കുറവിലങ്ങാട് പള്ളിയില്‍ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രഭാഷണം പ്രാഥമികമായി നിരാകരിക്കുന്നത് നമ്മുടെ സാമൂഹിക സൗഹാര്‍ദാന്തരീക്ഷത്തെയും നിയമവ്യവസ്ഥയെയുമാണ്.
അസത്യങ്ങളുടെ പ്രചാരണത്തിനപ്പുറം കടുത്ത വംശീയവിദ്വേഷവും ശത്രുതയും പൈശാചികതയും ഇളക്കിവിട്ട് കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം.