Prabodhanm Weekly

Pages

Search

2022 ജനുവരി 28

3237

1443 ജമാദുല്‍ ആഖിര്‍ 25

നടക്കുന്ന നടുക്കങ്ങള്‍

 ഉസ്മാന്‍ പാടലടുക്ക

ചെന്നായ
ഒരു നിര്‍ദോഷ ജീവിയാണ്.
പാറക്കെട്ടില്‍ തലതച്ച്
സ്വയം ജീവനൊടുക്കിയ
ആട്ടിന്‍ ചോര
അവനില്‍ ചാര്‍ത്തരുത്.
സസ്യാഹാര പ്രിയനാണവന്‍!

അപകീര്‍ത്തപ്പെട്ട
ചെന്നായയുടെ വീണ്ടെടുപ്പിനായി
ഞങ്ങള്‍ ഒരു പ്രതിമ
പണിതുയര്‍ത്തും.

ഉടനീളം പ്രതീകാത്മക
ആടു ആത്മഹത്യകള്‍
സംഘടിപ്പിക്കും.
കുറേ ചുടുചോര ഉതിര്‍ക്കും.

ആ ചോരാഭിഷേകം ചെയ്ത
നായകളെ കണ്ടാല്‍
നിങ്ങള്‍ പിന്നെയും
മുറവിളി കൂട്ടാതിരിക്കൂ.
മൗനം വിഴുങ്ങി നില്‍ക്കൂ.

പലേടങ്ങളിലായി
മരണമണി മുഴങ്ങുമ്പോള്‍
നിലവിളികളുയരുമ്പോള്‍
ജീവനുംകൊണ്ടോടുമ്പോള്‍
പലതും നിഷേധിക്കപ്പെടുമ്പോള്‍ 
ചെന്നായകളെ
നിങ്ങള്‍ കണ്ടില്ല, കേട്ടില്ലാ
എന്നു നടിക്കുക.

ചില
ജീവികള്‍
ജീവനൊടുക്കി
സ്വയം
ഇല്ലാതാകേണ്ടവയാണ്!

ഇവിടെ,
ഒരു ജീവി 
മാത്രം മതി!


 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ -23-27
ടി.കെ ഉബൈദ്‌

ഹദീസ്‌

ഒറ്റച്ചെരിപ്പിലെ നടത്തം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