''ഞാന്‍ ഹിന്ദുവാണ്, നീ മുസ്ലിമും''...
ഒരുവേള നാളെ ഇങ്ങനെയായിരിക്കും നാം ഓരോരുത്തരും അറിയപ്പെടുക. അത് സമൂഹത്തിലെ എല്ലാ വീഥികളിലും മുഴങ്ങിക്കൊണ്ടേയിരിക്കും. ഇന്ന് അത്യന്തം ഭീതിദമായ ചുറ്റുപാടിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ജനാധിപത്യം പുലരുന്നതിന് മുമ്പ് ഇവിടം അടക്കിവാണ പല ഭരണത്തലവന്മാരും ഇന്ത്യയെ അറിഞ്ഞവരാണ്. ഇന്ത്യയില്‍ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലിം രാജാക്കന്മാരുടെതായിരുന്നു മുഗള്‍സാമ്രാജ്യം. ഇന്ത്യയെ സംബന്ധിച്ചേടത്തോളം മുഗള്‍ഭരണം സുവര്‍ണകാലഘട്ടമായിരുന്നു. സമ്പത്ത് കുമിഞ്ഞുകൂടിയിരുന്നതുകൊണ്ട് രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകള്‍ നല്കാന് മുഗള്‍ ചക്രവര്‍ത്തിമാര്‍ക്കായി. ലോകത്തുതന്നെ പേരുകേട്ട താജ്മഹലും ചെങ്കോട്ടയും ദല്‍ഹി ജുമാമസ്ജിദും മുഗള്‍ ഭരണകാലത്തെ സംഭാവനയാണ്. നൂറ്റാണ്ടുകള്‍ അവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഭരിച്ചുവെങ്കിലും ഇവിടെയുള്ള ഒരു ഹിന്ദുവിനും പ്രത്യേകിച്ചൊരു ബുദ്ധിമുട്ടും ആ ഭരണം കാരണം അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇന്നിപ്പോള്‍ സംഘ്പരിവാര്‍ ഭരണം വരുത്തിവെച്ച ബാധ്യത വളരെ വലുതാണ്. എന്ത് തീരുമാനമെടുക്കുമ്പോഴും അതില്‍ വര്‍ഗീയതയോ വിഭാഗീയതയോ മണക്കുന്നു. ഒരുവിഭാഗത്തെ ഇത്രമാത്രം വിഭാഗീയമായി മാറ്റിനിര്‍ത്തിയാല്‍ അത് ഭാവിയില്‍ വരുത്തിവെച്ചേക്കാവുന്ന അപകടം വളരെ വലുതായിരിക്കും. തീവ്രമായി മതത്തെ പുല്കിയാല് സംഭവിച്ചേക്കാവുന്ന ദുരന്തം നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. അത് ഹിന്ദുവിന് വേണ്ടിയുള്ള തീവ്രമായ വാദമാണെങ്കിലും ഇസ്ലാമിനുവേണ്ടിയുള്ള തീവ്രമായ വാദമാണെങ്കിലും, രണ്ടായാലും അപകടം നിറഞ്ഞതാണ്. ഈയടുത്ത് മുഹമ്മദ്പുര്‍ എന്ന ദല്‍ഹിയിലെ സ്ഥലനാമം സംഘ്പരിവാര്‍ മാറ്റി മാധവ്പുര്‍ എന്നാക്കിയിരിക്കുന്നു. എന്തിനാണിങ്ങനെയൊരു അന്ധമായ വിരോധം. അംബേദ്കര്‍ വിശേഷിപ്പിച്ച ഇന്ത്യ ഇങ്ങനെയായിരുന്നില്ല, മഹാത്മാഗാന്ധി സ്വപ്നംകണ്ട ഇന്ത്യയും ഇങ്ങനെയല്ല. പക്ഷേ, സവര്‍ക്കറും ഗോഡ്സെയും വിചാരധാരയും വിശേഷിപ്പിച്ച ഇന്ത്യ എങ്ങനെയാണോ ആ വഴിക്കാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഈ വിഷയങ്ങള്‍
എന്തുകൊണ്ട്
കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നില്ല?
