ദേശസുരക്ഷ അമേരിക്കയുടെ കൈകളില്‍ അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവകരാര്‍ രാജ്യത്തിന്റെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, വന്‍തോതില്‍ പ്രതിരോധ സാമഗ്രികള്‍ നല്‍കാമെന്ന വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഉപാധിയായി ഇന്ത്യയുടെ സൈനിക താവളങ്ങളിലും മുന്‍നിര സേനാ വിന്യാസ കേന്ദ്രങ്ങളിലും അമേരിക്കയുടെ നേരിട്ടുള്ള പരിശോധന സാധ്യമാക്കുന്നതാണ് നിര്‍ദിഷ്ട കരാര്‍. അമേരിക്കന്‍ നിയമപ്രകാരം, സുപ്രധാനമായ യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന ഏതു രാജ്യവുമായും ഈ കരാര്‍ ഒപ്പുവെക്കണം. വ്യവസ്ഥ അംഗീകരിച്ചാല്‍ അമേരിക്ക നല്‍കിയ സാമഗ്രികള്‍, കരാറില്‍ പറഞ്ഞിട്ടുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ അവ സൂക്ഷിക്കുന്ന സൈനിക താവളങ്ങളിലും മുന്‍നിര വിന്യാസ കേന്ദ്രങ്ങളിലും എതു സമയത്തും പരിശോധന നടത്താന്‍ അമേരിക്കക്ക് അനുവാദം ലഭിക്കും. വി.എം ഹസനുല്‍ ബന്ന അഭിമുഖം ഗുജറാത്ത് പുനരധിവാസവും നിയമപ്പോരാട്ടങ്ങളും പുതിയ ഘട്ടത്തിലേക്ക് ഇന്ത്യാ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു നിയമപ്പോരാട്ടത്തിനാണ് ഞങ്ങളുടെ ലീഗല്‍ സെല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഡോ. ശക്കീല്‍ അഹ്മദ് സാഹിബിനാണ് ഇതിന്റെ ചുമതല. വളരെയേറെ മാനസിക പ്രയാസങ്ങള്‍ തരണം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ ഭാരിച്ച ദൌത്യവുമായി മുന്നോട്ടു പോകുന്നത്. ഭരണകൂട ഭീകരതയുടെ ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പോരാട്ടങ്ങളെ ഭരണകൂടം കൈയുംകെട്ടി നോക്കിയിരിക്കില്ലല്ലോ. കള്ളക്കേസുകളുണ്ടാക്കി ഭരണകൂടം അദ്ദേഹത്തിന്റെ മകനെ ജയിലിലടച്ചു. ജാമ്യം പോലും കിട്ടാതെ മകന്‍ ഏഴു വര്‍ഷമായി ജയിലില്‍ നരകിക്കുന്നു! ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ കലാപബാധിതര്‍ക്കുവേണ്ടി നടത്തുന്ന ബഹുമുഖ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജമാഅത്തിന്റെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ശഫീഅ് മദനി സംസാരിക്കുന്നു.
മുഖക്കുറിപ്പ് വന്ധ്യമായ ഉച്ചകോടികള്‍ ജൂലൈ രണ്ടാം വാരത്തില്‍ ഇറ്റലിയിലെ ഭൂകമ്പബാധിത നഗരമായ ലാക്വിലയില്‍ നടന്ന ജി-എട്ട് രാജ്യങ്ങളുടെ ഉച്ചകോടി സമകാലീന ലോകം നേരിടുന്ന ഏതാണ്ടെല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു. എന്നാല്‍, പങ്കെടുത്ത രാജ്യങ്ങളെല്ലാം പ്രശ്നങ്ങളില്‍ അവരവരുടെ നിലപാടുകളും നിര്‍ദേശങ്ങളും അവതരിപ്പിച്ചതിനപ്പുറം ഏകകണ്ഠവും പ്രതിജ്ഞാബദ്ധവും ക്രിയാത്മകവുമായ ഒരു തീരുമാനവും ഉണ്ടായില്ല എന്നത് നിരാശാജനകമാണ്. യാത്ര ഫലസ്ത്വീനില്‍ മൂന്നുനാള്‍ നേരം ഉച്ചയോടടുത്തിട്ടും ഒരു ഹര്‍ത്താല്‍ ദിവസം പോലെ ശാന്തമൂകമായി ഉറങ്ങുകയായിരുന്നു ഹിബ്രോണ്‍ നഗരം. ഇബ്റാഹീം മസ്ജിദിന്റെ തൊട്ടടുത്ത സ്കൂളിന്റെ ബോര്‍ഡ് വെച്ച ഒരു ഗെയ്റ്റിന് പിറകില്‍നിന്ന് കുട്ടികളുടെ ആരവം കേള്‍ക്കുന്നുണ്ട്. ഗെയ്റ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. അധ്യയനസമയം കഴിഞ്ഞ ശേഷം പട്ടാളക്കാര്‍ തുറന്നു കൊടുക്കുമ്പോള്‍ മാത്രമേ കുട്ടികള്‍ക്ക് പുറത്തു കടക്കാന്‍ കഴിയൂ. മൂന്നു ദിവസം നീണ്ടുനിന്ന ഫലസ്ത്വീന്‍ യാത്രയിലെ അനുഭവങ്ങള്‍ മുഹമ്മദ്കുട്ടി ചേന്ദമംഗല്ലൂര്‍
