ഒബാമക്ക് നോബല്‍ ഗോള്‍ഡ്സ്റോണ്‍ റിപ്പോര്‍ട്ട് ചവിട്ടിയരച്ചതിനോ?
പ്രസ്താവനകളിലെ വാചാലതകള്‍ക്കപ്പുറം പ്രവര്‍ത്തനങ്ങളില്‍ പൂജ്യമായ ഒബാമയുടെ പുരസ്കാരലബ്ധി ധാരാളം സംശയങ്ങള്‍ക്ക് ഇടം നല്‍കിയതില്‍ അത്ഭുതമില്ല. മുസ്ലിം ലോകവുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന കയ്റോ പ്രഭാഷണമാണ് ഒബാമയുടെ നേട്ടമായി വിലയിരുത്തപ്പെട്ടത്. സമാധാനം വലിയ വായില്‍ ആഹ്വാനം ചെയ്തതല്ലാതെ ക്രിയാത്മകമായ ഒരു നടപടിയും തുടര്‍ന്നങ്ങോട്ട് കണ്ടില്ല. പി.കെ നിയാസ്
അഫ്ഗാന്‍ കൂട്ടക്കൊലകള്‍ ഒബാമക്ക് സ്വന്തം
പ്രതിസന്ധികള്‍ എങ്ങനെ നേരിടണമെന്നറിയാതെ വട്ടംകറങ്ങുകയായിരുന്നു പെന്റഗണ്‍ ആസൂത്രകര്‍. 2004-ല്‍ തന്നെ ഇതായിരുന്നു അവസ്ഥയെന്നതുകൊണ്ടാണ് വീണ്ടും നാലു വര്‍ഷം കൂടി അധികാരം നല്‍കിയിട്ടും ജോര്‍ജ്ബുഷ് പുതിയ പടനീക്കങ്ങളൊന്നും നടത്താതിരുന്നത്. എങ്കില്‍ 2009-ല്‍ അധികാരമേറ്റ ഒബാമ പുതിയ യുദ്ധങ്ങള്‍ തുടങ്ങിയില്ലെന്നത് ആശ്ചര്യമേതുമില്ലാത്ത കാര്യം മാത്രം. എന്‍.എം ഹുസൈന്‍
അഭിമുഖം മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണം
ഒരുവശത്ത് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായും ചിട്ടയായും പുരോഗമിച്ചപ്പോള്‍ മറുവശത്ത് ഇസ്ലാമിനെതിരായ നീക്കങ്ങളും സജീവമായി. എന്നാല്‍ ഓരോ പ്രതിസന്ധിയെയും മികച്ച അവസരമാക്കിയെടുക്കാന്‍ കഴിയും എന്ന വിശ്വാസക്കാരനാണ് ഞാന്‍. ഉദാഹരണത്തിന് പ്രവാചകനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ട തെറ്റിദ്ധാരണകള്‍ യഥാര്‍ഥത്തില്‍ ഇസ്ലാമിന്റെ പ്രചാരണത്തിന് അനുഗുണമാവുകയാണുണ്ടായത്. പടിഞ്ഞാറിന്റെ വികലമായ പല സാംസ്കാരിക നാഗരിക നയങ്ങളും ഇതുപോലെ ഇസ്ലാമിന് ഗുണം തന്നെയാണ് ചെയ്തത്. ഇഅ്ജാസ് അഹ്മദ് അസ്ലം/എം. സാജിദ്
പ്രഭാഷണം 2009 ഒക്ടോബര്‍ രണ്ടിന് എടയൂരില്‍ നടന്ന പ്രബോധനത്തിന്റെ അറുപതാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തില്‍ ടി.കെ അബ്ദുല്ല സാഹിബ് നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം
പ്രബോധനം പരിവര്‍ത്തനത്തിന്റെ ചാലകശക്തി
കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ ഒരു കാലഘട്ടത്തിന്റെ അന്ത്യത്തെയും നവോത്ഥാനപരമായ പുതുയുഗത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്ന മധ്യരേഖയാണ് പ്രബോധനം. കപ്പപ്പാട്ട്, കുപ്പിപ്പാട്ട്, അക്ബര്‍ സ്വദഖ, ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ തുടങ്ങിയവയുടെ ലോകത്തുനിന്ന് അക്ഷര മലയാളത്തിലേക്ക് കാലെടുത്തുവെച്ചതിന്റെ പേരാണ് പ്രബോധനം. ടി.കെ അബ്ദുല്ല