സബാഹ് ആലുവ
ഇസ്ലാമിക കലാലയങ്ങളിലെ പുതിയ കരിക്കുലത്തെക്കുറിച്ച് ഡോ. ആര് യൂസുഫുമായി നടത്തിയ അഭിമുഖത്തില്‍ (ലക്കം: 03) ഇസ്ലാമിക വിഷയങ്ങളിലെ ചില സുപ്രധാന ഘടകങ്ങളെ കുറച്ചുകൂടി ആഴത്തില്‍ പരാമര്‍ശിക്കേണ്ടിയിരുന്നു എന്ന് തോന്നി. കഹെമാശര അൃ,േ കഹെമാശര ങമിൗരെൃശു േടൗേറശല,െ കഹെമാശര അൃരവലീഹീഴ്യ, കഹെമാശര അൃരവശലേരൗേൃല തുടങ്ങി പല വിഷയങ്ങളും ആറും അഞ്ചും വര്ഷങ്ങള്ക്കായി രൂപപ്പെടുത്തിയ പുതിയ കരിക്കുലത്തില്‍ കാണാന്‍ സാധിച്ചില്ല. ഇസ്ലാമിക നാഗരികതയുടെ പതനത്തിന് ശേഷം യൂറോപ്പിലെ വൈജ്ഞാനിക മേഖലകളില്‍ പോലും കൃത്യമായ സ്വാധീനം ചെലുത്തിയ ഫാക്കല്‍റ്റികളാണ് മേല്‍ പരാമര്ശിച്ചവയിലധികവും. യോഗ്യരായ അധ്യാപകരുടെ കുറവാണ് ഇത്തരം ഫാക്കല്റ്റികള് ഉയര്‍ന്നു വരാത്തതിന്റെ ന്യായമായി പറയുന്നതെങ്കില്‍ അത്തരം മേഖലകളില്‍ പ്രഗത്ഭരായവരെ വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ക്രമീകരണങ്ങള്‍ എന്തുകൊണ്ടാണ് പുതിയ കരിക്കുലത്തില്‍ കൊണ്ടുവരാന്‍ കമ്മിറ്റികള്‍ക്ക് സാധിക്കാത്തത്? ഇസ്ലാമിക വിഷയങ്ങളിലെ പുതുമയുള്ള ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാന്‍ പ്രസ്ഥാനത്തിനും പ്രാസ്ഥാനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കും കഴിയേണ്ടതുണ്ട്.
അന്ദലുസിന്റെയും കൊര്‍ദോവയുടെയും ചരിത്ര പശ്ചാത്തലം മാത്രം പഠിച്ച് അക്കാലത്തെ വൈജ്ഞാനിക രംഗങ്ങളെ മനസ്സിലാക്കാന്‍ ഒരു വിദ്യാര്‍ഥിക്ക് കഴിയണമെന്നില്ല. അതിന് വിദ്യാര്‍ഥിയെ പ്രാപ്തനാക്കുന്ന മേഖലകളായ കലയും പുരാവസ്തു ശാസ്ത്രവും, വാസ്തു ശാസ്ത്രവും ഉള്‍ക്കൊള്ളുന്ന വിശാലമായ വൈജ്ഞാനിക തലത്തെ അറിയാനും അനുഭവിക്കാനുമുള്ള സംവിധാനങ്ങളും അവസരങ്ങളും ഇസ്ലാമിക കലാലയങ്ങളില്‍ ഉണ്ടാവണം. ഇസ്ലാമിക കലാലയങ്ങളിലെ കരിക്കുലം പുതുമയുള്ള വീക്ഷണങ്ങള്‍ വിദ്യാര്‍ഥിക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതാവണം. ഉദാഹരണമായി, അറബി ഭാഷാ കേന്ദ്രീകൃതമായ കേരളത്തിലെ ഇസ്ലാമിക കലാലയങ്ങളില്‍ കൈയെഴുത്ത് പ്രതികളെക്കുറിച്ച (ങമിൗരെൃശു േടൗേറശല)െ പഠനങ്ങള്‍ക്ക് ഇന്ന് ഫാക്കല്റ്റികളോ, അധ്യാപകരോ ഇല്ല. പുരാവസ്തു ശാസ്ത്രവും വാസ്തു ശാസ്ത്രവും യഥാര്‍ഥത്തില്‍ ഇസ്ലാമിക ചരിത്ര പഠന ശാഖയുടെ (താരീഖ്) ഭാഗമാവേണ്ടതാണ്. ചരിത്ര