സഹയാത്രികര്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കങ്ങളിലേക്ക് വെളിച്ചം വീശുന്ന പംക്തി. പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ച ഇ.വി കൃഷ്ണപിള്ളയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തെക്കുറിച്ച ലേഖനം, മുജാഹിദ് വിഭാഗത്തിന്റെ അത്തൌഹീദും മറ്റു പ്രസിദ്ധീകരണങ്ങളിലെ പ്രധാന ലേഖനങ്ങളും ചര്‍ച്ച ചെയ്യുന്നു. അബൂഫിദല്‍ കുറിപ്പുകള്‍ മൈക്കിള്‍ ജാക്സന്‍: ഏകാകിയുടെ നൊമ്പരങ്ങള്‍ ലോകപ്രശസ്ത സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്സന്റെ ജീവിതം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു. വിവാദങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നു. 'ഇസ്ലാം സ്വീകരിച്ചു'വെന്ന വാര്‍ത്തയും മരണവും മരണാനന്തര സംഭവങ്ങളിലുമെല്ലാം വിവാദങ്ങള്‍ അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. മുഹമ്മദ് യഹ് യ ലേഖനം ഭൂമിയുള്ളവര്‍ കൃഷി ചെയ്യണം കാര്‍ഷിക മേഖലക്ക് വലിയ പരിഗണനയും കൃഷി ചെയ്യാന്‍ പ്രോത്സാഹനവും നല്‍കിയ മതമാണ് ഇസ്ലാം. കൃഷി സ്വയം ഒരു ഇബാദത്തും ഭൂമിയുടെ പരിപാലനവും സമൂഹ സേവനവുമാണ്. അബ്ദുല്ലത്വീഫ് കൊടുവള്ളി
ആത്മകഥ ഓര്‍മയുടെ തീരങ്ങളില്‍-3 മദീനാ യൂനിവേഴ്സിറ്റിയിലെ ഉപരിപഠനവും ആഫ്രിക്കന്‍ യാത്രയും ഒ.പി അബ്ദുസ്സലാം മൌലവി/ പുത്തൂര്‍ ഇബ്രാഹീം കുട്ടി സംവാദം മഴവില്‍ ലോകത്തെ ഇസ്ലാം സര്‍ഗാത്മക ന്യൂനപക്ഷമാണ് എന്നും മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ളത്. അതുകൊണ്ട് ആധുനികോത്തര സമൂഹത്തിലെ സര്‍ഗാത്മക ന്യൂനപക്ഷമാകാന്‍ സാധിച്ചാല്‍ മാത്രമേ ഇസ്ലാമിന്റെ മഴവില്‍ലോകം സാധ്യമാകൂ. സ്നേഹവ്രതന്‍ പൂക്കോട്ടൂര്‍ പുസ്തകം കാവിപ്പശു ഇന്ത്യന്‍ വാര്‍ത്തയുടെ വര്‍ത്തമാനം ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെ സമകാലിക ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷങ്ങളിലും തീവ്രവാദി വേട്ടകളിലും ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനങ്ങള്‍ സംഘ്പരിവാറിനെ എങ്ങനെ സഹായിച്ചുവെന്ന് വിശകലനം ചെയ്യുന്ന രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'കാവിപ്പശു' എന്ന പഠനാര്‍ഹമായ പുസ്തകത്തെക്കുറിച്ച് റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ മാറ്റൊലി കസബ് പറഞ്ഞതും പറയാത്തതും ഇഹ്സാന്‍
This website is best viewed at 800 x 600 pixels with Internet Explorer in medium text size. ©2007 all rights reserved for Prabodhanam weekly, Kerala.