കര്‍ക്കരെ വധം: നടുക്കുന്ന വര്‍ത്തമാനങ്ങള്‍ ഹേമന്ദ് കര്‍ക്കരെ വധിക്കപ്പെട്ട മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ യഥാര്‍ഥ പ്രതികളെ തുറന്നുകാണിക്കുന്ന അന്വേഷണ കൃതിയാണ് എസ്.എം മുശ്രിഫിന്റെ ഹു കില്‍ഡ് കര്‍ക്കരെ? കുത്സിത താല്‍പര്യക്കാരുടെ ഉറക്കം കെടുത്തുന്ന ഈ പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍ ഔദ്യോഗിക അന്വേഷണ ഏജന്‍സികള്‍ കണ്ണടക്കുന്ന പല ഇരുണ്ട കോണുകളിലേക്കും നമ്മുടെ മിഴി തുറപ്പിക്കും. ഖാന്‍ യാസിര്‍
നാള്‍വഴികള്‍ ആരംഭിക്കുന്നു ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല സാരഥികളില്‍ അവശേഷിക്കുന്ന അപൂര്‍വരില്‍ ഒരാളാണ് കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍. ഹാജി സാഹിബ്, കെ.സി അബ്ദുല്ല മൌലവി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം, നീണ്ട 58 വര്‍ഷമായി ജമാഅത്ത് ആസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ക്ളര്‍ക്ക്, ഓഫീസ് സെക്രട്ടറി, കേരള ശൂറാംഗം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി, അസിസ്റന്റ് അമീര്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ച അബ്ദുല്‍ അഹദ് തങ്ങള്‍ ഇപ്പോള്‍ സംഘടനയുടെ മുഖ്യ ഉപദേഷ്ടാവാണ്. 1951 മുതല്‍ പ്രബോധനത്തിന്റെ ഓഫീസ് ചുമതലകള്‍ നിര്‍വഹിച്ചുവന്ന അദ്ദേഹം ഹാജി സാഹിബിന്റെ മരണത്തിനു ശേഷം 1959 മുതല്‍ പ്രബോധനത്തിന്റെ പ്രിന്ററും പബ്ളിഷറുമായി. ആ ചുമതല ഇപ്പോഴും തങ്ങള്‍ക്കാണ്. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി കടന്നുവന്ന 'നാള്‍വഴികളെ'ക്കുറിച്ച ഓര്‍മകള്‍ അദ്ദേഹം പങ്കുവെക്കുന്നു. കെ.എം അബ്ദുല്‍ അഹദ് തങ്ങള്‍/സദ്റുദ്ദീന്‍ വാഴക്കാട്
പ്രവര്‍ത്തകരോട് പൊതുസമൂഹത്തില്‍ പ്രബോധനം പ്രചരിപ്പിക്കുക ടി. ആരിഫലി (അമീര്‍, ജമാഅത്തെ ഇസ്ലാമി കേരള)
കാഴ്ചപ്പാട് മതം: ചെറുത്തുനില്‍പ്പും അധികാരവും മതത്തിന്റെ വിമോചനവശം ഒരു ഭൌതിക പ്രവര്‍ത്തനമെന്ന നിലയിലും വ്യക്തിയുടെ മോചനം ഒരു ആത്മീയ പദവി എന്ന നിലയിലും കോര്‍ത്തിണക്കാന്‍ കഴിയാതെ വരുമ്പോഴാണ് മതങ്ങളും അവയില്‍നിന്ന് ഉടലെടുത്ത ഗ്രൂപ്പുകളും പ്രതിലോമകരമായിത്തീരുന്നത്. അധികാരം മതത്തെ ദുഷിപ്പിക്കുന്നതും പോരാട്ടങ്ങള്‍ ദിശമാറുന്നതും അതുകൊണ്ടാണ്. മതം എല്ലായ്പ്പോഴും ചെറുത്തുനില്‍പിന്റേതായ ഒരിടം അവശേഷിപ്പിക്കുന്നു എന്നതാണ് അതിന്റെ ചലനാത്മകത. ഡോ. ചന്ദ്രാമുസഫര്‍
കമ്യൂണിസം ഇസ്ലാമാകുമ്പോള്‍! പ്രബോധനം 66/23-ല്‍ വന്ന 'കമ്യൂണിസം-ഇസ്ലാം സംവാദത്തിന്റെ പ്രസക്തി' എന്ന മുഖക്കുറിപ്പിന് പ്രതികരണമായി കൌതുകകരവും ചിന്താബന്ധുരവുമായ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയാണ് ലേഖകന്‍ പ്രഫ. കെ. അഹ്മദ്കുട്ടി ശിവപുരം
കവിത മൊറോക്കന്‍ കവി ഹസന്‍ അബീദോയുടെ കവിതകള്‍ വിവ: പി.എ നാസിമുദ്ദീന്‍
പ്രതികരണം ദൈവമാര്‍ഗത്തിലെ സ്നേഹ സമരം വി.എസ് സലീം
മുസ്ലിം വ്യക്തിനിയമ പരിഷ്കരണത്തിലെ വെല്ലുവിളികള്‍ കെ.ടി ഹാഫിസ്
ലേഖനം ബൈബിളിലെ ദൈവം അരൂപിയായ ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും, സാക്ഷാല്‍ യേശു പോലും ആ ദൈവത്തെ ആരാധിക്കുകയും ആ ദൈവത്തോട് കരഞ്ഞും നിലവിളിച്ചും പ്രാര്‍ഥിച്ചിരുന്ന പ്രവാചകനായിരുന്നു എന്നും ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്. യേശു ദൈവമോ ദൈവപുത്രനോ അല്ലെന്നും ദൈവത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന പ്രവാചകനായിരുന്നു എന്നും ബൈബിളില്‍നിന്ന് മനസ്സിലാക്കാം. ഇബ്നു മുഹമ്മദ് വരിക്കോട്ടില്‍
അനുഭവം ആര്‍ദ്രതയുടെ ഊഷ്മള വികാരങ്ങളുണര്‍ത്തുന്ന സേവനത്തിന്റെ സ്നേഹസ്പര്‍ശങ്ങള്‍ ശൈഖ് മുഹമ്മദ് കാരകുന്ന്
വാര്‍ത്തകള്‍/ദേശീയം - ജമാഅത്തിന്റെ ദേശീയ സാമ്രാജ്യത്വ വിരുദ്ധ കാമ്പയിന്‍ - ജമാഅത്ത് യൂത്ത്വിംഗ് വീട് നിര്‍മിച്ചു നല്‍കി - ഗുജറാത്തില്‍ ജമാഅത്ത് വനിതാ കാമ്പയിന്‍ - എസ്.ഐ.ഒ ദേശീയ എച്ച്.ആര്‍.ഡി മീറ്റ്
വഴിവെളിച്ചം ധൃതിയുടെ പരിണതി റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
മുദ്രകള്‍ - ആ കപ്പല്‍ 2025-ല്‍ മുങ്ങും - ശമ്പള വീരന്മാര്‍ - മതപ്രബോധകരായി സ്ത്രീകള്‍ - ടെര്‍മിനേറ്റര്‍ ബുഷ് - ഡോ. മുസ്ത്വഫാ മഹ്മൂദ്
മാറ്റൊലി ഒരു ലിബര്‍ഹാനും ഒരായിരം ശങ്കരന്മാരും ഇഹ്സാന്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.