാരണം. ഇന്നും നാസിസത്തെ പാശ്ചാത്യര്‍ മഹാ തിന്മയായിട്ട് തന്നെയാണ് അവതരിപ്പിക്കുന്നത്. പില്‍ക്കാലത്ത് മനമില്ലാ മനസ്സോടെ, നിര്‍ബന്ധിതമായി ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തെയും പാശ്ചാത്യര്‍ എതിര്‍ത്തിട്ടുണ്ട് (യു.എസും മറ്റു അന്താരാഷ്ട്ര വേദികളും ദക്ഷിണാഫ്രിക്കന്‍ വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ സ്വീകരിച്ച നടപടികളെ തുരങ്കം വെച്ചുകൊണ്ട് ആ ഭരണകൂടത്തെ സഹായിച്ചിട്ടുമുണ്ട് അവര്‍). പക്ഷേ, ഇസ്രയേലിന്റെ കാര്യത്തില്‍ പാശ്ചാത്യര്‍  തുണിയഴിഞ്ഞ നിലയിലാണ്. ആ വര്‍ണവെറിയന്‍ ഭരണകൂടത്തെ അവര്‍ പരസ്യമായി പിന്തുണക്കുകയും സഹായിക്കുകയുമാണ് (ചാര്‍ട്ട് കാണുക.

ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്നതിനെക്കാള്‍ ഭീകരമാണ് ഇസ്രയേലിലെ അപ്പാര്‍ത്തീഡ് എന്ന് ബോധ്യമാവും).

ഇത്രയധികം തെളിവുകള്‍ കണ്‍മുന്നില്‍ ഉണ്ടായിരിക്കെ ഇസ്രയേലിന്റെ വംശീയതയെ ആര്‍ക്കും നിഷേധിക്കാനാവുകയില്ല. പല അന്താരാഷ്ട്ര സംഘടനകളും അതിനെ വംശീയ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ട് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഒരു റിപ്പോര്‍ട്ടില്‍, ഇസ്രയേല്‍ സകല പരിധികളും ലംഘിച്ചുവെന്നും വംശീയ വിവേചനം എന്ന കുറ്റകൃത്യം ചെയ്തിരിക്കുകയാണെന്നും വ്യക്തമാക്കുകയുണ്ടായി.27 അതുപോലൊരു റിപ്പോര്‍ട്ട് ആംനസ്റ്റി ഇന്റര്‍നാഷ്‌നലും പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേലിന് അകത്ത് തന്നെയുള്ള Yesh Din28, B' TSelem  എന്നീ ശക്തമായ കൂട്ടായ്മകള്‍, ഇസ്രയേല്‍ ഭരണാധികാരികള്‍ വംശവെറിക്കുറ്റം ചെയ്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.  രണ്ടു വര്‍ഷം മുമ്പ് യു.എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, കഴിഞ്ഞ അമ്പത് വര്‍ഷമായി ഇസ്രയേല്‍ വളരെ ആസൂത്രിതമായി (By Design) ഒരു പ്രത്യേക വംശത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും മറ്റു വംശങ്ങളോട് വിവേചനം കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി (ഇത് ഇസ്രയേലില്‍ വലിയ ഒച്ചപ്പാടുകളുണ്ടാക്കി).30 ഈ ലേഖനമെഴുതുമ്പോഴും ഒരു റിപ്പോര്‍ട്ടിന്റെ ആദ്യ കരട് പുറത്തുവന്നിട്ടുണ്ട്. അതിലും ഇസ്രയേലിനെതിരെ പലതരം വംശീയ കുറ്റങ്ങള്‍ എടുത്തു പറയുന്നുണ്ട്.31

വംശീയതക്കെതിരെ ഒച്ചവെക്കുന്നതില്‍ പാശ്ചാത്യര്‍ക്ക് കടുക് മണിയോളമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍, അവര്‍ 1990-ന് മുമ്പുള്ള ദക്ഷിണാഫ്രിക്കയെ പോലെയെങ്കിലും ഇസ്രയേലിനെ കാണുമായിരുന്നു. പക്ഷേ, നമ്മുടെ കാലത്തെ ഏറ്റവും ഭീകരമായ ഈ വര്‍ണവെറിയന്‍ ഭരണകൂടത്തെ അമേരിക്കന്‍- ബ്രിട്ടീഷ് ഗവണ്‍മെന്റുകള്‍ എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ എല്ലാ നിലക്കും സഹായിക്കുകയും എന്ത് വില കൊടുത്തും സംരക്ഷിക്കുകയുമാണ്. ആയതിനാല്‍ ഈ വംശീയ ഭീകരതയില്‍ ഈ പാശ്ചാത്യ രാഷ്ട്രങ്ങളും തുല്യ പങ്കാളികളാണ്. 
(തുടരും)

കുറിപ്പുകള്‍
18. Zion Zohar (2005): Sephardic and Mizrahi Jewry: From the Golden Age of Spain to Modern Times, Nyup press pp. 300-301.
19. Ben Sales (2014): 'New President to cure' 'epidemic of racism'. https.//www.timesofisrael.com.
20. Uri Davis (2004): Apartheid Israel: Possibilities for the Struggle Within. Zed Books, London.
21. https: //www.btselem.org/sites/default/files/publications/202101, this is apartheid eng.pdf.
22. വംശത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്ന 65 ഇസ്രയേലി നിയമങ്ങളെക്കുറിച്ചറിയാന്‍- https.//www.adalah.org/en/content/view/7771.
24. UN Coomittee on Elimination of  Racial Discrimination CERD (2020), Concluding observations on the combined seventeenth to nineteenth reports of Israel (CERD/C/ISR/CO/17-19); para 14, page 3.
25. Ben-Youssef, Nadia, Tamari Sandra (1 November 2018). 'Enshrining Discrimination: Israel's Nation- State Law', Journal of palastine studies. 48 (1): 73-87.
26. Yehezkel Lein and Alon Cohen-Lifshitz (2005): Under the Guise of Security: Routing the Seperation Barrier to Enable the Expansion of Israeli Settlements in the West Bank:: B'TSELEM report.
27. Human Rights Watch (2021): A Threshold Crossed: Israeli Authorities and the Crime of Apartheid and Persecution; HRW, New York
28. Adv. Michael Safard (2020): The Israeli Occupation of the West Bank and the Crime of Apartheid.
29. https://www.btselem.org/publications/fulltext/202101 this is apartheid.
30. https://documents-dds-ny.un.org/doc/UNDOC/GEN/N22/610/71/pdf.
31. https://www.ohchr.org/en/documents/Thematic reports/a 78553- report-special-committee-investigate-israeli practices-affecting.

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 32-34
ടി.കെ ഉബൈദ്

ഹദീസ്‌

ഒരു ലക്ഷം ദിർഹമിനെ പിന്നിലാക്കിയ ഒരു ദിർഹം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്