പഠനം ഒരു നാഗരികതയെ അടയാളപ്പെടുത്തുന്ന പ്രധാന ഘടകമാണ്. അതില്‍ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളെ ഗവേഷണ ത്വരയോടെ സമീപിക്കുമ്പോള്‍ ഒരു ചരിത്ര വിദ്യാര്‍ഥി എത്തിച്ചേരേണ്ടുന്ന മേഖലകളാണ് ആര്‍ട്ടും ആര്‍ക്കിയോളജിയും ആര്‍ക്കിടെക്ചറും. എന്നാല്‍, ഇസ്ലാമിക കലാലയങ്ങളില്‍ ഇത്തരം മേഖലകളിലേക്ക് വഴി നടത്തുന്ന സംസാരങ്ങളോ ചര്‍ച്ചകളോ പോലും ഉണ്ടാകുന്നില്ല എന്നത് ഏറെ നിരാശാജനകമാണ്. ഇസ്ലാമിക പുരാവസ്തു ശാസ്ത്രത്തെയും, വാസ്തുവിദ്യയെയും ഇസ്ലാമിക ഉസ്വൂലുകളുടെ വെളിച്ചത്തില്‍ അടുത്തറിയാനുള്ള വിഷനും മിഷനും തയാറാക്കാന്‍ സബ് കമ്മിറ്റികളെ നിയമിച്ച് വ്യവസ്ഥാപിതമായി മുന്നോട്ടു പോകുമ്പോള്‍ മാത്രമാണ് മേല്‍ പറഞ്ഞവയുടെ പ്രായോഗിക രൂപങ്ങള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ.
'ശാസ്ത്ര വിചാരം' കാലത്തെ ഓര്മ
ജമാലുദ്ദീന്‍ പാലേരി
ഡോ. മുസ്തഫാ കമാല്‍ പാഷയെ പറ്റിയുള്ള സ്മരണ (2022 ജൂണ്‍ 17) വായിച്ചു. അദ്ദേഹത്തെ പരിചയപ്പെടുന്നത് ശാസ്ത്ര വിചാരം മാസികയിലുണ്ടായിരുന്നപ്പോഴാണ്. പ്രഫ. വി. മുഹമ്മദ്, ടി.പി കുട്ട്യാമു, പ്രഫ. ടി. അബ്ദുല്ല, ഡോ. യാസീന്‍ അശ്റഫ്, ഡോ. മുസ്തഫാ കമാല്‍ പാഷ എന്നിവരായിരുന്നു മാസികയുടെ തുടക്കത്തില്‍ അമരത്തുണ്ടായിരുന്നത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനടുത്തുള്ള മര്‍ഹൂം എ.വി അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ ലോഡ്ജായ സംഗീതിലായിരുന്നു ശാസ്ത്ര വിചാരം മാസികയുടെ ഓഫീസ്. ആഴ്ചയില്‍ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം ഓഫീസില്‍ വരും. അന്ന് ഞാന്‍ മാസികയിലെ സ്റ്റാഫായിരുന്നു.
ആരാമം മാസികയുടെ തുടക്കത്തില്‍ പ്രഫ. പാഷയുടെ സേവനം വിലമതിക്കാനാവാത്തതാണ്. ആരാമത്തിന്റെ മുഖ്യ ആകര്ഷകങ്ങളിലൊന്ന് കമാല്‍ പാഷയുടെ ലേഖനങ്ങളായിരുന്നു. കുടുംബിനികള്‍ വായിച്ചു മനസ്സിലാക്കേണ്ട സുപ്രധാന വിഷയങ്ങളാണ് എഴുതിയിരുന്നത്. ഇളം ചിരിയോടെയല്ലാതെ കമാല്‍ പാഷയെ ആരും കണ്ടിട്ടുണ്ടാവില്ല. ധൃതി കാട്ടാതെ പതിഞ്ഞ ശബ്ദത്തില്‍ സ്ഫുടതയോടെയാണ് സംസാരിക്കുക. ആരിലും നീരസമുണ്ടാക്കാത്ത സംസാരം. കോളേജ് അധ്യാപകനാണെന്ന പ്രതീതി സംസാരത്തില്‍ ഉണ്ടാവുകയേ ഇല്ല. വെറുമൊരു സാധാരണക്കാരനായിട്ടാണ് ഇടപെടുക.