കാഴ്ചപ്പാട് മുസ്ലിംകള്‍ ഫലദായക വൃക്ഷമായപ്പോള്‍ മുസ്ലിംകള്‍ ലോകത്തിന്റെ ഏതു ഭാഗത്തെത്തിയാലും നന്മ പ്രസരിപ്പിക്കുന്നവരായിരുന്നപ്പോഴെല്ലാം അവര്‍ സമൂഹത്തില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു എന്നാണ് ചരിത്രം പറയുന്നത്. അപ്പോഴെല്ലാം അവര്‍ നന്മയുടെ പ്രചാരകരായിരുന്നു. നന്മയെന്നത് എന്തുമാവാം. നല്ല പെരുമാറ്റമാവാം, സമൂഹത്തിലെ എല്ലാവരെയും തുല്യമായി വീക്ഷിക്കലാവാം, എല്ലാവര്‍ക്കും ഒരുപോലെ ഗുണകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടലാവാം. കെ.സി സലീം
ലേഖനം ഹജ്ജിനെ സംബന്ധിച്ച് പ്രത്യേകമായി പഠിക്കേണ്ടതില്ല, മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്താല്‍ മതി എന്ന ലഘവ ചിന്തയോ, ഹജ്ജ് കര്‍മങ്ങള്‍ എത്ര പഠിച്ചാലും മനസ്സിലാവുകയില്ല എന്ന അപകര്‍ഷ ബോധമോ വെച്ചു പുലര്‍ത്താതെ, ലളിത രൂപത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങള്‍ വായിച്ചു പഠിച്ചും ക്ളാസുകള്‍ ശ്രവിച്ചും വ്യക്തമായ ധാരണയോടെയാണ് ഹജ്ജിന് പുറപ്പെടേണ്ടത്. ഹജ്ജ് യാത്രികര്‍ക്ക് ചില നിര്‍ദേശങ്ങള്‍ ഹൈദറലി ശാന്തപുരം
മുഖക്കുറിപ്പ് മാറ്റത്തിന്റെ തുടക്കം
ലേഖനം പുഞ്ചിരിയിലെ പുണ്യം ശരീരഭാഷയെ സംബന്ധിച്ച നിരവധി പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചക ചര്യയിലുമുണ്ട്. വാക്കുകള്‍ പോലെ അതും വിനയവും സ്നേഹവും സൌഹാര്‍ദവും മമതയും സന്തോഷവും സംതൃപ്തിയും പ്രകടിപ്പിക്കുന്നതായിരിക്കണം. അഹങ്കാരമോ വെറുപ്പോ വിദ്വേഷമോ ശത്രുതയോ മടുപ്പോ അലോസരമോ പ്രകാശിപ്പിക്കുന്നതാവരുത്. ശൈഖ് മുഹമ്മദ് കാരകുന്ന്
കവിതകള്‍ - കലണ്ടര്‍ - അനസ് മാള - നിമിഷം - ഇബ്റാഹിം പൊന്നാനി - മുതലാളിയുടെ പട്ടി - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
വാര്‍ത്തകള്‍/ദേശീയം - പേഴ്സണല്‍ ലോ ബോര്‍ഡില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം - ജംഇയ്യത്തുല്‍ ഉലമയിലെ ഭിന്നിപ്പ് രൂക്ഷമാവുന്നു - ആന്ധ്രയിലും യു.പിയിലും വെള്ളപ്പൊക്ക ദുരിതാശ്വാസം - ജാമിഅ മില്ലിയ്യയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം സംവരണം വേണം - ബീഹാറില്‍ ലീഗിന് നവജീവന്‍ നല്‍കാന്‍ ഇ. അഹമ്മദിന്റെ പര്യടനം - ഫലസ്ത്വീന്‍ ക്രിസ്ത്യന്‍ ആക്റ്റിവിസ്റ് ജമാഅത്ത് മര്‍കസില്‍
റിപ്പോര്‍ട്ട് ഒരുമയുടെ സന്ദേശവുമായി ബാംഗ്ളൂര്‍ സംഗമം അബൂശഹസാദ് പൊന്നാനി
മാറ്റൊലി വാചകമടിക്ക് നോബല്‍ സമ്മാനം ഇഹ്സാന്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.