>>മുദ്രകള്‍
കോപ്റ്റുകള്‍
ഇതെന്തിനുള്ള പുറപ്പാടാണ്?
ഈജിപ്ഷ്യന്‍ പൊതുജീവിതത്തിന്റെ മുഖ്യധാരയില്‍ വിശിഷ്യാ സാമ്പത്തിക മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ക്രിസ്ത്യാനികള്‍ ഒരു ന്യൂനപക്ഷത്തിന്റെ അവസ്ഥകള്‍ അനുഭവിക്കുന്നവരല്ല. ജനസംഖ്യയുടെ ആറു ശതമാനം മാത്രമുള്ള ഒരു വിഭാഗമാണെന്നവരെ കണ്ടാല്‍ തോന്നുകയുമില്ല. എന്നിട്ടും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ദുരുപദിഷ്ടമായ പല നടപടികള്‍ക്കും അവര്‍ മുതിര്‍ന്നു കാണുന്നു.
ഈജിപ്തില്‍, ഇല്ലാത്ത ക്രൈസ്തവ പീഡനത്തെക്കുറിച്ചു പാശ്ചാത്യ രാജ്യങ്ങളില്‍ ദുഷ്പ്രചാരണം നടത്തുക, അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ ആഹ്വാനം ചെയ്യുക, മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ ക്രൈസ്തവവല്‍ക്കരണ പ്രലോഭനങ്ങള്‍ അഴിച്ചുവിടുക, സ്വന്തം ചാനലുകള്‍ സ്ഥാപിച്ച് ഇസ്ലാംവിരുദ്ധത ആളിക്കത്തിക്കുക എന്നിവയൊക്കെ വര്‍ഷങ്ങളായി നടന്നുവന്നിരുന്നുവെങ്കിലും, ഈയിടെയായി അതെല്ലാം ശക്തിപ്പെടുകയും രാഷ്ട്രത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുകയും ചെയ്യുന്നിടത്തോളം കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മുസ്ലിം പണ്ഡിതന്മാരും നേതാക്കളും വളരെ കരുതലോടെ ഇതിനെതിരെ ബോധവത്കരിക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ നട്ടെല്ലില്ലായ്മ ക്രിസ്ത്യാനികള്‍ മുതലെടുക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഒരു ക്രൈസ്തവ പുരോഹിതന്റെ ഭാര്യ മുസ്ലിമായപ്പോള്‍ സംഭവിച്ചത്. അവര്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതായിരുന്നിട്ടും, ക്രിസ്തീയ സഭ അനാവശ്യമായി ബഹളം വെച്ചപ്പോള്‍ പോലീസ് അവരെ പിടിച്ചു സഭക്കാരെ ഏല്‍പിച്ചു. പിന്നീടവര്‍ക്കെന്തു സംഭവിച്ചു എന്നറിയില്ല. മാത്രമല്ല പോലീസിന്റെ ഈ നടപടി തികച്ചും നിയമവിരുദ്ധമായിട്ടും പല പ്രമുഖര്‍ തന്നെയും അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. എല്ലാറ്റിലും ഉപരിയായി, ദേശീയ സുരക്ഷാ രഹസ്യ വിഭാഗം ദുരൂഹസാഹചര്യത്തില്‍ പിടികൂടിയ ഒരു കപ്പല്‍ പോര്‍ട്ട് സൈദിലെ മെത്രാന്‍ ജോസഫ് പത്രോസ് ജബലാവിയുടെ മകന്റെ ഉടമസ്ഥതയിലാണുള്ളതായിരുന്നു. ഇസ്രയേലില്‍ നിന്നു വരികയായിരുന്ന കപ്പലിലാകട്ടെ ശതക്കണക്കിന് ടണ്‍ സ്ഫോടക വസ്തുക്കളും.
ഈജിപ്തില്‍ ആഭ്യന്തര കലാപങ്ങള്‍ ഉണ്ടാക്കി 'തയ്മൂറും' 'ദക്ഷിണ സുഡാനും' ഉണ്ടാക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ ഭരണകൂടം ധീരമായ നടപടികള്‍ സ്വീകരിക്കുകയും ജനങ്ങള്‍ ജാഗ്രത പാലിക്കുകയും വേണമെന്നും വളരെ ശക്തമായ ഭാഷയില്‍ അഭ്യര്‍ഥിച്ചു കൊണ്ട് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഡോ. മുഹമ്മദ് സലീം അല്‍ അവ്വ രംഗത്തു വന്നിരിക്കുന്നു. മിതവാദിയും ശാന്തപ്രകൃതനുമായ അദ്ദേഹം അല്‍ ജസീറ ചാനലിലെ “'ബിലാ ഹുദൂദ്'”പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിരുത്തരവാദപരമായ നിലപാടുകളെയും പ്രസ്താവനകളെയും ശക്തമായ ഭാഷയില്‍ അപലപിച്ചത്. "മുസ്ലിം സ്ത്രീകളെ ചര്‍ച്ചിനു പിടിച്ചുകൊടുത്തവര്‍ ഒരു നൂറു വര്‍ഷം കഴിഞ്ഞിട്ടായാലും വിചാരണ നേരിടേണ്ടിവരും''”എന്നു പറഞ്ഞു അദ്ദേഹം. ചിന്തകനും അനേകം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ. കഴിഞ്ഞ മാസം വരെയും ഡോ. യൂസുഫുല്‍ ഖറദാവി പ്രസിഡന്റായ ആഗോള മുസ്ലിം പണ്ഡിത വേദിയുടെ സെക്രട്ടറി ആയിരുന്നു.