ഡോ. കമാല്‍ പാഷയെ
ഓര്‍ക്കുമ്പോള്‍
ഒ.ടി മുഹ്യിദ്ദീന് വെളിയംകോട്
ഈയിടെ നമ്മോട് വിടപറഞ്ഞ പണ്ഡിതനും എഴുത്തുകാരനും ചരിത്രകാരനും വാഗ്മിയുമായ പ്രഫ. കമാല്‍ പാഷയാണ് കേരള ഇസ്ലാമിക് മിഷന്റെ സ്ഥാപകന്‍. ഒരു സംഘടനക്ക് ചെയ്യാന്‍ കഴിയുന്നതിനപ്പുറം അദ്ദേഹം ആ മേഖലയില്‍ ചെയ്തിട്ടുണ്ട്. ദഅ്വത്ത് അദ്ദേഹത്തിന് ആവേശമായിരുന്നു. അദ്ദേഹം മുഖേന ധാരാളം ആളുകള്‍ സത്യപാത പുല്കി. ദഅ്വത്ത് അഞ്ച് മിനിറ്റ് കൊണ്ട് നിര്‍വഹിക്കാവുന്ന ദൗത്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു. മൂന്ന് കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി. ഒന്ന്, സ്രഷ്ടാവിന് മാത്രം അര്‍ഹതപ്പെട്ട വിശേഷണങ്ങള്‍ വിവരിച്ചു കൊടുക്കുക. രണ്ട്, മരണാനന്തരമുള്ള രക്ഷാശിക്ഷകള്‍ ബോധ്യപ്പെടുത്തുക. മൂന്ന്, ഈ രണ്ട് ജ്ഞാനങ്ങളും ലഭ്യമാക്കിയ സ്രോതസ്സ്- പ്രവാചകനെ- പരിചയപ്പെടുത്തുക. ഒരു സത്യാന്വേഷിക്ക് ഇവ മാത്രം മതി ഹിദായത്ത് ലഭിക്കാന്‍!
നിരന്തരം കര്‍മനിരതനായ പാഷ മറ്റുള്ളവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും യത്നിച്ചിരുന്നു. അദ്ദേഹവുമായി ഒരു വിഷയം ചര്‍ച്ച ചെയ്താല്‍ തന്റെ ശ്രദ്ധയില്‍ പുതുതായി വന്ന കാര്യങ്ങള്‍ തെളിവ് സഹിതം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുമായിരുന്നു. അത് പിന്നീട് ഗ്രന്ഥങ്ങളില്‍ കടന്നുവരും. സ്വിഹാഹുസ്സിത്ത പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കന്ന സമയത്ത് സഹായം ആവശ്യപ്പെട്ടു. ദൗറത്തുല്‍ ഹദീസില്‍ തന്റെ സഹപാഠിയായിരുന്ന മന്ദംകുന്ന് കെ.സി അലി മൗലവിയെ ഏര്‍പ്പാട് ചെയ്തുകൊടുത്തു.
'വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സമ്പത്താണെ'ന്ന് പ്രവാചക വചനത്തെ അന്വര്‍ഥമാക്കുന്നതായിരുന്നു പാഷയുടെ ജീവിതം. ഒരു റമദാനില്‍ ഇരുപതിന് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. യാത്ര പറയാന്‍ സമയത്ത് അദ്ദേഹം ചോദിച്ചു: ആരോഗ്യമെങ്ങനെയുണ്ട്. അല്‍ ഹംദുലില്ലാഹ്. സുഖമാണ്; ഒരു പ്രശ്നമുണ്ട്: റമദാനില്‍ രാത്രിയില്‍ ഉറക്ക് കുറഞ്ഞുവരുന്നു. ഇരുപത് കഴിഞ്ഞാല്‍ തീരെ ഉറക്കമില്ല. അദ്ദേഹം ഇരുപത് മിനിറ്റ് ഇരിക്കാമോ എന്ന് ചോദിച്ചു. മൂന്ന് സൂചികള്‍ തലയില്‍ കുത്തിവെച്ചു. പിന്നീടൊരിക്കലും അസുഖം എനിക്കുണ്ടായിട്ടില്ല. കെ.എം രിയാലു സാഹിബിന്റെ മകന് ശുഐബില്‍നിന്ന് അക്യൂപങ്ചറില്‍ അദ്ദേഹം അവഗാഹം നേടിയെന്ന് മാത്രമല്ല, ധാരാളം പേരെ അതദ്ദേഹം പഠിപ്പിക്കുകയും ചെയ്തു.
Comments